ഇന്ത്യയുമായുള്ള വ്യാപാര സൗഹൃദം ഉപേക്ഷിക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യയുമായുള്ള വ്യാപാര സൗഹൃദം ഉപേക്ഷിക്കുമെന്ന് അമേരിക്ക. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇതു സംബന്ധിച്ചു സൂചന നല്‍കി. 5.6 ബില്ല്യന്‍ ഡോളര്‍ മൂല്യം വരുന്ന ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് നികുതി ഈടാക്കേണ്ടതില്ലെന്ന നയം ഉപേക്ഷിക്കാനാണ് അമേരിക്ക ഒരുങ്ങുന്നത്. ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സസ് (ജിഎസ്പി) പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഇന്ത്യയുടെ പദവി റദ്ദാക്കാന്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞതായി ട്രംപ് കോണ്‍ഗ്രഷണല്‍ നേതാക്കള്‍ക്ക് എഴുതിയ കത്തില്‍ അറിയിച്ചു. യുഎസ് നല്‍കുന്നതിനു തുല്യമായ വിപണി ഇന്ത്യ യുഎസിന് നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടിയെന്നും ട്രംപ് […]

ചുവന്ന മഷിയില്‍ മീ ടു; അപരിചിതയായ നഴ്‌സിനെ ചുംബിച്ച യുഎസ് നാവികന്‍റെ പ്രതിമ നശിപ്പിക്കാന്‍ ശ്രമം

വാഷിംഗ്ടണ്‍: ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ അപരിചിതയായ നഴ്‌സിനെ ചുംബിച്ച് രണ്ടാംലോക യുദ്ധമവസാനിച്ചതിന്‍റെ സന്തോഷം പങ്കുവെച്ച യുഎസ് നാവികന്‍റെ പ്രതിമ നശിപ്പിക്കാന്‍ ശ്രമം. ചുവന്ന മഷിയില്‍ ‘മീ ടു’ എന്ന ഹാഷ്ടാഗോടുകൂടി നഴ്‌സിന്റെ കാലില്‍ എഴുതിവെച്ചാണ് ഫ്ലോറിഡയില്‍ സ്ഥാപിച്ച പ്രതിമ നശിപ്പിക്കാന്‍ ശ്രമം. നാവികന്‍ ജോര്‍ജ് മെന്‍ഡോസ വിടവാങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. സമ്മതമില്ലാതെ അജ്ഞാതയായ സ്ത്രീയെ ചുംബിച്ച നാവികന്‍റെ പ്രവൃത്തി ലൈംഗികാതിക്രമമെന്ന് കാണിച്ചാണ് പ്രതിമയില്‍ മഷിയൊഴിച്ചത്. ഈ മേഖലയില്‍ നിരീക്ഷണ ക്യാമറയില്ലാത്തതിനാല്‍ ആരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസിന് […]

പൂന്തോട്ടത്തില്‍ അടക്കം ചെയ്ത നിലയില്‍ കുട്ടികളുടെ മൃതദേഹം; പിതാവും രണ്ടാനമ്മയും മുത്തശ്ശിയും അറസ്റ്റില്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ മക്കളുടെ മൃതദേഹം പൂന്തോട്ടത്തില്‍ അടക്കം ചെയ്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിതാവിനെയും രണ്ടാനമ്മയെയും മുത്തശ്ശിയെയും പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങളായ മേരി ക്രോക്കര്‍ (14), എല്‍വിന്‍ ക്രോക്കര്‍ ജൂനിയര്‍(16) എന്നിവരുടെ മൃതദേഹങ്ങളാണു പിതാവ് എല്‍വിന്‍ ക്രോക്കര്‍ ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റിനു സമീപത്തെ പൂന്തോട്ടത്തില്‍നിന്നു കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയത്. കുറച്ചു ദിവസങ്ങളായി കുട്ടികളെ കാണാനില്ലെന്നുള്ള അയല്‍വാസിയുടെ പരാതിയെ തുടര്‍ന്ന് എല്‍വിന്‍റെ വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു. കുട്ടികള്‍ സൗത്ത് കരോലിനയില്‍ താമസിക്കുന്ന അമ്മയുടെ വീട്ടിലേക്കു […]

