മൂന്നാര്‍ കയ്യേറ്റം: സബ് കളക്ടറുടെ റിപ്പോര്‍ട്ട് ഐജിക്ക്; എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ പരാമര്‍ശം

മൂന്നാര്‍: മൂന്നാര്‍ പഞ്ചായത്തിന്‍റെ ഭൂമി കയ്യേറ്റത്തിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട്  ദേവികുളം സബ് കളക്ടർ രേണു രാജിന്‍റെ റിപ്പോര്‍ട്ട് എജിയുടെ ഓഫീസിന് കൈമാറി.  എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മൂന്നാറിലെ കയ്യേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ നല്‍കും. അനധികൃത നിര്‍മ്മാണം തുടര്‍ന്നത് എംഎല്‍എയുടെ സാന്നിധ്യത്തിലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സബ് കളക്ടര്‍ക്കെതിരായ വ്യക്തിപരമായ പരാമര്‍ശം റിപ്പോര്‍ട്ടിലില്ല. പഞ്ചായത്തിന്‍റെ നിര്‍മാണം കോടതിവിധിയുടെ ലംഘനമാണ്. സ്‌റ്റോപ്പ് മെമ്മോ കൊടുത്തിട്ടും നിര്‍മ്മാണം തടഞ്ഞു. ഉദ്യോഗസ്ഥരെ തടയുകയും ചെയ്തു. അതിനാല്‍ കോടതിയലക്ഷ്യ നടപടി […]

തണുത്തുറഞ്ഞ് കേരളം

കോ​ട്ട​യം: വൈ​കി​യെ​ത്തി​യ ശൈ​ത്യ​കാ​ലം കേ​ര​ള​ത്തെ വി​റ​പ്പി​ക്കു​ന്നു. അ​സ​ഹ്യ​മാ​യ ത​ണു​പ്പി​ന്‍റെ പി​ടി​യി​ലാ​ണ് പ​ല ജി​ല്ല​ക​ളും. താ​പ​നി​ല 19 ഡി​ഗ്രി​യി​ലേ​ക്ക് എ​ത്തി​യ​തോ​ടെ​യാ​ണ് ത​ണു​പ്പി​ന്‍റെ ശ​ക്തി കൂ​ടി​യ​ത്. ഏ​റെ​ക്കാ​ല​ത്തി​ന് ശേ​ഷ​മാ​ണ് വ​യ​നാ​ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ത്ര ക​ഠി​ന​മാ​യ ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മ​ഴ​മേ​ഖ​ങ്ങ​ള്‍ മാ​റി ആ​കാ​ശം തെ​ളി​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് ത​ണു​പ്പി​ന്‍റെ കാ​ഠി​ന്യം കൂ​ടി​യ​ത്. ഹൈറേഞ്ചിലെ പ്രമുഖ ടൂറിസം കേന്ദ്രമായ മൂന്നാറില്‍ ബുധനാഴ്ച്ച മൈനസ് രണ്ടായിരുന്നു താപനില. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താപനില 15 ഡിഗ്രീ വരെ താഴ്ന്നു. സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച്ച […]

