നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്ന് കോടിയുടെ ഹാഷിഷ് പിടികൂടി

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മൂ​ന്ന് കിലോ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി മാ​ലി പൗ​ര​ന്‍ പി​ടി​യി​ല്‍. നെടുമ്പാശേരി​യി​ല്‍ നി​ന്നും മാ​ലി​യി​ലേ​ക്ക് എ​യ​ര്‍ ഇ​ന്ത്യാ വി​മാ​ന​ത്തി​ല്‍ പോ​കാ​ന്‍ ​വ​ന്ന അ​ഹ​മ്മ​ദി​ല്‍ നി​ന്നാ​ണ് എ​യ​ര്‍ ക​സ്റ്റം​സ് ഇന്‍റലിജന്‍സ് വി​ഭാ​ഗം മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കസ്റ്റഡിയി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

സ​ന്ദ​ര്‍​ശ​ക വി​സ​യി​ല്‍ മൂ​ന്ന് ദി​വ​സം മു​മ്പാ​ണ് ഇ​യാ​ള്‍ ഇ​വി​ടെ വ​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.ഇ​ന്ത്യ​യി​ല്‍ വി​ല​ക്കു​റ​വാ​യ​തി​നാ​ല്‍ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ ക​ച്ച​വ​ടം ന​ട​ത്താ​നാ​ണ് ഇ​വി​ടെ നി​ന്നും ഹാ​ഷി​ഷ് വാ​ങ്ങി കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​തെ​ന്നാ​ണു സൂ​ച​ന. വ​ലി​യ ബാഗിനടി​യി​ല്‍ പ്ര​ത്യേ​കം ത​യാറാ​ക്കി​യ അ​റ​യ്ക്കു​ള്ളി​ലാ​ണ് ഹാഷിഷ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. 

അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ ക​ണ്ണി​യാ​ണ് കുടു​ങ്ങി​യി​ട്ടു​ള്ള​തെ​ന്നാ​ണ് നി​ഗ​മ​നം. ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ ഒ​രു കി​ലോ ഹാ​ഷി​ഷ് ആ​റ് ല​ക്ഷം രൂ​പ​യ്ക്കാ​ണു വാ​ങ്ങി​യ​തെ​ന്നാ​ണു സൂചന. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മലപ്പുറം സ്വദേശിയായ മുബഷീറില്‍ നിന്ന് ഒന്നര കോടി രൂപയുടെ ഹാഷിഷ് പിടികൂടിയിരുന്നു.

prp

Related posts

Leave a Reply

*