വീട്ടിലെ സിസി ടിവിയില്‍ അജ്ഞാതന്‍ വീട്ടുകാരെ നിരീക്ഷിയ്ക്കുന്ന ലൈവ് ദൃശ്യം കണ്ട് വീട്ടുകാര്‍ ഞെട്ടി

പത്തനാപുരം : വീട്ടിലെ സിസിടിവിയില്‍ അജ്ഞാതന്‍ വീട്ടുകാരെ നിരീക്ഷിയ്ക്കുന്ന ലൈവ് ദൃശ്യം കണ്ട് വീട്ടുകാര്‍ ഞെട്ടി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ്.വേണുഗോപാലിന്‍റെ സഹോദരന്‍റെ പനംപറ്റയിലെ വീട്ടിലാണ് അജ്ഞാതന്‍ വീട്ടുകാരെ നിരീക്ഷിക്കുന്ന ദൃശ്യങ്ങള്‍ തെളിഞ്ഞത്. രാത്രി 10.30ന് വീട്ടില്‍ സ്ഥാപിച്ച സിസിടിവിയുടെ പ്രവര്‍ത്തനം വിദേശത്തു നിന്നെത്തിയ സഹോദരനെ കാണിക്കുന്നതിനായി മോണിറ്റര്‍ ഓണ്‍ ചെയ്തപ്പോഴാണ് അജ്ഞാതനെ കാണുന്നത്. ഇവര്‍ ഇരുന്ന മുറിയുടെ വശത്തെ ജനലിന്‍റെ ഭാഗത്ത് ഇവരുടെ നീക്കങ്ങള്‍ വീക്ഷിച്ചു നില്‍ക്കുകയായിരുന്നു ഇയാള്‍. ആളാരാണെന്ന് അറിയാന്‍ പുറത്തെ ലൈറ്റിട്ടു […]

റെയില്‍വേയ്ക്ക് 1.48 ലക്ഷം കോടി,​ എല്ലാ ട്രെയിനുകളിലും​ സി.സി.ടി.വി, വൈഫൈ സൗകര്യങ്ങള്‍

ന്യൂഡല്‍ഹി: റെയില്‍വെയുടെ വികസനത്തിനും നവീകരണത്തിനുമായി ബജറ്റില്‍ 1,48,500 കോടിരൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. റെയില്‍വെ ട്രാക്കുകളുടെ സുരക്ഷ, നവീകരണം എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി 11,000 ട്രെയിനുകളിലായി 12 ലക്ഷം സിസിടിവി ക്യാമറകളാണ് സ്ഥാപിക്കുന്നത്. ഇതിനായി 3,000 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. എല്ലാ റെയില്‍വെ സ്റ്റേഷനുകളിലും ട്രെയിനുകളിലും പടിപടിയായി വൈഫൈ സംവിധാനവും ഏര്‍പ്പെടുത്തും. 25,000 ത്തിലധികം യാത്രാക്കാരെത്തുന്ന എല്ലാ റെയില്‍വെ സ്റ്റേഷനുകളിലും എസ്കലേറ്റര്‍ സ്ഥാപിക്കും. ഹൈസ്പീഡ് റെയില്‍വെ പദ്ധതികള്‍ക്ക് ആവശ്യമുള്ള തൊഴിലാളികളെ സൃഷ്ടിക്കുന്നതിനായി വഡോദരയില്‍ പരിശീലന […]

1.4 ലക്ഷം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി ബെംഗളൂരു സര്‍ക്കാര്‍

ബെംഗളൂരു: 1.4 ലക്ഷം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി  സര്‍ക്കാര്‍. ബെംഗളൂരു സര്‍ക്കാരാണ് സുപ്രധാന തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ബെംഗളൂരു നഗരത്തിലെ പ്രധാന പാതകളിലെ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ക്യാമറകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരൊരുങ്ങുന്നത്. ഓരോ 100 മീറ്റര്‍ കൂടുമ്പോഴും ഒരു ക്യാമറ എന്ന അനുപതത്തിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഇതിന്‍റെ ചെലവിനായി 150 കോടി സര്‍ക്കാര്‍ മാറ്റിവെച്ചിട്ടുണ്ട്. ക്യാമറകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ അഗ്നിശമനസേന, ആംബുലന്‍സ്, ദ്രുതകര്‍മ്മസേന എന്നിവയുടെ പ്രതിനിധികളും കണ്‍ട്രോള്‍ റൂമിലുണ്ടാകണമെന്നാണ് നിര്‍ദ്ദേശം. കഴിഞ്ഞ പുതുവത്സരാഘോഷത്തിന്‍റെ  ഭാഗമായി ബന്ധപ്പെട്ട നടന്ന അനിഷ്ടസംഭവങ്ങളെത്തുടര്‍ന്ന് തുടങ്ങിയ സേഫ് സിറ്റി […]

ശബരിമലയില്‍ കനത്ത സുരക്ഷാവലയം ഒരുങ്ങുന്നു; സിസിടിവി ക്യാമറകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

പത്തനംതിട്ട: സന്നിധാനത്ത് സുരക്ഷാ സംവിധാനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി  സിസിടിവി ക്യാമറകളുടെ എണ്ണം ഇത്തവണ  ഇരട്ടിയാക്കി. അനലൈസര്‍ കാമറകളും തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. നിരവധി ഭീഷണികള്‍ നേരിടുന്ന സാഹചര്യത്തില്‍ ശബരിമല ഇത്തവണ കനത്ത സുരക്ഷാവലയത്തിലാണ്. സന്നിധാനത്തും പരിസരത്തും 39 സിസിടിവി ക്യമറകളാണ് നേരത്തെ ഉണ്ടായിരുന്നത്. ഇപ്പോള്‍ എണ്ണം 72 ആയി ഉയര്‍ത്തി. 25 കോടി രൂപ ഇതിനായി ചിലവഴിച്ചു. പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന അനലൈസര്‍ കാമറകളുടെ പരിധിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗുകളോ മറ്റോ കണ്ടെത്തിയാല്‍ അതിന്നുള്ളിലെ വസ്തുക്കളെ സ്കാന്‍ ചെയ്ത് കണ്ടെത്താനാകും. സന്നിധാനത്തെ […]