നീലക്കുറിഞ്ഞി പൂക്കുന്നതു കാണാന്‍ ഓണ്‍ലൈനില്‍ ബുക്കിങ് തുടങ്ങി

മൂന്നാര്‍‌‌‌‌‌‌‌‌: മൂന്നാറിലെ പ്രധാന ടൂറിസം ആകര്‍ഷണമായ നീലക്കുറിഞ്ഞി പൂവിടുന്നതു കാണാന്‍ ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ജൂലൈ പതിനഞ്ചു മുതലാണ് രാജമലയിലേക്കു പ്രവേശനം അനുവദിക്കുക. ഇത്ത‌വണ നീലക്കുറിഞ്ഞി പൂവിടാന്‍ കാലതാമസം ഉണ്ടാകുമെന്നാണ് കരുതുന്നത്. കുറിഞ്ഞി സീസണ്‍ സമയത്ത‌് ഒരുദിവസം 3500 പേര്‍ക്കേ ഉദ്യാനം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കൂ. ഇതില്‍ 75 ശതമാനം ഓണ്‍ലൈന്‍ ‌ബുക്ക‌് ചെയ്യുന്ന‌വര്‍ക്കായിരിക്കും. മുതിര്‍ന്ന‌വര്‍ക്ക‌് 120 രൂപയും കുട്ടികള്‍ക്ക‌് 90 രൂപയുമാണ‌് നിരക്ക‌്. വിദേശ ടൂറിസ്റ്റുകള്‍ക്ക‌് 400 രൂപയും. കാമറ ഉപയോഗിക്കുന്ന‌വരില്‍നിന്ന് […]

മൂന്നാര്‍ വിഷയത്തില്‍ കര്‍ശന നിലപാടുമായി സിപിഐ; കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ഹരിത ട്രൈബ്യൂണലില്‍ ഹര്‍ജി സമര്‍പ്പിച്ചു

തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റങ്ങള്‍ തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട സിപിഎം-സിപിഐ പോര് കോടതിയിലേക്ക്. കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച്‌ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ നേതാവ് പി. പ്രസാദ് ഹരിത ട്രൈബ്രൂണലിനെ സമീപിച്ചു. സംസ്ഥാന നേതൃത്വത്തിന്‍റെ അറിവോടെയാണ് പരാതി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെയും വനം, റവന്യൂ വകുപ്പുകളെയും എതിര്‍കക്ഷിയാക്കിക്കൊണ്ടാണ്,  പി. പ്രസാദ് ഹര്‍ജി നല്‍കിയിരിക്കുന്നത്. വനംവകുപ്പിന് വനമേഖലയില്‍ നിയന്ത്രണമില്ലാത്ത അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടുന്ന ഹര്‍ജിയില്‍  കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം, കെട്ടിങ്ങള്‍ പൊളിക്കണം. കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ സംസ്ഥാന […]

മൂന്നാറില്‍ ഹര്‍ത്താലിനിടെ അക്രമം

മൂന്നാര്‍: കയ്യേറ്റ​​ങ്ങ​​ള്‍​​ക്കെ​​തി​രെ റ​​വ​​ന്യൂ, വ​​നം വ​​കു​​പ്പു​​ക​​ള്‍ സ്വീ​​ക​​രി​​ച്ചു വ​​രു​​ന്ന ന​​ട​​പ​​ടി​​ക​​ളി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ച്‌ സിപിഎമ്മിന്‍റെ  നേതൃത്വത്തില്‍ മൂ​​ന്നാ​​ര്‍ ജ​​ന​​കീ​​യ സ​​മി​​തി​​ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പ​​ള്ളി​​വാ​​സ​​ല്‍, മൂ​​ന്നാ​​ര്‍, ബൈ​​സ​​ണ്‍​വാ​​ലി, ചി​​ന്ന​​ക്ക​​നാ​​ല്‍, ശാ​​ന്ത​​ന്‍പാറ, മ​​റ​​യൂ​​ര്‍, കാ​​ന്ത​​ല്ലൂ​​ര്‍, വ​​ട്ട​​വ​​ട, വെ​​ള്ള​​ത്തൂ​​വ​​ല്‍ എ​​ന്നീ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലാ​ണ് ഹ​​ര്‍​​ത്താ​​ല്‍. ഇതിനിടെ മൂന്നാറിലെ വിവിധയിടങ്ങളില്‍ പരക്കെ അക്രമം നടന്നു.  വിദേശ ടൂറിസ്റ്റുകളുമായി എത്തിയ ടാക്സി ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. മൂന്നാര്‍ സ്വദേശി കുട്ടനാണ് മര്‍ദനമേറ്റത്. സംഭവം കണ്ടിട്ടും  പൊലീസ് […]