ശബരിമല നട ഇന്ന് തുറക്കും; സുരക്ഷയൊരുക്കാന്‍ 300 പൊലീസുകാര്‍, നിരോധനാജ്ഞ വേണ്ടെന്ന് കലക്ടര്‍

ശബരിമല: പതിനൊന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ഉത്സവ, മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. നാളെയാണ് കൊടിയേറ്റ്. തിരു ആറാട്ട് 21 ന് പമ്പ നദിയില്‍ നടക്കും. അതിനിടെ ഉത്സവ സമയത്ത് സ്ത്രീകള്‍ ദര്‍ശനത്തിന് എത്തുമെന്ന അഭ്യൂഹം ശക്തമാണ്. അതുകൊണ്ട് തന്നെ ശബരിമല കര്‍മ്മസമിതി പ്രതിരോധം തീര്‍ക്കാന്‍ സന്നിധാനത്തുണ്ട്. മുന്‍പത്തേതില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി ശബരിമലയില്‍ വിന്യസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടതില്ലെന്ന നിലപാടിലാണ് ജില്ലാ കളക്ടര്‍ പിബി നൂഹ്. […]

പ്രതിഷേധം കനത്തു; മല കയറാനെത്തിയ യുവതിയെ പൊലീസ് തിരിച്ചിറക്കി

ശബരിമല: ഭര്‍ത്താവിനൊപ്പം മലകയറാനെത്തിയ യുവതി പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങി. മരക്കൂട്ടം വരെയെത്തിയ ആന്ധ്ര സ്വദേശിയായ യുവതിയെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. പ്രതിഷേധം ശക്തമായതോടെ പോലീസ് സുരക്ഷയില്‍ യുവതി തിരിച്ചിറങ്ങി. യുവതിക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് വീണ്ടും മല കയറി. കുംഭമാസ പൂജകള്‍ക്കായി നട തുറന്നതിന് ശേഷം നിരവധി ഇതര സംസ്ഥാന യുവതികളാണ് ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്നത്. എന്നാല്‍ ശബരിമലയിലെ പ്രതിഷേധങ്ങളെക്കുറിച്ച് അറിയാതെയാണ് ഇവരില്‍ ഭൂരിഭാഗവും എത്തുന്നതെന്നും പ്രതിഷേധ സാധ്യത അറിയുന്നതോടെ മല കയറാതെ തിരിച്ചു പോകുകയാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ തവണയും […]

ശബരിമലയിലേക്ക് ഭക്തരെ കയറ്റി തുടങ്ങി; സുരക്ഷ ശക്തം

പമ്പ: ശബരിമലയിലേയ്ക്ക് ഭക്തരെ കയറ്റി തുടങ്ങി. കുഭ മാസ പൂജകള്‍ക്കായി ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ശബരിമല നട തുറക്കുന്നത്. ഈ സാഹചര്യത്തില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഭക്തരെ മല കയറാന്‍ അനുവദിച്ചത്. ഇത്തവണ മല കയറാനെത്തിയവരില്‍ കൂടുതലും ഇതര സംസ്ഥാനത്തുനിന്നുള്ള ഭക്തരാണ്. യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ പ്രതിഷേധം ഉണ്ടാകുമെന്ന നിലപാടുമായി ശബരിമല കര്‍മ്മ സമിതി രംഗത്തെത്തിയ സാഹചര്യത്തില്‍ വലിയ സുരക്ഷാ സംവിധാനമാണ് ഇത്തവണയും ഒരുക്കിയിട്ടുള്ളത്. സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇത്തവണയും ഉണ്ടാകാനിടയുണ്ടെന്ന് ഇന്‍റലിജന്‍സ് […]

സ്ത്രീകളുണ്ടോയെന്ന് പരിശോധന; പുല്ലുമേട്ടില്‍ ടൂറിസ്റ്റ് ബസ്സ് തടഞ്ഞ് ശബരിമല കര്‍മസമിതി

