അദ്ധ്യാപിക ശിക്ഷിക്കുന്നത് ആത്മഹത്യാപ്രേരണയായി കാണാനാകില്ലെന്ന് ഹൈക്കോടതി

ജബല്‍പൂര്‍: അച്ചടക്കലംഘനത്തിന് അദ്ധ്യാപിക വിദ്യാര്‍ത്ഥിയെ ശിക്ഷിക്കുന്നതോ അടിക്കുന്നതോ ആത്മഹത്യാപ്രേരണയായി കാണാനാവില്ലെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതി. പ്രിന്‍സിപ്പല്‍ അടിച്ചതിനെ തുടര്‍ന്ന് അനുപൂരില്‍ പത്താംക്ളാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കെണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

സ്കൂളില്‍ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ എന്നു പറയുന്നത് അദ്ധ്യാപകരമാണ്. വിദ്യാര്‍ത്ഥി തെറ്റ് കാണിച്ചാല്‍ അവരെ തിരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ധ്യാപകര്‍ ശിക്ഷിക്കുന്നത്. ശിക്ഷണ നടപടികളുടെ പേരില്‍ അദ്ധ്യാപകര്‍ക്കെതിരെ നടപടി എടുക്കാനാകില്ല -ജസ്റ്റിസ് അതുല്‍ ശ്രീധരന്‍ ഉത്തരവില്‍ പറഞ്ഞു.

നല്ല സ്വഭാവം ഇല്ലാതെയുള്ള വിദ്യാര്‍ത്ഥികളുടെ ബുദ്ധിവൈഭവം സാമൂഹ്യമായും ദേശീയവുമായ ബാദ്ധ്യതയായി മാറും. അങ്ങനെ സംഭവിക്കാതെ നോക്കേണ്ട ഉത്തരവാദിത്തം സ്കൂളുകള്‍ക്കുണ്ട്. അതിനാല്‍ തന്നെ അച്ചടക്ക നടപടികള്‍ സ്കൂള്‍ ഒഴിച്ചു കൂടാനാകാത്ത ഭാഗമാണ്. ശിക്ഷ ലഭിക്കുന്പോള്‍ വിദ്യാര്‍ത്ഥിക്ക് നാണക്കേടും ദു:ഖവും ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ വികാരങ്ങള്‍ തെറ്റുകള്‍ ആവര്‍ത്തിക്ക‌ാതിരിക്കാന്‍ കുട്ടിയെ പ്രാപ്തമാക്കുമെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

prp

Related posts

Leave a Reply

*