വിചിത്ര നിര്‍ദ്ദേശങ്ങളുമായി മധ്യപ്രദേശ് സര്‍ക്കാര്‍; സ്‌കൂളുകളില്‍ ഇനിമുതല്‍ ഹാജര്‍ വിളിക്കുമ്പോള്‍ ജയ്ഹിന്ദ് പറയണം

മധ്യപ്രദേശ്: സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ ജയ്ഹിന്ദ് എന്ന് പറയണമെന്ന നിര്‍ദേശവുമായി  മധ്യപ്രദേശ് സര്‍ക്കാര്‍. ഇനിമുതല്‍ ഹാജര്‍ വിളിക്കുമ്പോള്‍ ഉത്തരമായി യെസ് സര്‍, യെസ് മാം പാടില്ല, പകരമായി ജയ്ഹിന്ദ് എന്നാണ് പറയേണ്ടത്.  എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും ഇത് പ്രാവര്‍ത്തികമാക്കണമെന്നാണ് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിജയ് ഷായുടെ നിര്‍ദേശം.

‘ജയ്ഹിന്ദ് എന്നത് എല്ലാ ജാതിമതത്തിലുള്ളവര്‍ക്കും ഏറ്റുപറയാവുന്ന ഒരു വാചകമാണ്, അതിനാലാണ് ഞങ്ങള്‍ ഇത്തരമൊരു തീരുമാനമെടുത്തത്. നമ്മുടെ സംസ്‌കാരം പുതുതലമുറയിലൂടെ നിലനിര്‍ത്തുക എന്നതാണ് ഇതിലൂടെ പ്രാവര്‍ത്തികമാകുന്നത്’, ഷാ പറഞ്ഞു. 1.22 ലക്ഷം സര്‍ക്കാര്‍ സ്‌കൂളുകളിലും ഇത് സംബന്ധിച്ച് ഉത്തരവ് നടപ്പാക്കുമെന്നും സ്വകാര്യ സ്‌കൂളുകളില്‍ നിര്‍ദേശം പുറപ്പെടുവിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍ ഈ ഉത്തരവിനെതിരെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വന്‍ പ്രതിഷേധമാണ് ഉയരുന്നത്. മാതാപിതാക്കളെ ‘മാം’, ‘ഡാഡ്’ എന്ന് വിളിക്കരുതെന്നും മാതാ, പിതാ എന്നാണ് വിളിക്കേണ്ടതെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി വെള്ളിയാഴ്ച പറഞ്ഞിരുന്നു.

prp

Related posts

Leave a Reply

*