സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ ആറോടെ എത്തും

കൊച്ചി: സാധാരണയില്‍ നിന്ന് അഞ്ച് ദിവസം വൈകി ജൂണ്‍ ആറോടെയാകും കേരള തീരത്ത് കാലവര്‍ഷമെത്തുകയെന്ന് കാലവര്‍ഷ നിരീക്ഷണ വകുപ്പിന്‍റെ റിപ്പോര്‍ട്ട്. ജൂണ്‍ ആറില്‍ നിന്നും ചിലപ്പോള്‍ നാലുദിവസം വൈകിയോ നാലുദിവസം നേരത്തെയോ മഴ എത്താനുള്ള സാധ്യതയും തള്ളിക്കളയേണ്ടതില്ലെന്ന സൂചനകളും കാലാവസ്ഥാ വിദഗ്ദ്ധര്‍ നല്‍കുന്നുണ്ട്. മെയ് 18, 19 തിയതികളില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആന്‍ഡമാന്‍ ഉള്‍ക്കടലിന്‍റെ തെക്കേ ഭാഗത്തും നിക്കോബാര്‍ ദ്വീപുകളിലും എത്തിച്ചേരുമെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. ജൂണ്‍ നാലാം തിയതിയോടെ കേരളത്തില്‍ കാലവര്‍ഷം സജീവമാകുമെന്ന് സ്വകാര്യ കാലാവസ്ഥാ […]

കേരളത്തില്‍ നാളെ മുതല്‍ വേനല്‍ മഴയ്ക്കു സാധ്യത

തിരുവനന്തപുരം: സംസ്ഥാനം ചുട്ടുപൊള്ളുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ വേനല്‍ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനെ റിപ്പോട്ട്. നാളെ മുതല്‍ പത്തു വരെ ചില സ്ഥലങ്ങളില്‍ മഴ പെയ്‌തേക്കുമെന്നാണ് പ്രവചനം. വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണതരംഗത്തിന് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ദുരന്ത നിവാരണ അതോറിറ്റിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍ച്ചൂടിനു നേരിയ കുറവ് വന്നിട്ടുണ്ട്. പുനലൂരാണ് സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. 37.2 ഡിഗ്രിയാണ് ഇന്നലത്തെ പുനലൂരിലെ […]

കേരളം കൊടും ചൂടിലേക്ക്; താപനില മൂന്ന് ഡിഗ്രി കൂടി

തിരുവനന്തപുരം: സംസ്ഥാനത്തെ താപനിലയില്‍ ക്രമാതീതമായ വര്‍ധന. പോയ ദിവസങ്ങളില്‍ താപനില മൂന്ന് ഡിഗ്രിയോളം വര്‍ധിച്ചെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. അടുത്ത നാലാഴ്ച ഈ നില തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളെയാണ് സംസ്ഥാനത്ത് വേനല്‍ക്കാലമായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം വിലയിരുത്തുന്നത്. എന്നാല്‍ ഇത്തവണ ഫെബ്രുവരി പകുതി പിന്നിട്ടപ്പോഴേക്കും സ്ഥിതിമാറി. സംസ്ഥാനത്ത് പലയിടത്തും ഉയര്‍ന്ന താപനില 38 ഡിഗ്രി കടന്നു. തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 38.2 ഡിഗ്രി ഫെബ്രുവരി മാസത്തില്‍ തലസ്ഥാനത്ത് […]

30 വര്‍ഷത്തിനുള്ളില്‍ ചെന്നൈ തീരം ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ തീരങ്ങള്‍ കടല്‍ വിഴുങ്ങുമെന്ന് സൂചന

