മഴ അഞ്ച് ദിവസം കൂടി; ഇടുക്കി പത്തനംതിട്ട ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പലഭാഗത്തും പെയ്തുകൊണ്ടിരിക്കുന്ന മഴ വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ലക്ഷദ്വീപിനടുത്തായി ന്യൂനമര്‍ദ്ദം രൂപംകൊള്ളുന്നതായി കാലാവസ്ഥാവിഭാഗം പറഞ്ഞു. നിലവില്‍ ഇത് അന്തരീക്ഷച്ചുഴിയാണ്.

ന്യൂനമര്‍ദ്ദസാധ്യത മൂന്നുമണിക്കൂര്‍ ഇടവിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും ഒക്ടോബര്‍ ഏഴ്, എട്ട് തീയതികളില്‍ ഇത് അറബിക്കടലില്‍ വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ സന്തോഷ് പറഞ്ഞു.

ചൊവ്വാഴ്ച ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഏഴുമുതല്‍ 11 സെന്‍റാമീറ്റര്‍ വരെ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴാം തീയ്യതി മുതല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

prp

Related posts

Leave a Reply

*