ശബരിമലയില്‍ കനത്ത സുരക്ഷാവലയം ഒരുങ്ങുന്നു; സിസിടിവി ക്യാമറകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

പത്തനംതിട്ട: സന്നിധാനത്ത് സുരക്ഷാ സംവിധാനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി  സിസിടിവി ക്യാമറകളുടെ എണ്ണം ഇത്തവണ  ഇരട്ടിയാക്കി. അനലൈസര്‍ കാമറകളും തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. നിരവധി ഭീഷണികള്‍ നേരിടുന്ന സാഹചര്യത്തില്‍ ശബരിമല ഇത്തവണ കനത്ത സുരക്ഷാവലയത്തിലാണ്.

സന്നിധാനത്തും പരിസരത്തും 39 സിസിടിവി ക്യമറകളാണ് നേരത്തെ ഉണ്ടായിരുന്നത്. ഇപ്പോള്‍
എണ്ണം 72 ആയി ഉയര്‍ത്തി. 25 കോടി രൂപ ഇതിനായി ചിലവഴിച്ചു. പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന അനലൈസര്‍ കാമറകളുടെ പരിധിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗുകളോ മറ്റോ കണ്ടെത്തിയാല്‍ അതിന്നുള്ളിലെ വസ്തുക്കളെ സ്കാന്‍ ചെയ്ത് കണ്ടെത്താനാകും. സന്നിധാനത്തെ സിസിടിവി കണ്‍ട്രോള്‍ യൂണിറ്റില്‍ കൂടാതെ ശബരിമല തീര്‍ത്ഥാടനത്തിന്‍റെ ചുമതലയുള്ള പോലീസുകാരുടെ  ഓഫീസിലും സിസിടിവി ദൃശ്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.

ശബരിമലയിലേക്ക് തീര്‍ത്ഥാടകര്‍ കൊണ്ടുവരുന്ന ബാഗുകളും മറ്റും പമ്പയില്‍ വെച്ചുതന്നെ പരിശോധന നടത്തും. അടിയന്തര സാഹചര്യങ്ങളില്‍ ഇരുമുടിക്കെട്ടും പരിശോധനക്ക് വിധേയമാക്കും. മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ളവ വിവിധ ഇടങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്.

prp

Related posts

Leave a Reply

*