വീട്ടിലെ സിസി ടിവിയില്‍ അജ്ഞാതന്‍ വീട്ടുകാരെ നിരീക്ഷിയ്ക്കുന്ന ലൈവ് ദൃശ്യം കണ്ട് വീട്ടുകാര്‍ ഞെട്ടി

പത്തനാപുരം : വീട്ടിലെ സിസിടിവിയില്‍ അജ്ഞാതന്‍ വീട്ടുകാരെ നിരീക്ഷിയ്ക്കുന്ന ലൈവ് ദൃശ്യം കണ്ട് വീട്ടുകാര്‍ ഞെട്ടി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ്.വേണുഗോപാലിന്‍റെ സഹോദരന്‍റെ പനംപറ്റയിലെ വീട്ടിലാണ് അജ്ഞാതന്‍ വീട്ടുകാരെ നിരീക്ഷിക്കുന്ന ദൃശ്യങ്ങള്‍ തെളിഞ്ഞത്.

രാത്രി 10.30ന് വീട്ടില്‍ സ്ഥാപിച്ച സിസിടിവിയുടെ പ്രവര്‍ത്തനം വിദേശത്തു നിന്നെത്തിയ സഹോദരനെ കാണിക്കുന്നതിനായി മോണിറ്റര്‍ ഓണ്‍ ചെയ്തപ്പോഴാണ് അജ്ഞാതനെ കാണുന്നത്. ഇവര്‍ ഇരുന്ന മുറിയുടെ വശത്തെ ജനലിന്‍റെ ഭാഗത്ത് ഇവരുടെ നീക്കങ്ങള്‍ വീക്ഷിച്ചു നില്‍ക്കുകയായിരുന്നു ഇയാള്‍. ആളാരാണെന്ന് അറിയാന്‍ പുറത്തെ ലൈറ്റിട്ടു കതകു തുറന്നപ്പോഴേക്കും ഇയാള്‍ ഓടിമറഞ്ഞു.

എസ്.വേണുഗോപാല്‍, സഹോദരന്‍ ഹരികുമാര്‍, ബന്ധുക്കള്‍ എന്നിവരും വീട്ടിലുണ്ടായിരുന്നു. പിന്നീട് സിസിടിവി കൂടുതല്‍ പരിശോധനയ്ക്കു വിധേയമാക്കി. രാത്രി 9.30നാണ് അജ്ഞാതന്‍ വീടിന്‍റെ മുറ്റത്തെത്തുന്നത്. വീട്ടിലെ പെണ്‍കുട്ടികള്‍ കളിക്കുന്നതു രണ്ടു മിനിറ്റോളം നോക്കി നിന്നശേഷം ഇയാള്‍ പോയി. പിന്നീടെത്തുന്നതു 10.30നാണ്.

ബനിയനും കൈലിയുമായിരുന്നു വേഷം. ഈ രൂപസാദൃശ്യമുള്ളയാളെ പ്രദേശത്തു കണ്ടവരില്ല. തമിഴ്‌നാട് സ്വദേശികളുടേതുപോലെയുള്ള ലുങ്കിയാണ് ഉടുത്തിട്ടുള്ളത്. മോഷണമാണോ ഇയാളുടെ ലക്ഷ്യമെന്ന് അന്വേഷിക്കുന്നതായി കുന്നിക്കോട് പൊലീസ് അറിയിച്ചു.

prp

Related posts

Leave a Reply

*