സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ ആറോടെ എത്തും

കൊച്ചി: സാധാരണയില്‍ നിന്ന് അഞ്ച് ദിവസം വൈകി ജൂണ്‍ ആറോടെയാകും കേരള തീരത്ത് കാലവര്‍ഷമെത്തുകയെന്ന് കാലവര്‍ഷ നിരീക്ഷണ വകുപ്പിന്‍റെ റിപ്പോര്‍ട്ട്.

ജൂണ്‍ ആറില്‍ നിന്നും ചിലപ്പോള്‍ നാലുദിവസം വൈകിയോ നാലുദിവസം നേരത്തെയോ മഴ എത്താനുള്ള സാധ്യതയും തള്ളിക്കളയേണ്ടതില്ലെന്ന സൂചനകളും കാലാവസ്ഥാ വിദഗ്ദ്ധര്‍ നല്‍കുന്നുണ്ട്.

മെയ് 18, 19 തിയതികളില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആന്‍ഡമാന്‍ ഉള്‍ക്കടലിന്‍റെ തെക്കേ ഭാഗത്തും നിക്കോബാര്‍ ദ്വീപുകളിലും എത്തിച്ചേരുമെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.

ജൂണ്‍ നാലാം തിയതിയോടെ കേരളത്തില്‍ കാലവര്‍ഷം സജീവമാകുമെന്ന് സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജന്‍സിയായ സ്‌കൈമെറ്റ് കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

prp

Related posts

Leave a Reply

*