കേരള കോണ്‍ഗ്രസ് (ബി)യെ ഇടതുമുന്നണിയില്‍ എടുക്കുന്നതിന് എതിര്‍പ്പില്ലെന്ന് സിപിഐ

കൊല്ലം: കേരള കോണ്‍ഗ്രസ് (ബി)യെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനു സിപിഐയ്ക്ക് യാതൊരു എതിര്‍പ്പുമില്ലെന്നു പാര്‍ട്ടി സംസ്ഥാന അസി.സെക്രട്ടറി കെ. പ്രകാശ് ബാബു. പുനലൂരില്‍ കേരളാ കോണ്‍ഗ്രസ് (ബി) കൊല്ലം ജില്ലാ നേതൃത്വ പരിശീലന ക്യാമ്പില്‍ സംസാരിക്കവേയാണ് അദ്ദേഹം പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയും വൈസ് ചെയര്‍മാന്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയും സന്നിഹിതരായിരുന്ന വേദിയിലാണ് പ്രകാശ് ബാബു ഇക്കാര്യം വ്യക്തമാക്കിയത്.

ബിനോയ് വിശ്വം സിപിഐ രാജ്യസഭാ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗവും മുന്‍മന്ത്രിയുമായ ബിനോയ് വിശ്വം സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌‌സിക്യൂട്ടീവാണ് ബിനോയ് വിശ്വത്തെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. എഐഎസ്‌എഫിലൂടെ രാഷ്‌‌ട്രീയപ്രവര്‍ത്തനം തുടങ്ങിയ ബിനോയ്, പിന്നീട് സംഘടനയുടെ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യ സെക്രട്ടറിയുമായി. ആഗോള ഇടതുപ്രസ്ഥാനങ്ങളുടെ യുവജനവേദിയായ വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഡെമോക്രാറ്റിക് യൂത്തിന്റെ വൈസ് പ്രസിഡന്റായും ഏഷ്യാ പസഫിക് കമ്മീഷന്‍ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വനം, പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്നു ബിനോയ് വിശ്വം. […]

സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടി: മാണി

പാലാ: കേരളാ കോണ്‍ഗ്രസ്-എം വെന്‍റിലേറ്ററില്‍ കിടക്കുന്ന പാര്‍ട്ടിയാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പരാമര്‍ശത്തിന് മറുപടിയുമായി കെ.എം. മാണി രംഗത്ത്. സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയാണ്. കാനത്തിനെപോലുള്ളവര്‍ സിപിഐയുടെ പാരമ്പര്യം കളഞ്ഞുകുളിക്കരുതെന്നും മാണി പാലായില്‍ മാധ്യമങ്ങളോട് പറഞ്ഞു.   കെ എം മാണി യുഡിഎഫിലേക്ക് മടങ്ങി വരണമെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്‍ നേരത്തെ പറഞ്ഞിരുന്നു. കാനം വെന്‍റിലേറ്ററില്‍ ഉള്ള പാര്‍ട്ടിയെന്ന് ഉദ്ദേശിച്ചത് ജെഡിയുവിനെയാണെന്നും എം എം ഹസ്സന്‍ വിമര്‍ശിച്ചിരുന്നു.

ഗീതാ ഗോപിനാഥിന്‍റെ സാമ്പത്തിക ഉപദേശങ്ങളെ കരുതലോടെ കാണണമെന്ന് സിപിഐ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. ഗീതാഗോപിനാഥിന്‍റെ സാമ്പത്തിക ഉപദേശങ്ങളെ കരുതലോടെ കാണണമെന്ന് സിപിഐ. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിന്‍റെ മുഖപ്രസംഗത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. ഗീത ഗോപിനാഥിന്‍റെ സാമ്പത്തിക നിര്‍ദേശങ്ങള്‍ കേരള സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളില്‍ സ്വാധീനം ചെലുത്തിയാല്‍ അത് തികച്ചും ആശങ്കാജനകമാണെന്നും ചെലവു ചുരുക്കലിന്‍റെ പേരില്‍ പെന്‍ഷനും, ക്ഷേമപദ്ധതികള്‍ അടക്കമുള്ളവയും അധികച്ചിലവാണെന്ന നിലപാട് അപകടകരമാണെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നുണ്ട്. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന അനാവശ്യ ധൂര്‍ത്തും ഒഴിവാക്കാവുന്ന ചെലവുകള്‍ നിയന്ത്രിക്കണമെന്നതിലും രണ്ട് പക്ഷമുണ്ടാവാന്‍ ഇടയില്ല. എന്നാല്‍ […]

