ജോര്‍ജ് എച്ച്‌.‌ഡബ്ല്യു ബുഷ് അന്തരിച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ജോര്‍ജ് എച്ച്‌.ഡബ്ല്യു. ബുഷ് (94) അന്തരിച്ചു. അമേരിക്കയുടെ നാല്‍പത്തിയൊന്നാമത് പ്രസിഡന്‍റായിരുന്നു ബുഷ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ദീര്‍ഘനാളായി വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം അറിയിച്ചത്.

ജോര്‍ജ് ഹെര്‍ബര്‍ട്ട് വാക്കര്‍ ബുഷ് എന്ന സീനിയര്‍ ബുഷ് 1989 മുതല്‍ 1993 വരെ യുഎസ് പ്രസിഡന്‍റായിരുന്നു.  യുഎസ് കോണ്‍ഗ്രസ് അംഗം, സിഐഎ ഡയറക്ടര്‍, റൊണാള്‍ഡ് റീഗന്‍റെ വൈസ് പ്രസിഡന്‍റ് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗള്‍ഫ് യുദ്ധകാലത്ത് അമേരിക്കന്‍ ഇടപെടല്‍ നടത്തിയ പ്രസിഡന്‍റും ബുഷ് ആയിരുന്നു.

അടുത്തിടെ ആഗോള തലത്തിലുയര്‍ന്ന മീടൂ ആരോപണങ്ങളില്‍ ബുഷിനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. നാലു വര്‍ഷങ്ങള്‍ക്കു മുന്‍പൊരു ടെലിവിഷന്‍ സീരിസിന്‍റെ പ്രചരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ബുഷ് സീനിയര്‍ തന്‍റെ പിറകില്‍ തൊട്ടെന്ന് യുവനടി ഹീതെര്‍ ലിന്‍ഡ് ആണ് ആരോപിച്ചത്. ഈ സംഭവത്തില്‍ അദ്ദേഹം മാപ്പു പറയുകയും ചെയ്തിരുന്നു.

എന്നാല്‍ തമാശയ്ക്കാണ് താന്‍ ലിന്‍ഡിനോട് അത്തരത്തില്‍ പെരുമാറിയതെന്ന് ബുഷ് പറഞ്ഞു. അത് ലിന്‍ഡിന് അനിഷ്ടമുണ്ടാക്കിയെങ്കില്‍ നിര്‍വ്യാജം മാപ്പു ചോദിക്കുന്നു. വീല്‍ചെയറിലിരിക്കുമ്പോള്‍ അറിയാതെ കൈ നടിയുടെ പുറകില്‍ തട്ടിയിരിക്കാം. എന്നാല്‍ തന്‍റെ പ്രവര്‍ത്തി ലിന്‍ഡിന് അനിഷ്ടമുണ്ടാക്കിയതില്‍ ആത്മാര്‍ഥമായി ക്ഷമാപണം നടത്തുന്നു ബുഷിന്‍റെ വക്താവ് പറയുകയുണ്ടായി.

prp

Related posts

Leave a Reply

*