ചെന്നൈ : 30 വര്‍ഷത്തിനുള്ളില്‍ ചെന്നൈ തീരം ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ തീരങ്ങള്‍ കടല്‍ വിഴുങ്ങുമെന്ന് സൂചന നല്‍കി ശാസ്ത്രലോകം. ഇപ്പോഴത്തെ കടല്‍ നിരപ്പുയരുന്നതിന്റെ തോതും വേഗതയും കണക്കിലെടുത്താണ് ഈ നിഗമനം ഗവേഷകര്‍ മുന്നോട്ടു വയ്ക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ കുടിലുകള്‍ മുതല്‍ വന്‍കിട കോര്‍പ്പറേറ്റുകളുടെ കൂറ്റന്‍ കെട്ടിടങ്ങള്‍ വരെ നിലകൊള്ളുന്ന പ്രദേശമാണ് ചെന്നൈ കടല്‍തീരം. ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന നൂറു കണക്കിന് കിലോമീറ്റുകള്‍ നീണ്ടു കിടക്കുന്ന പ്രദേശമാകും അടുത്ത മുപ്പതു വര്‍ഷത്തിനുള്ളില്‍ കടലെടുക്കുക. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും സൃഷ്ടിക്കുന്ന പ്രധാന […]

വയനാട്ടില്‍ സൂര്യതാപ ഭീഷണി; നേരിട്ട് വെയിലേല്‍ക്കരുതെന്ന് മുന്നറിയിപ്പ്

വയനാട് : പകല്‍ ചൂട് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ സൂര്യതാപ ഭീഷണി ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വയനാട് ജില്ലയിലാണ് സൂര്യതാപ ഭീഷണിയുള്ളത്. ജില്ലയിലെ നിര്‍മ്മാണമേഖലയിലും മറ്റും പകല്‍ സമയം ജോലി ക്രമീകരണം നടത്തി ഉത്തരവിറക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ലേബര്‍ ഓഫീസറോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് പേര്‍ക്ക് സൂര്യതാപമേറ്റിരുന്നു. കാലാവസ്ഥ മാറ്റം കാരണം വയനാട് ജില്ലയില്‍ പകല്‍ ചൂട് ക്രമാതീതമായി കൂടുകയാണ്. ജില്ലയില്‍ 2 പേര്‍ക്ക് ഈ വേനലില്‍ ഇതുവരെ സൂര്യാതപമേറ്റു. മേപ്പാടിയിലും വാളാടും […]

ജ​മ്മു ​കാ​ശ്മീ​രി​ല്‍ കനത്ത മ​ഞ്ഞു​വീ​ഴ്ച; 4 മരണം

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ശ്മീ​രി​ല്‍ ക​ന​ത്ത മ​ഞ്ഞു വീ​ഴ്ച​യെ തു​ട​ര്‍​ന്ന് നാ​ല് പേ​ര്‍ മ​രി​ച്ചു. പ​ത്ത് പേ​രെ കാ​ണാ​താ​യി. ശ്രീ​ന​ഗ​ര്‍- ​ജ​മ്മു ദേ​ശീ​യ പാ​ത​യി​ല്‍ ജ​വ​ഹ​ര്‍ ട​ണ​ലി​നു സ​മീ​പ​മു​ണ്ടാ​യ മ​ഞ്ഞു​വീ​ഴ്ച​യി​ല്‍ കാ​ണാ​താ​യ പ​ത്ത് പേ​രി​ല്‍ ര​ണ്ട് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യതായും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ആ​റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ര​ണ്ട് അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രെ​യും ര​ണ്ട് ത​ട​വു​കാ​രെ​യു​മാ​ണ് കാണാ​താ​യത്. കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പു​രോ​ഗ​മി​ക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വ്യാ​ഴാ​ഴ്ച ജി​ല്ല​യി​ലെ മ​ഞ്ഞു​വീ​ഴ്ച അ​പ​ക​ട​സാ​ധ്യ​ത ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നും 78 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചി​രു​ന്നു. മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ര്‍​ന്ന് തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം […]

