ശബരിമലയില്‍ ജയറാം ആചാര ലംഘനം നടത്തിയതായി റിപ്പോര്‍ട്ട്; ഇടക്ക വായിച്ചത് അനുമതിയില്ലാതെ

തിരുവനന്തപുരം: ശബരിമലയില്‍ നടന്‍  ജയറാം ആചാര ലംഘനം നടത്തിയതായി റിപ്പോര്‍ട്ട്.  ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ജയറാം ഇടയ്ക്ക വായിച്ചത് കടുത്ത ആചാര ലംഘനമാണെന്ന് കണ്ടെത്തിയത്. ശ്രദ്ധയില്‍പെട്ടിട്ടും ആചാരലംഘനം തടയാതിരുന്ന ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ദേവസ്വം വിജിലന്‍സ് ഓഫീസര്‍ ആര്‍.പ്രശാന്ത് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഏപ്രില്‍ പത്തിനു ഉഷഃപൂജ സമയത്ത് സോപാനത്തില്‍ ദര്‍ശനത്തിനെത്തിയ ജയറാം ചട്ടവിരുദ്ധമായി സോപാന സംഗീതത്തോടൊപ്പം ഇടയ്ക്ക കൊട്ടിയെന്നും കൊല്ലം സ്വദേശിയായ സുനില്‍കുമാര്‍ എന്നയാള്‍ ക്രമംതെറ്റിച്ച് പൂജ നടത്തിയെന്നും ആരോപണമുണ്ടായിരുന്നു. […]

മുപ്പതാം തവണയും ഇരുമുടിക്കെട്ടുമേന്തി ദേവനെത്തി

പത്തനംതിട്ട: കന്നി അയ്യപ്പനെ കാണാന്‍ പതിവുതെറ്റിക്കാതെ നടന്‍ ദേവന്‍ വീണ്ടും ശബരിമലയിലെത്തി. പമ്പയില്‍ നിന്നും കാല്‍നടയായി വൈകീട്ട് 6.15ഓടെയാണ് അദ്ദേഹം  സന്നിധാനത്തെത്തിയത്. എല്ലാ വര്‍ഷവും എത്തുന്ന ദേവന്‍ ഇത് മുപ്പതാം തവണയാണ് ശബരിമല ചവിട്ടുന്നത്. സന്നിധാനത്തെത്തിയ ദേവന് പൊലീസുദ്യോഗസ്ഥര്‍ വിഐപി ദര്‍ശനമാണ് ഒരുക്കിയത്. തൃശ്ശൂരിലെ അമ്മ വീട്ടില്‍ നിന്നും കെട്ട്നിറച്ചാണ് ദേവന്‍ ശവരിമലിയില്‍ എത്തിയത്. ദേവനോടൊപ്പം സഹോദരി ഭര്‍ത്താവും രണ്ട് മരുമക്കളും ഉണ്ടായിരുന്നു. അച്ഛന്‍റെ  കൈപിടിച്ച്‌ 12ാമത്തെ വയസ്സിലാണ് ദേവന്‍ ആദ്യമായി സന്നിധാനത്തെത്തിയത്. പിന്നീട് ആ പതിവ് തെറ്റിച്ചിട്ടില്ല.  നാട്ടില്‍ […]

ആണ്‍വേഷം ധരിച്ച്‌ ശബരിമലയിലെത്തിയ 15 വയസുകാരി പിടിയില്‍

ശബരിമല: ആണ്‍വേഷം ധരിച്ച്‌ ശബരിമല ദര്‍ശനത്തിനെത്തിയ പതിനഞ്ചുകാരിയെ പോലീസ് പിടികൂടി. ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ നിന്നെത്തിയ സംഘത്തില്‍പെട്ട മധു നന്ദിനിയെന്ന പെണ്‍കുട്ടിയെയാണ് അറസ്റ്റ് ചെയ്തത്. പമ്പ ഗാര്‍ഡ് റൂമിന് മുന്നില്‍ വച്ച്‌ പരിശോധനയ്ക്കിടെ സംശയം തോന്നിയ ദേവസ്വം വനിതാ ജീവനക്കാര്‍ തടഞ്ഞുവെച്ച്‌ പരിശോധന നടത്തിയപ്പോഴാണ് പുരുഷവേഷത്തിലുള്ളത് പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന്‍  പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. സംശയം തോന്നാതിരിക്കാന്‍ ഒപ്പമുള്ളവരുടെ ഇടയിലൂടെയാണ് പെണ്‍കുട്ടി നടന്നിരുന്നത്. കഴിഞ്ഞ ദിവസം 31 വയസുകാരി സന്നിധാനത്ത് എത്തിയത് വിവാദമായതിനെ തുടര്‍ന്ന് ബോര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ദേവസ്വം വനിതാ ജീവനക്കാര്‍ക്ക് […]

