കൊച്ചി: പ്രളയക്കെടുതി നിവാരണത്തിന് വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.സഹായം സ്വീകരിക്കണോ എന്നത് സര്‍ക്കാരിന്‍റെ നയപരമായ തീരുമാനമാണന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
കേരളത്തിന് യുഎഇ 700 കോടി സഹായം വാഗ്ദാനം ചെയ്തിട്ടും കേന്ദ്രം അനുവദിക്കുന്നില്ലെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. യുഎഇ പണം വാഗ്ദാനം ചെയ്‌തെന്നതിന് വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി .
യുഎഇ ധനസഹായം അനുവദിക്കുകയോ കേന്ദ്രം നിരസിക്കുകയോ ചെയ്തതിന് വസ്തുതാപരമായ തെളിവ് കോടതിയുടെ മുന്നില്‍ ഇല്ലെന്നും ഹാജരാക്കിയാല്‍ പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. ആം ആദ്മി പാര്‍ടി നേതാവ് അരുണ്‍ ജോസാണ് കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്