ജോര്‍ജ് എച്ച്‌.‌ഡബ്ല്യു ബുഷ് അന്തരിച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ജോര്‍ജ് എച്ച്‌.ഡബ്ല്യു. ബുഷ് (94) അന്തരിച്ചു. അമേരിക്കയുടെ നാല്‍പത്തിയൊന്നാമത് പ്രസിഡന്‍റായിരുന്നു ബുഷ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ദീര്‍ഘനാളായി വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം അറിയിച്ചത്. ജോര്‍ജ് ഹെര്‍ബര്‍ട്ട് വാക്കര്‍ ബുഷ് എന്ന സീനിയര്‍ ബുഷ് 1989 മുതല്‍ 1993 വരെ യുഎസ് പ്രസിഡന്‍റായിരുന്നു.  യുഎസ് കോണ്‍ഗ്രസ് അംഗം, സിഐഎ ഡയറക്ടര്‍, റൊണാള്‍ഡ് റീഗന്‍റെ വൈസ് പ്രസിഡന്‍റ് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗള്‍ഫ് യുദ്ധകാലത്ത് അമേരിക്കന്‍ ഇടപെടല്‍ […]

ഫോട്ടോഷോപ്പ് വിവാദത്തില്‍ പെട്ട് ട്രംപ്‌

വാഷിംങ്ടണ്‍: യുഎസ് പ്രസിഡന്‍റെ ഡൊണാള്‍ഡ് ട്രംപും ഫോട്ടോഷോപ്പ് വിവാദത്തില്‍. ട്രംപിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിന്‍റെ ചിത്രങ്ങള്‍ പ്രസിഡന്‍റിന്‍റെ ഇടപെടലിനെ തുടര്‍ന്നു സര്‍ക്കാര്‍ ഫോട്ടോഗ്രാഫര്‍ എഡിറ്റ് ചെയ്‌തെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചടങ്ങില്‍ പങ്കെടുത്തവരുടെ എണ്ണം പെരുപ്പിച്ച് കാട്ടാനാണ് ട്രംപ് ഇടപെട്ടതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. യാഥാര്‍ത്ഥ ചിത്രത്തിലെ ആളില്ലാത്ത ഭാഗങ്ങള്‍ വെട്ടിക്കളഞ്ഞ് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയെന്നാണ് ഔദ്യോഗിക രേഖകള്‍ ഉദ്ധരിച്ചുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. 2009ല്‍ ബറാക് ഒബാമയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയവരേക്കാള്‍ കുറച്ചു ജനങ്ങളെ ചിത്രത്തില്‍ കണ്ടപ്പോള്‍, പ്രസിഡന്റായ ആദ്യദിവസം തന്നെ […]

സര്‍ക്കാരിനെതിരെ ബ്ലോഗ് എഴുതി; മുസ്‌ലീം വിദ്യാര്‍ത്ഥിനിക്ക് വീമാനത്താവളത്തില്‍ നേരിടേണ്ടി വന്നത്…- video

