ഉത്തരേന്ത്യയില്‍ തരംഗമായി ‘മോദി സാരികള്‍’

മധ്യപ്രദേശ്‌: ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് സാരിയിലും മോദി തരംഗം. നരേന്ദ്ര മോദിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന സാരികള്‍ക്ക് ഉത്തരേന്ത്യന്‍ വസ്ത്ര വിപണിയില്‍ ആവശ്യക്കാരേറെയാണ് കറുത്ത നിറമുള്ള തുണിയില്‍ മോദിയുടെ ചിത്രവും പൂക്കളുമൊക്കെ ആലേഖനം ചെയ്തിരിക്കുന്ന സാരികള്‍ക്കാണ് മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഏറെ ആവശ്യക്കാര്‍ ഉള്ളത്. ഈ സാരിയുടെ പേര് സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നാണ്. മന്‍ കീ ബാത്ത്, സര്‍ജിക്കല്‍ സ്ട്രൈക്ക്, എയര്‍ സ്ട്രൈക്ക്,മോദി വിഷന്‍ എന്നിങ്ങനെയൊക്കെയാണ് സാരികള്‍ക്ക് പേര്. പൂക്കളും ഡിസൈനുകളും മാത്രമല്ല രണ്ടായിരം രൂപാ നോട്ടിന്‍റെ ചിത്രവും […]

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ജയസാധ്യതയെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 230 മണ്ഡലങ്ങളില്‍ 128 സീറ്റുകളിലും കോണ്‍ഗ്രസിന് ജയസാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് സംസ്ഥാന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്.  മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ് ഈ റിപ്പോര്‍ട്ട്. കോണ്‍ഗ്രസുമായി കടുത്ത മത്സരം നേരിടുന്ന ബി.ജെ.പിക്ക് 92 സീറ്റിലേ ജയസാധ്യതയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പത്ത് മന്ത്രിമാര്‍ കടുത്ത മത്സരം നേരിടുമെന്നും ജയിക്കാന്‍ നേരിയ സാധ്യത മാത്രമാണെന്നുമാണ് പുറത്തു വരുന്ന വിവരം.സംസ്ഥാനത്തെ 177 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു. […]

അദ്ധ്യാപിക ശിക്ഷിക്കുന്നത് ആത്മഹത്യാപ്രേരണയായി കാണാനാകില്ലെന്ന് ഹൈക്കോടതി

ജബല്‍പൂര്‍: അച്ചടക്കലംഘനത്തിന് അദ്ധ്യാപിക വിദ്യാര്‍ത്ഥിയെ ശിക്ഷിക്കുന്നതോ അടിക്കുന്നതോ ആത്മഹത്യാപ്രേരണയായി കാണാനാവില്ലെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതി. പ്രിന്‍സിപ്പല്‍ അടിച്ചതിനെ തുടര്‍ന്ന് അനുപൂരില്‍ പത്താംക്ളാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കെണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. സ്കൂളില്‍ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ എന്നു പറയുന്നത് അദ്ധ്യാപകരമാണ്. വിദ്യാര്‍ത്ഥി തെറ്റ് കാണിച്ചാല്‍ അവരെ തിരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ധ്യാപകര്‍ ശിക്ഷിക്കുന്നത്. ശിക്ഷണ നടപടികളുടെ പേരില്‍ അദ്ധ്യാപകര്‍ക്കെതിരെ നടപടി എടുക്കാനാകില്ല -ജസ്റ്റിസ് അതുല്‍ ശ്രീധരന്‍ ഉത്തരവില്‍ പറഞ്ഞു. നല്ല സ്വഭാവം ഇല്ലാതെയുള്ള […]

മദ്ധ്യപ്രദേശ് യൂണിവേഴ്‌സിറ്റിയില്‍ ഇനി മുതല്‍ ഹിംഗ്ലീഷില്‍ പരീക്ഷ എഴുതാം

ഭോപാല്‍: മദ്ധ്യപ്രദേശില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ പരീക്ഷകള്‍ ഹിം ഗ്ലീഷില്‍ എഴുതാം. മദ്ധ്യപ്രദേശ് മെഡിക്കല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയിലാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈവ പരീക്ഷകള്‍ക്കും ഇത് ബാധകമാണ്. ഇതോടെ ഹിന്ദി, ഇംഗ്ലീഷ്, ഹിം ഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. മേയ് 26നാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ യൂണിവേഴ്‌സിറ്റി പുറത്തുവിട്ടത്. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ ആര്‍ എസ് ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കുലര്‍ പ്രകാരം ഹാര്‍ട്ട് അറ്റാക്കിന് ഹാര്‍ട്ട് ക ദൗര എന്നെഴുതാവുന്നതാണ്. […]

