തണുത്തുറഞ്ഞ് കേരളം

കോ​ട്ട​യം: വൈ​കി​യെ​ത്തി​യ ശൈ​ത്യ​കാ​ലം കേ​ര​ള​ത്തെ വി​റ​പ്പി​ക്കു​ന്നു. അ​സ​ഹ്യ​മാ​യ ത​ണു​പ്പി​ന്‍റെ പി​ടി​യി​ലാ​ണ് പ​ല ജി​ല്ല​ക​ളും. താ​പ​നി​ല 19 ഡി​ഗ്രി​യി​ലേ​ക്ക് എ​ത്തി​യ​തോ​ടെ​യാ​ണ് ത​ണു​പ്പി​ന്‍റെ ശ​ക്തി കൂ​ടി​യ​ത്.

ഏ​റെ​ക്കാ​ല​ത്തി​ന് ശേ​ഷ​മാ​ണ് വ​യ​നാ​ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ത്ര ക​ഠി​ന​മാ​യ ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മ​ഴ​മേ​ഖ​ങ്ങ​ള്‍ മാ​റി ആ​കാ​ശം തെ​ളി​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് ത​ണു​പ്പി​ന്‍റെ കാ​ഠി​ന്യം കൂ​ടി​യ​ത്.

ഹൈറേഞ്ചിലെ പ്രമുഖ ടൂറിസം കേന്ദ്രമായ മൂന്നാറില്‍ ബുധനാഴ്ച്ച മൈനസ് രണ്ടായിരുന്നു താപനില. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താപനില 15 ഡിഗ്രീ വരെ താഴ്ന്നു. സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച്ച രാവിലെ ആറ് മണിക്ക് രേഖപ്പെടുത്തിയ താപനില.

കൊച്ചി- 20

കോഴിക്കോട്- 21

തിരുവനന്തപുരം- 19

കാസര്‍ഗോഡ്- 19

കണ്ണൂര്‍- 21

സുല്‍ത്താന്‍ ബത്തേരി- 15

തിരൂര്‍- 20

തൃശ്ശൂര്‍- 23

പാലക്കാട്- 20

ആലപ്പുഴ- 22

തൊടുപുഴ- 19

കൊല്ലം- 24

ശബരിമല- 18

prp

Related posts

Leave a Reply

*