സര്‍ക്കാരിനെതിരെ ബ്ലോഗ് എഴുതി; മുസ്‌ലീം വിദ്യാര്‍ത്ഥിനിക്ക് വീമാനത്താവളത്തില്‍ നേരിടേണ്ടി വന്നത്…- video

വാഷിംഗ്ടണ്‍: അമേരിക്കന്‍ സര്‍ക്കാറിനെതിരെ ബ്ലോഗ് എഴുതിയ മുസ്‌ലീം വിദ്യാര്‍ത്ഥിനിയെ സാനിറ്ററി പാഡ് അടക്കം അ‍ഴിപ്പിച്ച്‌ വിവസ്ത്രയാക്കി വിമാനത്താവളത്തില്‍ വെച്ച്‌ പരിശോധിച്ചതായി പരാതി.

സൈനബ് റൈറ്റ്‌സ് എന്ന വെബസൈറ്റിന്‍റെ സ്ഥാപകയായ സൈനബ് മര്‍ച്ചന്‍റിനെയാണ് വിവസ്ത്രയാക്കി പരിശോധിച്ചത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിയായ ഇവര്‍ ബോസ്റ്റണില്‍ നിന്ന് വാഷിംഗ്ടണിലേക്ക് പോവുകയായിരുന്നു.

പരിശോധനയെ സൈനബ് എതിര്‍ത്തെങ്കിലും, ആവശ്യം പരിഗണിക്കാതെ അധികൃതര്‍ വസ്ത്രങ്ങള്‍ അഴിപ്പിക്കുകയായിരുന്നു. അടിവസ്ത്രങ്ങള്‍ വരെ അഴിച്ചിട്ടും മതിവരാതെ ഒടുവില്‍ സാനിറ്ററി പാഡും അഴിപ്പിച്ചെന്ന് സൈനബ് പറയുന്നു.

പരിശോധനയെ എതിര്‍ത്തെങ്കിലും കാര്യമുണ്ടായില്ലെന്നും , പരിശോധനക്ക് ശേഷം ഉദ്യോഗസ്ഥരുടെ ഐ.ഡി നമ്പര്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും സൈനബ മാധ്യമങ്ങളോട് വ്യക്തമാക്കി.

അതിക്രമത്തിനെതിരെ സൈനബ് ഹോം ലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന് പരാതി നല്‍കിയിട്ടുണ്ടെന്നും തന്‍റെ ബ്‌ളോഗുകളാണ് പരിശോധനയ്ക്ക് പിന്നിലെന്നും, 2016 മുതല്‍ ഇത്തരം നടപടികള്‍ തനിക്കെതിരെ ഉണ്ടെന്നും സൈനബ്പറഞ്ഞു.

prp

Related posts

Leave a Reply

*