മൂന്നാറില്‍ ഹര്‍ത്താലിനിടെ അക്രമം

മൂന്നാര്‍: കയ്യേറ്റ​​ങ്ങ​​ള്‍​​ക്കെ​​തി​രെ റ​​വ​​ന്യൂ, വ​​നം വ​​കു​​പ്പു​​ക​​ള്‍ സ്വീ​​ക​​രി​​ച്ചു വ​​രു​​ന്ന ന​​ട​​പ​​ടി​​ക​​ളി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ച്‌ സിപിഎമ്മിന്‍റെ  നേതൃത്വത്തില്‍ മൂ​​ന്നാ​​ര്‍ ജ​​ന​​കീ​​യ സ​​മി​​തി​​ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.

രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പ​​ള്ളി​​വാ​​സ​​ല്‍, മൂ​​ന്നാ​​ര്‍, ബൈ​​സ​​ണ്‍​വാ​​ലി, ചി​​ന്ന​​ക്ക​​നാ​​ല്‍, ശാ​​ന്ത​​ന്‍പാറ, മ​​റ​​യൂ​​ര്‍, കാ​​ന്ത​​ല്ലൂ​​ര്‍, വ​​ട്ട​​വ​​ട, വെ​​ള്ള​​ത്തൂ​​വ​​ല്‍ എ​​ന്നീ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലാ​ണ് ഹ​​ര്‍​​ത്താ​​ല്‍.

ഇതിനിടെ മൂന്നാറിലെ വിവിധയിടങ്ങളില്‍ പരക്കെ അക്രമം നടന്നു.  വിദേശ ടൂറിസ്റ്റുകളുമായി എത്തിയ ടാക്സി ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. മൂന്നാര്‍ സ്വദേശി കുട്ടനാണ് മര്‍ദനമേറ്റത്. സംഭവം കണ്ടിട്ടും  പൊലീസ് വെറുതെ നോക്കി നിന്നെന്ന് ആരോപണമുണ്ട്. ഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റ ശ്രമമുണ്ടായി. ഇരുചക്രവാഹങ്ങള്‍ മറിച്ചിട്ടു. കടകള്‍ ബലംപ്രയോഗിച്ച്‌ അടപ്പിച്ചു. റോഡില്‍ കുപ്പിച്ചില്ലുകള്‍ വിതറി.

 

prp

Related posts

Leave a Reply

*