മൂന്ന് വര്‍ഷമായി വെള്ളത്തിന് വേണ്ടി പോരാടുന്ന ഒരു ഗ്രാമം

മധ്യപ്രദേശ്: വേനല്‍ക്കാലത്ത് വെള്ള ക്ഷാമം രൂക്ഷമാകുമ്പോള്‍തന്നെ പരിഭ്രാന്തിയാണ്. വെള്ളത്തിന് വേണ്ടി എവിടെയ്ക്ക് പോകും എന്നതാണ് ചിന്ത. എന്നാല്‍, കഴിഞ്ഞ മൂന്ന് വര്‍ഷമായി വെള്ളത്തിന് വേണ്ടി പോരാടുന്ന ഒരു ജനതയുണ്ട്. മധ്യപ്രദേശിലെ ടികാംഗഡ് എന്ന ഗ്രാമത്തിലുള്ളവരാണ് കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നത്. നിത്യോപയോഗത്തിനായി അഞ്ച് കിലോമീറ്ററോളം ദിവസവും യാത്ര ചെയ്താണ് ഗ്രാമീണര്‍ വെള്ളം ശേഖരിക്കുന്നത്. 3000 ജനസംഖ്യയുള്ള ടികാംഗഡ് ഗ്രാമത്തില്‍ ഭൂരിഭാഗം പേരും കര്‍ഷകരും ചെറുകിട കച്ചവടക്കാരുമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതികള്‍ പലതും ആരംഭിച്ചെങ്കിലും ഗ്രാമത്തിലേക്ക് വെള്ളം മാത്രം […]

ഇന്‍ഡോറില്‍ നാല്​​ മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി

ഇന്‍ഡോര്‍: കത്വ ബലാല്‍സംഗത്തിന്​ പിന്നാലെ വീണ്ടും രാജ്യത്തെ നടുക്കി നാല് മാസം പ്രായമുള്ള പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടു. ഇന്‍ഡോറില്‍ രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ 50 മീറ്റര്‍ അപ്പുറത്തുള്ള കടയുടെ ബേസ്​മെന്‍റില്‍ വെച്ചാണ്​ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത്​. ബലൂണ്‍ വില്‍പനക്കാരായ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നഗരത്തിലെ രാജ്​വാഡ കോട്ടക്ക്​ സമീപത്തുള്ള തെരുവിലാണ്​ കിടന്നുറങ്ങിയിരുന്നത്​. 21കാരനായ സുനില്‍ ഭീലാണ്​ പെണ്‍കുട്ടിയെ പീഡനത്തിന്​ ശേഷം കൊലപ്പെടുത്തിയതെന്ന്​ പൊലീസ്​ അറിയിച്ചു.  ഇയാള്‍ക്ക് കുട്ടിയുടെ മാതാപിതാക്കളുമായി പരിചയമുണ്ട്. ഇവര്‍ക്ക് സമീപമാണ് ഇയാളും ഉറങ്ങിയിരുന്നത്. ഒരു വാണിജ്യ സമുച്ഛയത്തിന്‍റെ […]

സര്‍ക്കാര്‍ ഓഫീസില്‍ ഡപ്പാന്‍കൂത്ത്; ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയത് എട്ടിന്‍റെ പണി- VIDEO

സര്‍ക്കാര്‍ ഓഫീസിലെ ഉദ്യോഗസ്ഥരുടെ ഡപ്പാന്‍കൂത്ത് നൃത്തമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. ജീവനക്കാരില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷമാണ് ഇവര്‍ പാട്ടും ഡാന്‍സുമായി ആഘോഷമാക്കിയത്. വീഡിയോ വൈറലായതോടെ ഇവര്‍ക്ക് എട്ടിന്‍റെ പണിയും കിട്ടി. മധ്യപ്രദേശിലെ സര്‍ക്കാര്‍ ഓഫീസിലാണ് സംഭവം നടന്നത്. ആഘോഷത്തിന്‍റെ വീഡിയോകള്‍ വൈറലായതോടെ ഇവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥര്‍ ബോളിവുഡ് ഗാനങ്ങളുടെ അകമ്പടിയോടെയാണ് നൃത്തം ചവട്ടിയത്. ഇതേ സമയം ഇതില്‍ പങ്കെടുക്കാതെ കസേരയിലിരുന്ന് ജോലി ചെയുന്ന ചിലരെയും ദൃശ്യങ്ങളില്‍ കാണാം. മറ്റു ചിലര്‍ ആഘോഷത്തിന്‍റെ വീഡിയോ […]

ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ പരക്കെ അക്രമം; 4 പേര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: വിവിധ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ ഉത്തരേന്ത്യയില്‍ പരക്കെ അക്രമം. മദ്ധ്യപ്രദേശില്‍ ഉണ്ടായ അക്രമങ്ങളില്‍ നാല് പേര്‍ മരിച്ചു. മൊറേനയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേരാണ് മരിച്ചത്. ഭിന്ദ് ജില്ലയില്‍ രണ്ടു പേരും മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച പരാതികളില്‍ ഉടന്‍ അറസ്റ്റ് പാടില്ലെന്ന സുപ്രീം കോടതി ഉത്തരവില്‍ പ്രതിഷേധിച്ചാണ്  ഭാരത് ബന്ദ്‌ ആഹ്വാനം ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടയുള്ള നിരവധി സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷം […]

മകളെ പീഡിപ്പിച്ച യുവാവിനെ അമ്മ പൊലീസിന്‍റെ മുന്നിലിട്ട് തല്ലിച്ചതച്ചു- VIDEO

ഇന്‍ഡോര്‍: മകളെ ക്രൂരമായി പീഡിപ്പിച്ച പ്രതിയെ പൊലീസിന്‍റെ മുന്നില്‍ വച്ച്‌ മര്‍ദ്ദിക്കുന്ന അമ്മയുടെ വീഡിയോ ദേശീയ മാദ്ധ്യമങ്ങള്‍ പുറത്ത് വിട്ടു. മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലായിരുന്നു സംഭവം. പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പെണ്‍കുട്ടിയുടെ അമ്മ ദേഷ്യം തീരുന്നതുവരെ മര്‍ദ്ദിക്കുകയായിരുന്നു. പൊലീസിന്‍റെ സമ്മതത്തോടെയാണ് പ്രതിയെ പെണ്‍കുട്ടിയുടെ അമ്മ മര്‍ദിച്ചതെന്നാണ് ദൃശ്യങ്ങളില്‍നിന്നും മനസിലാകുന്നത്. പെണ്‍കുട്ടിയുടെ അമ്മ പ്രതിയുടെ കവിളില്‍ നിരന്തരം അടിക്കുമ്പോഴും രണ്ട് പൊലീസുകാര്‍ ഒന്നും പ്രതികരിക്കാതെ നോക്കിനില്‍ക്കുന്നത് വീഡിയോയില്‍ കാണാം.

കാണാതായ കുട്ടികളുടെ  മൃതദേഹാവശിഷ്ടങ്ങള്‍  പുലി തിന്ന നിലയില്‍ കണ്ടെത്തി

മധ്യപ്രദേശ്: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കാണാതായ കുട്ടികളുടെ  മൃതദേഹാവശിഷ്ടങ്ങള്‍  പുലി തിന്ന നിലയില്‍ കണ്ടെത്തി. ചിദ്വാര ജില്ലയിലാണ് ആറ് മണിക്കൂറിനിടെയില്‍ രണ്ട് കുട്ടികള്‍ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കാടിന്‍റെ അതിര്‍ത്തിയില്‍ താമസിക്കുന്ന കുടുംബങ്ങളിലെ കുട്ടികളെയാണ് പുലി ആക്രമിച്ചത്. അതേസമയം രണ്ടു കുട്ടികളേയും ആക്രമിച്ചത് ഒരേ പുലിയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഞായറാഴ്ച നടന്ന സംഭവം ബുധനാഴ്ച മാത്രമാണ് ഗ്രാമത്തിനു പുറത്തേക്കെത്തിയത്. കുട്ടികളെ കാണാതായതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ രണ്ടു കുട്ടികളുടേയും ശരീരഭാഗങ്ങള്‍ വ്യത്യസ്ഥ സ്ഥലങ്ങളിലായി കണ്ടെത്തുകയായിരുന്നു. മെഹ്ലി മാതാ ഗ്രാമത്തില്‍ നിന്നാണ്  […]