വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍

കൊച്ചി: നെടുമ്പാശേരിയില്‍ നിന്നും വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി മുഴക്കി യാത്രക്കാരന്‍. തൃശൂര്‍ സ്വദേശി ക്ലിന്‍സ് വര്‍ഗീസാണ് കൊച്ചി-മുംബൈ ജെറ്റ് എയര്‍വേസ് വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണിപ്പെടുത്തിയത്.

സഹയാത്രക്കാരനോട് വിമാനം തട്ടിക്കൊണ്ടുപോകുകയാണെന്ന് ക്ലിന്‍സ് പറഞ്ഞതായി എയര്‍ഹോസ്റ്റസാണ് വിമാനത്താവള അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഉടന്‍ തന്നെ യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തുകയായിരുന്നു.

നെടുമ്പാശേരി പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു.

prp

Related posts

Leave a Reply

*