ഇന്ധനവില ഉയര്‍ന്നുതന്നെ; പാചകവാതകത്തിനും വിലകൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വര്‍ധനവ് മാറ്റമില്ലാതെ തുടരുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. പാചകവാതകത്തിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്.

രാജ്യതലസ്ഥാനമായ ദില്ലിയില്‍ പെട്രോളിന് 24 പൈസ വര്‍ധിച്ച്‌ 83.73 രൂപയും, ഡീസലിന് 30 പൈസ വര്‍ധിച്ച്‌ 75.09 രൂപയുമായി. മുംബൈയില്‍ യഥാക്രമം 91.08 ഉം, 79.72 ഉം രൂപയാണ് ഇന്നത്തെ പെട്രോള്‍- ഡീസല്‍ വില.

തുടര്‍ച്ചയായുള്ള ഇന്ധനവില വര്‍ധനയ്ക്ക് പുറമെ പാചകവാതകത്തിനും വില കുത്തനെ കൂട്ടി. സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് 2.89 രൂപയും സബ്‌സിഡി ഇല്ലാത്തതിന് 59 രൂപയുമാണ് വര്‍ധിപ്പിച്ചത്. ദില്ലിയില്‍ സബ്‌സിഡി സിലിണ്ടര്‍ ഒന്നിന് ഇതോടെ 502.4 രൂപയായി. കേരളത്തില്‍ സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 869.50 രൂപ നല്‍കേണ്ടി വരും.

prp

Related posts

Leave a Reply

*