ഇന്ധനവിലയില്‍ വീണ്ടും നേരിയ വര്‍ധന

കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ ലിറ്ററിന് 18 പൈസയും ഡീസല്‍ ലിറ്ററിന് 28 പൈസയുമാണ് ഇന്നു കൂടിയത്. രണ്ടുദിവസം കൊണ്ട് പെട്രോള്‍ വിലയില്‍ 57 പൈസയുടെയും, ഡീസല്‍ വിലയില്‍ 59 പൈസയുടെയും വര്‍ധനവാണ് ഉണ്ടായത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്  71.00 രൂപയും ഡീസലിന് 66.34 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെയും ഇന്ധന വില കൂടിയിരുന്നു.    

ഇന്നത്തെ ഇന്ധന വില

കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 20 പൈസയും ഡീസലിന് ഒമ്പത് പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് 73. 75 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. ഡീസലിന് 69.31 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 72.46 രൂപയും ഡീസലിന് 68 രൂപയുമാണ് വില. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നതാണ് ഇന്ത്യയിലും വില ഉയരാന്‍ കാരണമാകുന്നത്.

ഇന്ധനവില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന്‌ 18 പൈസയുടെയും ഡീസലിന്‌ 29 പൈസയുടെയും വര്‍ദ്ധനവാണ്‌ ഇന്നുണ്ടായത്‌. ദില്ലിയില്‍ പെട്രാള്‍ വില 82 രുപ 66 പൈസയും ഡീസലിന്‌ 75രൂപ 19 പൈസയുമാണ്‌. ആഭ്യന്തര ക്രൂഡ്‌ ഓയില്‍ ഉത്‌പാദനം വര്‍ദ്ധിപ്പിച്ച്‌ ഇന്ധനവില പിടിച്ചുനിര്‍ത്തുന്നത്‌ ആലോചിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നലെ പ്രത്യേക യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ കാര്യമായ തീരുമാനങ്ങള്‍ ഉണ്ടായില്ലെന്ന്‌ വില വര്‍ദ്ധനവ്‌ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം ഇന്ധനവിലയില്‍ 2 രൂപ 50 പൈസയുടെ കുറവ്‌ വരുത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള […]

സാധാരണക്കാരന്‍റെ നടുവൊടിച്ച്‌ ഇന്ധനവില

തിരുവനന്തപുരം: ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോളിന് 12 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് ഡീസല്‍ വില വീണ്ടും 80 കടന്നു. 80 രൂപ 25 പൈസയാണ് തിരുവനന്തപുരത്തെ ഡീസല്‍ വില. ഒരു ലിറ്റര്‍ പെട്രോളിന് 85.93 രൂപ നല്‍കണം. കൊച്ചി: പെട്രോള്‍- 84.50, ഡീസല്‍- 78.91 കോഴിക്കോട്: പെട്രോള്‍- 84.75, ഡീസല്‍- 79.19    

ഇന്നത്തെ ഇന്ധനവില

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില ലീറ്ററിന് 2.50 രൂപ കുറച്ച കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം സമ്മാനിച്ച ആശ്വാസം 5 ദിനം കൊണ്ട് ആവിയായിത്തുടങ്ങി. ഡീസല്‍ ലിറ്ററിന് ഇന്ന് 25 പൈസയാണ് വര്‍ധിച്ചത്. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 78.08 രൂപയായി ഉയര്‍ന്നു. അതേസമയം പെട്രോള്‍ വില 84.12 ആയി തുടരുകയാണ്. തിരുവനന്തപുരത്ത് ഡീസല്‍ വില 79.58 രൂപയായി ഉയര്‍ന്നു. പെട്രോള്‍ വില 85.62 രൂപയാണ്. കോഴിക്കോട് ഡീസലിന്‍റെ വില 78.44 രൂപയായി […]

ഇന്ധനവില വീണ്ടും ഉയരുന്നു; നട്ടംതിരിഞ്ഞ് ജനങ്ങള്‍

എക‌്സൈസ‌് തീരുവയില്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നര രൂപ കുറവ‌് വരുത്തിയശേഷം തുടര്‍ച്ചയായി രണ്ടുദിവസം പെട്രോള്‍ – ഡീസല്‍ വില കൂട്ടി. ശനിയും ഞായറുമായി ഡീസല്‍വില 58 പൈസയും പെട്രോളിന‌് 32 പൈസയും കൂട്ടി. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍വില ലിറ്ററിന‌് 81.82 രൂപയിലെത്തി. ഡീസലിന് 73.53 രൂപയും. ഞായറാഴ‌്ച മുംബൈയില്‍ പെട്രോള്‍വില 87.29 രൂപയായി. ഡീസല്‍വില 77.06 രൂപയിലെത്തി. പെട്രോള്‍വില തൊണ്ണൂറും ഡീസല്‍വില എണ്‍പതും കടന്ന‌് കുതിച്ചതോടെയാണ‌് തീരുവയില്‍ നേരിയ കുറവ‌് വരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത‌്. അഞ്ച‌് സംസ്ഥാനങ്ങളില്‍ നിയമസഭാ […]