പൊന്നമ്പല നട തുറന്നു; ഇനി എങ്ങും ശരണംവിളിയുടെ നാളുകള്‍

ശബരിമല: മണ്ഡല ഉത്സവത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്നു വൃശ്ചികപ്പുലരി മുതല്‍ കറുപ്പുടുത്ത് മുദ്രയണിഞ്ഞ് ലക്ഷക്കണക്കിന് അയ്യപ്പന്മാര്‍ സ്വാമിയുടെ സന്നിധിയിലേക്കൊഴുകും. പുലര്‍ച്ചെ 3-ന് മേല്‍ശാന്തി എ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നടതുറന്നതോടെ ശരണ മന്ത്രങ്ങള്‍ സന്നിധാനത്ത് അലയടിച്ചു. നാല്‍പ്പത്തൊന്ന് ദിവസം നീളുന്ന വ്രതാനുഷ്ഠാനത്തിന്‍റെ മണ്ഡലകാലത്തിന് ഇതോടെ തുടക്കമായി. അയ്യപ്പ ദര്‍ശനത്തിന് ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്കാണ് രാവിലെ മുതല്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.   വൃശ്ചികം ഒന്നു മുതല്‍ ധനു പതിനൊന്നു വരെയുള്ള നാല്പത്തിയൊന്നു ദിവസമാണ് ശബരിമല വ്രതം അനുഷ്ഠിക്കുന്നത്.ഓരോ മണ്ഡല കാലവും […]

ശബരിമല അയ്യപ്പനെ തൊഴുത് കണ്ണന്താനം; ഈ തീര്‍ത്ഥാടന കാലം പ്ലാസ്റ്റിക് വിമുക്തമാക്കും. VIDEO

പത്തനംതിട്ട: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ശബരിമല സന്ദര്‍ശനം നടത്തി. അമൃതാനന്ദമയീ മഠത്തിന്‍റെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ കണ്ണന്താനം, 36 വര്‍ഷം മുന്‍പ് ശബരിമലയില്‍ എത്തിയതിന്‍റെ ഓര്‍മ്മകളും പങ്കുവെച്ചു. ശബരിമലയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് 106 കോടി രൂപയുടെ ‘സുഖദര്‍ശനം’ പദ്ധതിയെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ശബരിമലയില്‍ ധാരാളം മാറ്റങ്ങളുണ്ടായിട്ടുണ്ട്, ഇനിയും വേണ്ടത് ചെയ്യുക എന്നതാണ് സര്‍ക്കാരുകളുടേയും ദേവസ്വം ബോര്‍ഡിന്‍റെയും ലക്ഷ്യം. കൂടാതെ പ്ലാസ്റ്റിക് ഉപേക്ഷിക്കുന്ന സംസ്കാരം ഉണ്ടാകണമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കി. പരിസ്ഥിതി പ്രാധാന്യമുള്ള ശബരിമലയില്‍ പ്ലാസ്റ്റിക് കുന്നുകൂടുന്നത് […]

ഇരുമുടിക്കെട്ടേന്തി ദിലീപ് ശബരിമലയില്‍

പത്തനംതിട്ട : നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പം ഇരുമുടിക്കെട്ടേന്തി  ഇന്ന് പുലര്‍ച്ചെ ആറിനാണ് നടന്‍ ശബരിമലയിലെത്തിയത്. സോപാനത്തും മാളികപ്പുറത്തും ദര്‍ശനം നടത്തി ക്ഷേത്രം മേല്‍ശാന്തിയേയും കണ്ടശേഷമായിരുന്നു അദ്ദേഹത്തിന്‍റെ മടക്കം. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തിലും ദിലീപ് ദര്‍ശനം നടത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയതിന്‍റെ  തൊട്ടടുത്ത ദിവസം ആലുവയിലെ എട്ടേക്കര്‍ പള്ളിയിലെത്തി ദിലീപ് കുര്‍ബാനയിലും നൊവേനയിലും പങ്കെടുത്തിരുന്നു. നടിയെ അക്രമിച്ച കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുകയാണ്. നിലവില്‍ പതിനൊന്നാം പ്രതിയായ ദിലീപ് […]

എ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി തൃശൂര്‍ കൊടകര സ്വദേശിയും പന്തളം ശിവക്ഷേത്രത്തിലെ മേല്‍ശാന്തിയുമായ എ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു.  അടുത്ത വൃശ്ചികം മുതല്‍ ഒരു വര്‍ഷത്തേക്കാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി. കൊല്ലം മൈനാഗപ്പള്ളി സ്വദേശി അനീഷ് നമ്പൂതിരി  മാളികപ്പുറം മേല്‍ശാന്തിയാകും. ഇന്ന് രാവിലെ എട്ടുമണിയോടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്  പ്രയാര്‍  ഗോപാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്. മേല്‍ശാന്തി ജോലിക്കായി 12 പേരുടെ പട്ടികയില്‍ നിന്നുമാണ് ഇരുവരെയും  തിരഞ്ഞെടുത്തത്. തീര്‍ത്ഥാനകാലം തുടങ്ങുന്നതിന് മുന്നോടിയായി തയ്യാറെടുപ്പുകള്‍ക്ക് വേണ്ടിയുള്ള അവലോകന […]

ശബരിമല സ്ത്രീ പ്രവേശനം;സുപ്രീംകോടതി വിധി ഇന്ന്‍

ന്യൂഡല്‍ഹി: ശബരിമലയില്‍  സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായകമായ സുപ്രീംകോടതി  വിധി ഇന്ന്.  ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി  പറയുക. ശബരിമലയില്‍  എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യംങ് ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രിംകോടതി പരിഗണിക്കുക. എന്നാല്‍  സന്നിധാനത്ത് കാലങ്ങളായി തുടരുന്ന ആചാരങ്ങള്‍ ലംഘിക്കാനാകില്ല എന്നു വ്യക്തമാക്കി മുന്‍ യുഡിഎഫ് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു . ഇതും കോടതി പരിഗണിക്കും.    സര്‍ക്കാറുകള്‍  മാറുന്നതിനനുസരിച്ച്    ഇത്തരം കേസുകളില്‍ നിലപാട് മാറ്റാന്‍ […]