വാഷിംഗ്ടണ്‍: അമേരിക്കന്‍ സര്‍ക്കാറിനെതിരെ ബ്ലോഗ് എഴുതിയ മുസ്‌ലീം വിദ്യാര്‍ത്ഥിനിയെ സാനിറ്ററി പാഡ് അടക്കം അ‍ഴിപ്പിച്ച്‌ വിവസ്ത്രയാക്കി വിമാനത്താവളത്തില്‍ വെച്ച്‌ പരിശോധിച്ചതായി പരാതി. സൈനബ് റൈറ്റ്‌സ് എന്ന വെബസൈറ്റിന്‍റെ സ്ഥാപകയായ സൈനബ് മര്‍ച്ചന്‍റിനെയാണ് വിവസ്ത്രയാക്കി പരിശോധിച്ചത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിയായ ഇവര്‍ ബോസ്റ്റണില്‍ നിന്ന് വാഷിംഗ്ടണിലേക്ക് പോവുകയായിരുന്നു. പരിശോധനയെ സൈനബ് എതിര്‍ത്തെങ്കിലും, ആവശ്യം പരിഗണിക്കാതെ അധികൃതര്‍ വസ്ത്രങ്ങള്‍ അഴിപ്പിക്കുകയായിരുന്നു. അടിവസ്ത്രങ്ങള്‍ വരെ അഴിച്ചിട്ടും മതിവരാതെ ഒടുവില്‍ സാനിറ്ററി പാഡും അഴിപ്പിച്ചെന്ന് സൈനബ് പറയുന്നു. പരിശോധനയെ എതിര്‍ത്തെങ്കിലും കാര്യമുണ്ടായില്ലെന്നും , […]

കാമുകിക്ക് ചായയില്‍ ഗര്‍ഭഛിദ്ര ഗുളിക കലര്‍ത്തി നല്‍കിയ ഡോക്ടര്‍ക്ക് 3 വര്‍ഷം തടവ്

വാഷിംഗ്ടണ്‍:  ഗര്‍ഭിണിയായ കാമുകിക്ക് ചായയില്‍ ഗര്‍ഭനിരോധന ഗുളിക കലക്കി നല്‍കി ഗര്‍ഭം അലസിപ്പിച്ച കേസില്‍ ഡോക്ടര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ. വാഷിംഗ്ടണിലെ മെഡ്‌സ്റ്റാര്‍ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡോക്ടറായിരുന്ന സിക്കന്ദര്‍ ഇമ്രാനെയാണ് കോടതി മൂന്നുവര്‍ഷം ശിക്ഷിച്ചത്. യു.എസ് സ്വദേശിനിയായ ബ്രൂക്ക് ഫിസ്‌ക്കാണ് ഇമ്രാനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമായിരുന്ന ഇരുവരും മൂന്ന് വര്‍ഷത്തോളമായി ഒരുമിച്ച്‌ താമസിക്കുകയായിരുന്നു. ഇതിനിടെ ബ്രൂക്ക് ഗര്‍ഭം ധരിച്ചു. എന്നാല്‍ പെട്ടെന്ന് ഒരു കുഞ്ഞ് വേണ്ടെന്നായിരുന്നു ഇമ്രാന്‍റെ നിലപാട്. ഇതോടെ കാമുകിയെ […]

കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മലയാളി കുടുംബത്തിന്‍റെ മൃതദേഹങ്ങള്‍ കണ്ടെത്തി

വാഷിങ്ടന്‍: അമേരിക്കയില്‍ വാഹനം വെള്ളപ്പൊക്കത്തില്‍പ്പെട്ട് കാണാതായ നാലംഗ മലയാളി കുടുംബത്തിന്‍റെ മൃതദേഹങ്ങള്‍ കണ്ടെത്തി. സാന്‍റ ക്ലാരിറ്റയിലെ യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്‍റ് സന്ദീപ് തോട്ടപ്പള്ളി, മക്കളായ സാച്ചി, സിദ്ധാന്ത് എന്നിവരുടെ മൃതദേഹങ്ങളാണു കിട്ടിയത്. അപകടം നടന്ന സ്ഥലത്തുനിന്ന് ഏഴു കിലോമീറ്റര്‍ അകലെനിന്നു സൗമ്യയുടെ മൃതദേഹം വെള്ളിയാഴ്ച കണ്ടെടുത്തിരുന്നു. കനത്ത മഴ മൂലം രക്ഷാപ്രവര്‍ത്തനം ഇടക്ക് തടസ്സപ്പെട്ടിരുന്നു. മുങ്ങിപ്പോയ കാറും കണ്ടെത്തിയിട്ടുണ്ട് . ഈ മാസം ആറാം തീയതി ഉച്ചയ്ക്ക് ഓറിഗനിലെ പോർട്‍ലാൻഡിൽനിന്നു സനോസെയിലേക്കു പോകുന്നതിനിടെ കരകവിഞ്ഞൊഴുകിയ ഈല്‍ […]