ഡല്‍ഹിയില്‍ കനത്ത മഴയും കാറ്റും; റോഡ്-റെയില്‍ ഗതാഗതം താറുമാറായി

ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും. പകല്‍ വെളിച്ചവും ദൂരകാഴ്ചയും കുറഞ്ഞതിനാല്‍ നഗരത്തില്‍ വാഹന ഗതാഗതം താറുമാറായി. ഇന്നലെ തുടങ്ങിയ കാലാവസ്ഥ വ്യതിയാനം ഇന്നു കൂടി ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. രാവിലെ ഒമ്പത് മണി വരെ ഡല്‍ഹിയില്‍ കൂരിരുട്ടായിരുന്നുവെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇടിമിന്നലിന്‍റെയും ആലിപ്പഴവര്‍ഷത്തിന്‍റെയും അകമ്പടിയോടെയാണ് പലയിടത്തും രാവിലെ മുതല്‍ മഴ പെയ്തത്. മൂടല്‍മഞ്ഞും കാഴ്ച പരിധിയും കുറഞ്ഞതിനാല്‍ റെയില്‍ സര്‍വീസ് വൈകുകയാണ്. നഗരത്തില്‍ നിന്നുള്ള 15 ട്രെയിനുകള്‍ വൈകിയാണ് […]

തണുത്തുറഞ്ഞ് കേരളം

കോ​ട്ട​യം: വൈ​കി​യെ​ത്തി​യ ശൈ​ത്യ​കാ​ലം കേ​ര​ള​ത്തെ വി​റ​പ്പി​ക്കു​ന്നു. അ​സ​ഹ്യ​മാ​യ ത​ണു​പ്പി​ന്‍റെ പി​ടി​യി​ലാ​ണ് പ​ല ജി​ല്ല​ക​ളും. താ​പ​നി​ല 19 ഡി​ഗ്രി​യി​ലേ​ക്ക് എ​ത്തി​യ​തോ​ടെ​യാ​ണ് ത​ണു​പ്പി​ന്‍റെ ശ​ക്തി കൂ​ടി​യ​ത്. ഏ​റെ​ക്കാ​ല​ത്തി​ന് ശേ​ഷ​മാ​ണ് വ​യ​നാ​ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ത്ര ക​ഠി​ന​മാ​യ ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മ​ഴ​മേ​ഖ​ങ്ങ​ള്‍ മാ​റി ആ​കാ​ശം തെ​ളി​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് ത​ണു​പ്പി​ന്‍റെ കാ​ഠി​ന്യം കൂ​ടി​യ​ത്. ഹൈറേഞ്ചിലെ പ്രമുഖ ടൂറിസം കേന്ദ്രമായ മൂന്നാറില്‍ ബുധനാഴ്ച്ച മൈനസ് രണ്ടായിരുന്നു താപനില. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താപനില 15 ഡിഗ്രീ വരെ താഴ്ന്നു. സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച്ച […]

ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആലപ്പുഴ: വ്യാഴാഴ്ച കേരളത്തില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിലും തെക്കന്‍ ആന്ധ്ര തീരത്തും ഗള്‍ഫ് ഓഫ് മാന്നാര്‍ പ്രദേശത്തും മണിക്കൂറില്‍ 60 കി. മീ. വരെ വേഗത്തിലും കാറ്റ് വീശാനിടയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാടിന്‍റെയും പുതുച്ചേരിയുടെയും തെക്കന്‍ […]

സംസ്ഥാനത്ത് മഴ തുടരുന്നു; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: പുതുതായി രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്‍റെ ഫലമായുള്ള മഴ സംസ്ഥാനത്ത് പല ഭാഗങ്ങളിലായി തുടരുന്നു. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒപ്പം ജാഗ്രത നിര്‍ദ്ദേശവും പുറപ്പെടുവിച്ചിരുന്നു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ ഭൂമധ്യരേഖക്ക് അടുത്തായുമാണ് ന്യൂനമര്‍ദ്ദം ഉണ്ടായിരിക്കുന്നത്.  അതിശക്തമായ മഴ നവംബര്‍ 21ന് കേരളത്തില്‍ ഉടനീളം ഉണ്ടാകുമെന്ന സൂചനയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കി. തുടര്‍ന്ന്‍ ഇന്ന് ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.