പുല്ലുമേട്: ശബരിമലയിലേക്ക് സ്ത്രീകളെ കൊണ്ടുവരാനെത്തിയതെന്ന് ആരോപിച്ച് ശബരിമല കര്‍മസമിതി ഏറെ നേരം പുല്ലുമേട്ടില്‍ ടൂറിസ്റ്റ് ബസ്സ് തടഞ്ഞിട്ടു. സ്ത്രീകളുള്‍പ്പടെയുള്ള സംഘമാണ് ടൂറിസ്റ്റ് ബസ്സിലുണ്ടായിരുന്നത്. എല്ലാവരും തമിഴ്‌നാട് സ്വദേശികളായിരുന്നു. ഗവിയിലേക്ക് പോവുകയായിരുന്നു ഇവര്‍. രാവിലെ മുതല്‍ സന്നിധാനത്തേക്ക് യുവതികളെത്തുമെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്ന് കര്‍മസമിതി പ്രവര്‍ത്തകര്‍ പലയിടത്തായി തമ്പടിച്ചിരിക്കുകയാണ്. പലയിടത്തും കെഎസ്ആര്‍ടിസി ബസ്സുകളും മറ്റ് സ്വകാര്യവാഹനങ്ങളും തടഞ്ഞ് പരിശോധിച്ചാണ് ഇവര്‍ കടത്തിവിടുന്നത്. മുപ്പതോളം വരുന്ന സംഘമാണ് പുല്ലുമേട്ടില്‍ വച്ച് ബസ് തടഞ്ഞത്. ശബരിമല കര്‍മസമിതി പ്രവര്‍ത്തകരാണെന്നും സ്ത്രീകളെയും കൊണ്ട് ശബരിമലയിലേക്ക് പോകുകയാണോ […]

മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം; ശബരിമല നട നാളെ അടയ്ക്കും

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച്‌ ശബരിമല നട നാളെ  അടയ്ക്കും. രാവിലെ 6.30 നാണ് നട അടയ്ക്കുക. ഭക്തര്‍ക്ക് ദര്‍ശനം ശനിയാഴ്ച കൂടി മാത്രമെ ഉള്ളൂ. നെയ്യഭിഷേകം വെള്ളിയാഴ്ച്ച സമാപിച്ചു. നാളെ പന്തളം രാജാവിന് മാത്രമാണ് ശബരിമലയില്‍ ദര്‍ശനത്തിന് അനുവാദം ഉള്ളത്. അന്ന് രാവിലെ അഭിഷേകത്തിന് ശേഷം രാജാവ് അയ്യപ്പനെ ദര്‍ശിക്കും. തുടര്‍ന്ന് ഹരിവരാസനം പാടി നട അടയ്ക്കും. പിന്നീട് പതിനെട്ടാം പടിക്ക് താഴെ വെച്ച്‌ രാജാവ് മേല്‍ശാന്തിക്ക് പണക്കിഴി കൈമാറും. ഇതോടെ ചടങ്ങുകള്‍ അവസാനിക്കും. […]

വെര്‍ച്വല്‍ ക്യൂവില്‍ റജിസ്റ്റര്‍ ചെയ്തത് 7564 യുവതികള്‍; ദര്‍ശനം നടത്തിയത് 51 പേര്‍

ശബരിമല: 10നും 50നും ഇടയില്‍ പ്രായമുള്ള 7564 യുവതികള്‍ കേരളസര്‍ക്കാരിന്‍റെ വെര്‍ച്വല്‍ ക്യൂവില്‍  രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. ഇതില്‍ 51 യുവതികള്‍ ശബരിമലയില്‍ ഇക്കുറി ദര്‍ശനം നടത്തിയതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇവര്‍ വിര്‍ച്വല്‍ ക്യൂ സംവിധാനം വഴിയാണ് ദര്‍ശനം നടത്തിയതെന്നും ഇതിന് കൃത്യമായ രേഖകളുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. യുവതികള്‍ക്ക് യാതൊരുവിധത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങളും നേരിടേണ്ടി വന്നില്ലന്ന് സര്‍ക്കാര്‍ അറിയിച്ചു. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചു. ദര്‍ശനം നടത്തിയ […]

