ജനിച്ച് മണിക്കൂറുകള്‍ പ്രായമുള്ള കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ

ബെംഗളുരു: ജനിച്ചു മണിക്കൂറുകൾ തികയും മുൻപേ പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞു പെൺകുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബെംഗളുരുവിലാണ് സംഭവം.

ബെംഗളുരുയിലെ രാമയ്യ ലേഔട്ട് താമസക്കാരിയായ സുധ വാസൻ കഴിഞ്ഞ ദിവസം പുലർച്ചെ നാലുമണിക്ക് കുട്ടിയുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പ്ലാസ്റ്റിക് കവറിലും ടൗവലിലും പൊതിഞ്ഞ അവസ്ഥയിൽ പെൺകുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അവർ അയൽപക്കകാരേയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

പ്ലാസ്റ്റിക് ബാഗിൽ നിന്ന് കുഞ്ഞിനെ പുറത്തെടുത്തു. മറുപിള്ളയോടൊപ്പം തന്നെയായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചത്.

തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുട്ടി ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയെ ഉപേക്ഷിച്ചവർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

prp

Related posts

Leave a Reply

*