പെപ്പര്‍ ചിക്കന്‍

ആവശ്യമുള്ള ചേരുവകള്‍:

  • ചിക്കന്‍- 1 Kg
  • കുരുമുളക് പൊടി- രണ്ടേമുക്കാല്‍ ടേബിള്‍സ്പൂണ്‍
  • നാരങ്ങാ നീര്- 1 ടേബിള്‍സ്പൂണ്‍
  • ഇഞ്ചി- 2 കഷണം
  • വെളുത്തുള്ളി- 6 അല്ലി
  • സവാള- 3 എണ്ണം
  • മല്ലിപ്പൊടി-1 ടേബിള്‍സ്പൂണ്‍
  • മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
  • ഗരംമസാല- 1 ടീസ്പൂണ്‍
  • വെളിച്ചെണ്ണ- 3 ടേബിള്‍സ്പൂണ്‍
  • കറിവേപ്പില- ആവശ്യത്തിന്
  • വെള്ളം- അര കപ്പ്
  • ഉപ്പ്- ആവശ്യത്തിന്

പാചകം ചെയ്യേണ്ട വിധം:

കുരുമുളക് പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, നാരങ്ങാ നീര്, ഉപ്പ് എന്നിവ കഴുകി വൃത്തിയാക്കിയ കോഴിയില്‍ കുറഞ്ഞത്‌ അര മണിക്കൂറെങ്കിലും പുരട്ടി വയ്ക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം ചെറുതായി അരിഞ്ഞ തക്കാളി, വെളുത്തുള്ളി, ഇഞ്ചി, സവാള, ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മസാല പുരട്ടിവെച്ച കോഴിയും കറിവേപ്പിലയും ചേര്‍ക്കുക. ചെറുതീയില്‍ വെച്ച് ഇത് ഇടക്ക് ഇളക്കി കൊടുക്കുക. 5 മിനിറ്റിന് ശേഷം ഇതിലേക്ക് വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക. ഇതിലേക്ക് അല്പംകൂടി കുരുമുളക് പൊടി വിതറുക. സ്വാതിഷ്ടമായ പെപ്പര്‍ ചിക്കന്‍അയ്യാര്‍.

prp

Leave a Reply

*