ദിനംപ്രതി റെക്കോര്‍ഡിട്ട് പെട്രോള്‍ – ഡീസല്‍ വില

തിരുവനന്തപുരം: വാഗ്‌ദാനങ്ങളെല്ലാം പൊള്ളയാണെന്ന് തെളിയിച്ച്‌ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി പെട്രോള്‍ വില ദിനം പ്രതി കുതിച്ചുയരുന്നു.

പെട്രോള്‍ – ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. ദിനം പ്രതി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച്‌ മുന്നേറുന്ന വില ഇന്നും പുതിയ റെക്കോര്‍ഡിലെത്തി. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 22 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്

ഇന്നത്തെ പുതിയ വിലപ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 75.22ഉം പെട്രോളിന് 81.66 രൂപയുമാണ്. കൊച്ചിയില്‍ യഥാക്രമം 74.57 ഉം 81.06 മാണ്. കോഴിക്കോട് 74.29 ഉം 80.82 ഉം, മലപ്പുറത്ത് 74.57 ഉം 81.06 മാണ്.

prp

Related posts

Leave a Reply

*