മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മന്ത്രിയുമായിരുന്ന ഇ. ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു ചികില്‍സയിലായിരുന്ന അദ്ദേഹം അല്‍പസമയം മുമ്പ് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്‍ററില്‍  വച്ചാണ്  അന്ത്യശ്വാസം വലിച്ചത്.

ഇന്നു മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന  മൃതദേഹം നാളെയായിരിക്കും പാര്‍ട്ടി ആസ്ഥാനത്തേക്കും വീട്ടിലേക്കും കൊണ്ടു പോവുകയെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലുള്ള മകന്‍ എത്തിയ ശേഷം വെള്ളിയാഴ്ച ശാന്തി കവാടത്തിലായിരിക്കും സംസ്കാര ചടങ്ങുകള്‍.

സിപിഐയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളായിരുന്നു ചന്ദ്രശേഖരന്‍ നായര്‍ സംസ്ഥാനത്തെ ഏറ്റവും പ്രഗത്ഭനായ മന്ത്രിമാരില്‍ ഒരാള്‍ കൂടിയായിരുന്നു. ആറു തവണ എംഎല്‍എയും മൂന്നു വട്ടം മന്ത്രിയുമായി അദ്ദേഹം സ്ഥാനമേറ്റിട്ടുണ്ട്.

ആറര പതിറ്റാണ്ട് നീണ്ട കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെയാണ് ഇ. ചന്ദ്രശേഖരന്‍ നായര്‍ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്. കൊട്ടാരക്കരയില്‍ നിന്ന് ജയിച്ച്‌ ആദ്യ നിയമസഭയില്‍ അദ്ദേഹം പ്രതിനിധിയായെത്തി. നിയമ ബിരുദദാരി കൂടിയായിരുന്ന അദ്ദേഹം അഭിഭാഷക ജോലിയും ചെയ്തിരുന്നു.  70കളുടെ തുടക്കത്തില്‍ കൊല്ലം ജില്ലയിലെ  തലയെടുപ്പുള്ള അഭിഭാഷകരില്‍ ഒരാളായിരുന്നു ഇ. ചന്ദ്രശേഖരന്‍ നായര്‍.

prp

Related posts

Leave a Reply

*