 യു.എസില്‍ കാണാതായ മലയാളി കുടുംബം സഞ്ചരിച്ച വാഹനത്തിന്‍റെ അവശിഷ്ടം കണ്ടെത്തി

വാഷിങ്​ടണ്‍: യു.എസില്‍ യാത്രക്കിടെ വെള്ളപ്പൊക്കത്തില്‍ കാണാതായ മലയാളി കുടുംബം സഞ്ചരിച്ച വാഹനത്തി​ന്‍റെ ഭാഗങ്ങള്‍ കണ്ടെത്തി. കാലിഫോര്‍ണിയയിലെ നദിയില്‍ ഒഴുകിപ്പോയ ഹോണ്ട പൈലറ്റ്​ വാഹനത്തി​ന്‍റെ അവശിഷ്​ടങ്ങളാണ്​​ കണ്ടെത്തിയത്. ഇവരുടെ കൈവശമുണ്ടായിരുന്നതെന്ന്​ സംശയിക്കുന്ന ചില വസ്​തുക്കളും ക​ണ്ടെടുത്തിട്ടുണ്ട്​​. വാഹനത്തിലുണ്ടായിരുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്​. സൗ​ത്ത് കാ​ലി​ഫോ​ര്‍ണി​യ​യി​ലെ വാ​ല​ന്‍സി​യ​യി​ല്‍ താ​മ​സി​ക്കു​ന്ന സ​ന്ദീ​പും കു​ടം​ബ​വും  ഒ​രാ​ഴ്ച​യാ​യി വി​നോ​ദ​യാ​ത്ര​യി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ സ​നോ​യി​ഡി​ലെ ബ​ന്ധു​വിന്‍റെ വീ​ട്ടി​ലെ​ത്താ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും കാ​ണാ​ത്ത​തി​നെ തു​ട​ര്‍ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കാ​ലി​ഫോ​ര്‍ണി​യ ഹൈ​വേ പ​ട്രോ​ളി​ല്‍ നിന്ന്​ അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ​ത്. ലെ​ഗ്ഗെ​റ്റ്​ ന​ഗ​ര​ത്തി​ന്​ വ​ട​ക്ക് ​ഡോ​റ ക്രീ​ക്കി​ല്‍​വെ​ച്ച്‌​ […]

കുറ്റസമ്മതം നടത്തി സക്കര്‍ബര്‍ഗ്; മുഴുവന്‍ മെസ്സേജുകളും ഫേസ്‌ബുക്ക് സ്‌കാന്‍ ചെയ്യാറുണ്ടെന്ന്!

വാഷിങ്ടണ്‍: തനിക്ക് ഒരു അവസരം കൂടി നല്‍കണമെന്ന അപേക്ഷുമായി ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. തന്‍റെ കമ്പനി തേഡ് പാര്‍ട്ടിയുമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെച്ചതിന് വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കെയാണ് തനിക്ക് ഒരു അവസരം കൂടി നല്‍കണമെന്ന അഭ്യര്‍ഥനയുമായി സക്കര്‍ബര്‍ഗ് രംഗത്തെത്തിയത്. യൂറോപ്യന്‍ സ്വകാര്യത നിയമത്തിന്റെ കീഴിലുള്ള എല്ലാ സംവിധാനങ്ങളും എല്ലാ ഫെയ്‌സ്ബുക് ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കുമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. അനലിറ്റിക്ക വിവാദവുമായി ബന്ധപ്പെട്ട് സി.ഇ.ഒ സ്ഥാനത്തുനിന്നും മാറിനില്‍ക്കാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. താനാണ് ഈ സ്ഥാപനം […]