ശബരിമല അയ്യപ്പനെ തൊഴുത് കണ്ണന്താനം; ഈ തീര്‍ത്ഥാടന കാലം പ്ലാസ്റ്റിക് വിമുക്തമാക്കും. VIDEO

പത്തനംതിട്ട: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ശബരിമല സന്ദര്‍ശനം നടത്തി. അമൃതാനന്ദമയീ മഠത്തിന്‍റെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ കണ്ണന്താനം, 36 വര്‍ഷം മുന്‍പ് ശബരിമലയില്‍ എത്തിയതിന്‍റെ ഓര്‍മ്മകളും പങ്കുവെച്ചു.

ശബരിമലയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് 106 കോടി രൂപയുടെ ‘സുഖദര്‍ശനം’ പദ്ധതിയെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

ശബരിമലയില്‍ ധാരാളം മാറ്റങ്ങളുണ്ടായിട്ടുണ്ട്, ഇനിയും വേണ്ടത് ചെയ്യുക എന്നതാണ് സര്‍ക്കാരുകളുടേയും ദേവസ്വം ബോര്‍ഡിന്‍റെയും ലക്ഷ്യം. കൂടാതെ പ്ലാസ്റ്റിക് ഉപേക്ഷിക്കുന്ന സംസ്കാരം ഉണ്ടാകണമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കി.

പരിസ്ഥിതി പ്രാധാന്യമുള്ള ശബരിമലയില്‍ പ്ലാസ്റ്റിക് കുന്നുകൂടുന്നത് പ്രകൃതിക്കും വന്യമൃഗങ്ങള്‍ക്കും ഭീഷണിയാണെന്നും, ഈ തീര്‍ത്ഥാടന കാലം പൂര്‍ണമായും പ്ലാസ്റ്റിക് ഒഴിവാക്കിക്കൊണ്ട് പൂര്‍ത്തിയാക്കുന്നതിന് തീര്‍ത്ഥാടകരും ഇതിന് ആവശ്യമായ ബോധവല്‍ക്കരണം നടത്തുന്നതിന് വിവിധ ഏജന്‍സികളും ശ്രദ്ധിക്കണമെന്നും അദ്ദേഹം  പറഞ്ഞു.

 

Related posts

Leave a Reply

*