ഭീമന്‍ കുരിശ് പൊളിച്ചു; മുഖ്യമന്ത്രിക്ക് അതൃപ്തി

മൂന്നാറില്‍ ദേവികുളം താലൂക്കിലെ അനധികൃത കയ്യേറ്റം
ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി പാപ്പാത്തിചോലയില്‍ റവന്യൂ ഭൂമി കയ്യേറ്റി നിര്‍മിച്ച ഭീമന്‍ കുരിശ് പൊളിച്ച് നീക്കിയാണ് നടപടികള്‍ തുടങ്ങിയത്. കുരിശിനൊപ്പം ഒട്ടേറെ ഷെഡുകളും അനധികൃതമായി പണിതിട്ടുണ്ട്. താല്‍ക്കാലികമായി പണിത ഈ ഷെഡുകള്‍ തീയിട്ടു നശിപ്പിച്ചു. സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള ഇടപെടലിന്റെ ഭാഗമായി വന്‍ ഉദ്യോഗസ്ഥ പോലീസ് സംഘം എത്തിയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇക്കാര്യത്തില്‍ കടുത്ത അതൃപ്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ‘പൊളിക്കലല്ല സര്‍ക്കാര്‍ നയമെന്നും കൂടിയാലോചന വേണമായിരുന്നെന്നും അദ്ദേഹം ജില്ലാ ഭരണകൂടത്തെ അറിയിച്ചു.

prp

Related posts

Leave a Reply

*