സി.പി.ഐയുടെ പ്രവര്‍ത്തനം പ്രത്യേക മുന്നണിയെ പോലെ: എം.എം മണി

തിരുവനന്തപുരം: സി.പി.ഐക്കെതിരെ വീണ്ടും ആഞ്ഞടിച്ച്‌ എം.എം മണി. ഒരു പ്രത്യേക മുന്നണി പോലെയാണ് സി.പി.ഐയുടെ പ്രവര്‍ത്തനമെന്നും ഇത്തരക്കാരെ സംരക്ഷിക്കാനായി സിപിഎമ്മിനു ബാധ്യതയില്ലെന്നും മണി ആരോപിച്ചു.

മുഖ്യമന്ത്രി  അറിയാതെ മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ അന്വേഷണം നടത്തുന്നു. ഇത് എവിടെ നടക്കുന്ന കാര്യമാണ്. എന്നിട്ടും മുന്നണിയുടെ കെട്ടുറപ്പിന് വേണ്ടി സി.പി.എം നിലകൊണ്ടെന്നും മണി പറഞ്ഞു.  റവന്യൂ വകുപ്പ് മുഖ്യമന്ത്രിയോട് ആലോചിക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്. ജോയിസ് ജോര്‍ജിന്‍റെ പട്ടയം   റദ്ദാക്കിയത് തെറ്റാണ്, അദ്ദേഹത്തെ തേജോവധം ചെയ്യാനാണ് ശ്രമിക്കുന്നത് . ഇതു കോണ്‍ഗ്രസിനെ സഹായിക്കാനായി ചെയ്ത നടപടിയാണെന്നും മണി കൂട്ടിച്ചേര്‍ത്തു.

 

കഴിഞ്ഞ ദിവസവും സി.പി.ഐക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി എം.എം മണി രംഗത്തു വന്നിരുന്നു. സി.പി.ഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സി.പി.എമ്മിന് ഇല്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

 

prp

Related posts

Leave a Reply

*