മൂന്നാര്‍ വിഷയത്തില്‍ കര്‍ശന നിലപാടുമായി സിപിഐ; കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ഹരിത ട്രൈബ്യൂണലില്‍ ഹര്‍ജി സമര്‍പ്പിച്ചു

തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റങ്ങള്‍ തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട സിപിഎം-സിപിഐ പോര് കോടതിയിലേക്ക്. കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച്‌ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ നേതാവ് പി. പ്രസാദ് ഹരിത ട്രൈബ്രൂണലിനെ സമീപിച്ചു. സംസ്ഥാന നേതൃത്വത്തിന്‍റെ അറിവോടെയാണ് പരാതി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെയും വനം, റവന്യൂ വകുപ്പുകളെയും എതിര്‍കക്ഷിയാക്കിക്കൊണ്ടാണ്,  പി. പ്രസാദ് ഹര്‍ജി നല്‍കിയിരിക്കുന്നത്. വനംവകുപ്പിന് വനമേഖലയില്‍ നിയന്ത്രണമില്ലാത്ത അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടുന്ന ഹര്‍ജിയില്‍  കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം, കെട്ടിങ്ങള്‍ പൊളിക്കണം. കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ സംസ്ഥാന […]

നിരന്തര അവഗണനയെ തുടര്‍ന്ന് സി.പി.എം വിടാനൊരുങ്ങി പളനി

ആ​ല​പ്പു​ഴ: ആലപ്പുഴയിലെ മുതിര്‍ന്ന സി.പി.എം നേതാവ് ടികെ പളനി പാര്‍ട്ടി വിടുന്നു.  സി​പി​ഐ​യി​ലേ​ക്കു പോ​കാ​നാ​ണു ത​ന്‍റെ തീ​രു​മാ​ന​മെ​ന്നു  അദ്ദേഹം സി​പി​എം, സി​പി​ഐ പാ​ര്‍​ട്ടി നേ​തൃ​ത്വ​ങ്ങ​ളെ അ​റി​യി​ച്ചു. നിരന്തര അവഗണനയെ തുടര്‍ന്നാണ് താന്‍ പാര്‍ട്ടി വിടുന്നതെന്നും താന്‍ പാര്‍ട്ടി വിടട്ടെ എന്ന നിലപാടാണ് സിപിഎമ്മിനുള്ളതെന്നും പ​ള​നി പറഞ്ഞു. സിപിഎമ്മില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഇല്ലാതായെന്നും ആശ്രിതത്വമാണ് സിപിഎമ്മിന് ഇപ്പോള്‍ വേണ്ടതെന്നും, അതിനാല്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചുവെന്നും  അദ്ദേഹം തുറന്നടിച്ചു. അതെസമയം,  അ​നു​ന​യി​പ്പി​ക്കാ​നു​ള്ള സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ ശ്ര​മ​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ പ​ള​നി​യെ ത​ള്ളി സി​പി​എം ജി​ല്ലാ നേ​തൃ​ത്വം രം​ഗ​ത്തെ​ത്തി. […]

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മന്ത്രിയുമായിരുന്ന ഇ. ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു ചികില്‍സയിലായിരുന്ന അദ്ദേഹം അല്‍പസമയം മുമ്പ് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്‍ററില്‍  വച്ചാണ്  അന്ത്യശ്വാസം വലിച്ചത്. ഇന്നു മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന  മൃതദേഹം നാളെയായിരിക്കും പാര്‍ട്ടി ആസ്ഥാനത്തേക്കും വീട്ടിലേക്കും കൊണ്ടു പോവുകയെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലുള്ള മകന്‍ എത്തിയ ശേഷം വെള്ളിയാഴ്ച ശാന്തി കവാടത്തിലായിരിക്കും സംസ്കാര ചടങ്ങുകള്‍. സിപിഐയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളായിരുന്നു ചന്ദ്രശേഖരന്‍ നായര്‍ […]

സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോഗം ഇന്ന് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് ഇന്ന് ഡല്‍ഹിയില്‍ ചേരും. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ കെഇ ഇസ്മയിലിനെതിരായ അച്ചടക്ക നടപടിയും സംസ്ഥാനത്തെ സിപിഎം സിപിഐ തര്‍ക്കവും ചര്‍ച്ചയാകും. പാര്‍ട്ടി നിലപാടിനെതിരെ പരസ്യമായി പ്രതികരിച്ചതിനു ഇസ്മയിലിനെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന നേതൃത്വം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പരസ്യ നടപടിയിലേക്ക് തുനിഞ്ഞാല്‍ തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ നേടിയ പ്രതിച്ഛായയ്ക്കു മങ്ങലേല്‍ക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് […]

സി.പി.ഐയുടെ പ്രവര്‍ത്തനം പ്രത്യേക മുന്നണിയെ പോലെ: എം.എം മണി

തിരുവനന്തപുരം: സി.പി.ഐക്കെതിരെ വീണ്ടും ആഞ്ഞടിച്ച്‌ എം.എം മണി. ഒരു പ്രത്യേക മുന്നണി പോലെയാണ് സി.പി.ഐയുടെ പ്രവര്‍ത്തനമെന്നും ഇത്തരക്കാരെ സംരക്ഷിക്കാനായി സിപിഎമ്മിനു ബാധ്യതയില്ലെന്നും മണി ആരോപിച്ചു. മുഖ്യമന്ത്രി  അറിയാതെ മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ അന്വേഷണം നടത്തുന്നു. ഇത് എവിടെ നടക്കുന്ന കാര്യമാണ്. എന്നിട്ടും മുന്നണിയുടെ കെട്ടുറപ്പിന് വേണ്ടി സി.പി.എം നിലകൊണ്ടെന്നും മണി പറഞ്ഞു.  റവന്യൂ വകുപ്പ് മുഖ്യമന്ത്രിയോട് ആലോചിക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്. ജോയിസ് ജോര്‍ജിന്‍റെ പട്ടയം   റദ്ദാക്കിയത് തെറ്റാണ്, അദ്ദേഹത്തെ തേജോവധം ചെയ്യാനാണ് ശ്രമിക്കുന്നത് . ഇതു കോണ്‍ഗ്രസിനെ സഹായിക്കാനായി ചെയ്ത നടപടിയാണെന്നും മണി കൂട്ടിച്ചേര്‍ത്തു.   […]

സി.പി.​ഐ മുന്നണി മര്യാദ പാലിച്ചില്ലെന്ന്​ പിണറായി വിജയന്‍

ന്യൂഡല്‍ഹി: മന്ത്രസഭാ യോഗത്തില്‍ നിന്ന്​ വിട്ടുനിന്ന സി.പി.​എെ നിലപാടില്‍ സി.പി.എം അവെയ്​ലബിള്‍ പി.ബിയില്‍ രൂക്ഷ വിമര്‍ശനം. ​സി.പി.​ഐ മുന്നണി മര്യാദ പാലിച്ചില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ പി.ബിയില്‍ പറഞ്ഞു. സി.പി.​യുടെ വിമര്‍ശനങ്ങള്‍ക്ക്​ മറുപടി കൊടുക്കാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണനെ യോഗം ചുമതലപ്പെടുത്തി. വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ ആവശ്യമായ വേദി ഉണ്ടായിട്ടും അത് ഉപയോഗിക്കാതെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്ന നടപടിയാണ് പി.ബിയെ ചൊടിപ്പിച്ചത്. ഇതൊരു അസാധാരണ സംഭവമാണെന്ന് കഴിഞ്ഞ ദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല, […]