മകരവിളക്ക് കാണാന്‍ ജയംരവി സന്നിധാനത്ത്; കൂടെ കളക്ടര്‍ ബ്രോയും

സന്നിധാനം: മകരവിളക്ക് കാണാന്‍ തമിഴ് സൂപ്പര്‍താരം ജയം രവി സന്നിധാനത്ത് എത്തി. കടുത്ത അയ്യപ്പ ഭക്തനായ ജയം രവി കഴിഞ്ഞ വര്‍ഷത്തെ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായതിലുള്ള നന്ദി അയ്യപ്പനെ അറിയിക്കാനായാണ് സന്നിധാനത്ത് എത്തിയത്. ഇത് മൂന്നാം തവണയാണ് ജയം രവി മകരവിളക്ക് കാണാന്‍ സന്നിധാനത്തെത്തുന്നത്. സിനിമയിലും ജീവിതത്തിലുമുണ്ടായ വിജയങ്ങള്‍ക്ക് അയ്യപ്പനോട് നന്ദി പറയാനാണ് എത്തിയിരിക്കുന്നതെന്ന് ജയം രവി വ്യക്തമാക്കി. മലയാളികള്‍ തന്നോട് കാണിക്കുന്ന സ്‌നേഹത്തിന് നന്ദിയുണ്ട്. സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ഉടന്‍ മലയാള സിനിമയുടെ ഭാഗമാവുമെന്നും ജയംരവി വ്യക്തമാക്കി. […]

എരുമേലി പേട്ടതുള്ളല്‍ ഇന്ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ശബരിമല: ശബരിമല മകരവിളക്കിനോടനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളല്‍ ഇന്ന്. രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചക്ക് ശേഷം ആലങ്ങാട് സംഘവും പേട്ട തുള്ളും. ഹിന്ദു ഐതീഹ്യങ്ങളിലെ മഹിഷീ നിഗ്രഹത്തിന്റ ഓര്‍മ്മ പുതുക്കലാണ് പേട്ടതുള്ളല്‍. എരുമേലി ചെറിയമ്പലത്തില്‍ നിന്നാണ് പേട്ടതുള്ളല്‍ തുടങ്ങുന്നത്. എതിര്‍വശത്തെ വാവര് പള്ളിയില്‍ വലം വച്ച് പേട്ടതുള്ളല്‍ വലിയമ്പലത്തില്‍ എത്തുന്നതോടെ ചടങ്ങുകള്‍ സമാപിക്കും. ചെറിയമ്പലത്തിന് മുകളില്‍ ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നതോടെയാണ് അമ്പലപ്പുഴ സംഘത്തിന്‍റെ പേട്ട തുള്ളല്‍ തുടങ്ങുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പടെയുള്ള തീര്‍ത്ഥാടകര്‍ പേട്ടതുള്ളലില്‍ പങ്കാളികളാകും. കനത്ത സൂരക്ഷാക്രമീകരണമാണ് […]

സന്നിധാനത്ത് പതിനെട്ടാം പടിയുടെ മുന്‍വശത്തെ ആല്‍മരത്തിന് തീപിടിച്ചു

ശബരിമല : ശബരിമല പതിനെട്ടാം പടിയുടെ സമീപമുള്ള ആല്‍മരത്തിന് തീപിടിച്ചു. ആഴിയില്‍ നിന്ന് ആലിലേക്ക് രാവിലെ 11.30-ന് ആണ് തീ പിടിച്ചത്. തീ പിടിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്സ് എത്തുകയും തീ കെടുതുകയും ചെയ്തു .തീ പടര്‍ന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകരെ പോലീസ് നടപന്തലില്‍ തടയുകയും തീകെടുത്തിയതിന് ശേഷം ദര്‍ശനത്തിനായി കടത്തി വിടുകയും ചെയ്തു .

സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച ഹ​ര്‍​ത്താലിന് ആഹ്വാനം

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ വ്യഴാഴ്ച്ച സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം. ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താലിന് ആഹ്വനം നല്‍കിയിരിക്കുന്നത്. രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് ഹ​ര്‍​ത്താ​ല്‍. ബി​ജെ​പി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ര​ണ്ടു ദി​വ​സ​ത്തെ പ്ര​തി​ഷേ​ധ​ത്തി​നും ആ​ഹ്വാ​നം ന​ല്‍​കി​യി​ട്ടു​ണ്ട്.  സംസ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഭ​ക്ത​രെ വ​ഞ്ചി​ച്ച​താ​യി ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി നേ​താ​വ് കെ.​ പി ശ​ശി​ക​ല പ​റ​ഞ്ഞു. മുഖ്യ​മ​ന്ത്രി രാ​ജി​വ​ച്ച്‌ ഹൈ​ന്ദ​വ​രോ​ട് മാ​പ്പ് പ​റ​യ​ണം. യു​വ​തി​ക​ളെ ഒ​ളി​ച്ചു ​ക​ട​ത്തി​യ മു​ഖ്യ​മ​ന്ത്രി ഭീ​രു​വും വ​ഞ്ച​ക​നു​മാ​ണെ​ന്ന് ശ​ശി​ക​ല പ​റ​ഞ്ഞു.