ഇന്ധന വിലയില്‍ നേരിയ വര്‍ദ്ധനവ്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ല വീ​ണ്ടും കൂ​ട്ടി. പെ​ട്രോ​ളി​ന് 19 പൈ​സ​യും ഡീ​സ​ലി​ന് 30 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പു​തു​ക്കി​യ നി​ര​ക്ക് പ്ര​കാ​രം രാ​ജ്യ ത​ല​സ്ഥാ​ന​മാ​യ ഡ​ല്‍​ഹി​യി​ല്‍ ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 81.68 രൂ​പ​യാ​ണ് വി​ല. ഡീ​സ​ലി​ന് 73.24 രൂ​പ​യും ന​ല്‍​ക​ണം. മും​ബൈ​യി​ല്‍ പെ​ട്രോ​ളി​ന് 87.14 രൂ​പ​യും ഡീ​സ​ലി​ന് 76.74 രൂ​പ​യു​മാ​ണ് വി​ല കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 83.68 രൂ​പ​യും ഡീ​സ​ലി​ന് 77.16 രൂ​പ​യു​മാ​ണ് വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 85.02 രൂ​പ​യും ഡീ​സ​ലി​ന് 78.41 രൂ​പ​യു​മാ​ണ് വി​ല

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന്‍ പെട്രോള്‍ ഡീസല്‍ വില; വെള്ളം ഒഴിച്ച് വാഹനമോടിക്കാനുള്ള വിദ്യയുമായി ശാസ്ത്രജ്ഞര്‍

ദില്ലി: പെട്രോള്‍ പമ്പില്‍ വാഹനവുമായി ചെന്ന് ഇന്ധനം നിറയ്ക്കുമ്പോള്‍ ഇന്ന് വാഹന ഉടമകളുടെ നെഞ്ചില്‍ തീയാണ്. ആഗോള വിപണിയും, ക്രൂഡോയില്‍ വിലയും, രൂപയുടെ മൂല്യവുമെല്ലാം ചേര്‍ന്ന് എത്ര രൂപയാണ് ഓരോ ദിവസവും വര്‍ദ്ധിക്കുന്നതെന്ന ആശങ്കയാണ് ഏതൊരു സാധാരണക്കാരനുമുള്ളത്. എന്തായാലും ഇതിനിടെ ചിലര്‍ തമാശയ്‌ക്കെങ്കിലും പറയുന്ന ഒരു കാര്യം പ്രാവര്‍ത്തികമാകുന്ന  ലക്ഷണമാണ് ശാസ്ത്ര ലോകത്ത് ഒരുങ്ങുന്നത്. വെള്ളം ഒഴിച്ച് വാഹനം ഓടിക്കാനുള്ള വിദ്യയാണ് ശാസ്ത്രജ്ഞര്‍ പരീക്ഷിക്കാനൊരുങ്ങുന്നത്. വെള്ളത്തെ വിഘടിപ്പിച്ച് ഹൈഡ്രജന്‍ ഇന്ധനം ഉത്പാദിപ്പിക്കാനുള്ള ഫലപ്രദമായ വഴിയാണ് ശാസ്ത്രജ്ഞര്‍ വികസിപ്പിക്കുന്നത്. […]

ഇന്ധനവില വര്‍ദ്ധനവ്: സര്‍വീസ് നിര്‍ത്തിവെക്കാനൊരുങ്ങി സ്വകാര്യ ബസുകള്‍

കോഴിക്കോട്:  ഇന്ധനവില താങ്ങാനാകാതെ സ്വകാര്യബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാനൊരുങ്ങുന്നു. പ്രതിസന്ധി മറികടക്കാന്‍ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി നല്‍കണമെന്ന് ഉടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചിരുന്നെങ്കിലും അന്തിമതീരുമാനമായിട്ടില്ല. ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുമ്പോള്‍ സര്‍ക്കാരിനു നികുതി നഷ്ടവുമുണ്ടാക്കുമെന്നാണു വിലയിരുത്തല്‍. കോഴിക്കോട് ജില്ലയില്‍ മാത്രം ഇരുന്നൂറോളം ബസുകളാണ് ഇത്തരത്തില്‍ സര്‍വീസ് നിര്‍ത്തുന്നത്. പെര്‍മിറ്റ് താല്‍ക്കാലികമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉടമകള്‍ ആര്‍ടിഒയ്ക്ക് സ്റ്റോപ്പേജ് നല്‍കാനുള്ള ഒരുക്കത്തിലാണ്. ഒരു ബസില്‍ ദിവസേന ശരാശരി 80 ലീറ്റര്‍ ഡീസല്‍ വേണ്ടിവരും. തൊഴിലാളികളുടെ കൂലി, സ്റ്റാന്‍ഡ് വാടക […]

ഇന്ധനവില ഉയര്‍ന്നുതന്നെ; പാചകവാതകത്തിനും വിലകൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വര്‍ധനവ് മാറ്റമില്ലാതെ തുടരുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. പാചകവാതകത്തിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനമായ ദില്ലിയില്‍ പെട്രോളിന് 24 പൈസ വര്‍ധിച്ച്‌ 83.73 രൂപയും, ഡീസലിന് 30 പൈസ വര്‍ധിച്ച്‌ 75.09 രൂപയുമായി. മുംബൈയില്‍ യഥാക്രമം 91.08 ഉം, 79.72 ഉം രൂപയാണ് ഇന്നത്തെ പെട്രോള്‍- ഡീസല്‍ വില. തുടര്‍ച്ചയായുള്ള ഇന്ധനവില വര്‍ധനയ്ക്ക് പുറമെ പാചകവാതകത്തിനും വില കുത്തനെ കൂട്ടി. സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് 2.89 രൂപയും […]