വീടിനുള്ളില്‍ വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തി

തി​രു​വ​ന​ന്ത​പു​രം: വ​ട്ട​പ്പാ​റ​യി​ല്‍ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന വൃ​ദ്ധ​യെ വീ​ട്ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വ​ട്ട​പ്പാ​റ സ്വ​ദേ​ശി​നി സു​ശീ​ല (62) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. 

വീ​ട് പു​റ​ത്ത് നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ട് ദി​വ​സ​ത്തെ പ​ഴ​ക്കം ഉ​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. വൃ​ദ്ധ​യു​ടെ ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ന് മൊഴി നല്‍കിയിട്ടുണ്ട്.

വ​ട്ട​പ്പാ​റ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടികള്‍ സ്വീ​ക​രി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

prp

Related posts

Leave a Reply

*