തിരുവനന്തപുരത്ത്‌ വന്‍ ലഹരി വേട്ട; 13 കോടി രൂപയുടെ ഹാഷിഷ് ഓയില്‍ പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ ലഹരി മരുന്ന് വേട്ട. പതിമൂന്ന് കോടി വിലവരുന്ന ഹാഷിഷ് ഓയില്‍ എക്സൈസ് പിടികൂടി. ആന്ധ്രാ സ്വദേശി ഉള്‍പ്പെടെ അഞ്ച് പേരാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശി ഷെഫീക്ക്, ഷാജന്‍, ഇടുക്കി സ്വദേശികളായ അനില്‍ ,ബാബു, ആന്ധ്ര സ്വദേശി റാം ബാബു എന്നിവരാണ് പിടിയിലായത്. ആക്കുളത്ത് വച്ചാണ് സംഘത്തെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാറും എക്സൈസ് ഇന്‍സ്പെക്ടര്‍ അനില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ പിടികൂടി. ആന്ധ്രയില്‍ നിന്നും കൊണ്ടുവന്ന ഹാഷിഷ് കായല്‍ ടിണ്ടിഗലില്‍ വച്ചാണ് പിടിയിലായവരുടെ […]

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്ന് കോടിയുടെ ഹാഷിഷ് പിടികൂടി

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മൂ​ന്ന് കിലോ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി മാ​ലി പൗ​ര​ന്‍ പി​ടി​യി​ല്‍. നെടുമ്പാശേരി​യി​ല്‍ നി​ന്നും മാ​ലി​യി​ലേ​ക്ക് എ​യ​ര്‍ ഇ​ന്ത്യാ വി​മാ​ന​ത്തി​ല്‍ പോ​കാ​ന്‍ ​വ​ന്ന അ​ഹ​മ്മ​ദി​ല്‍ നി​ന്നാ​ണ് എ​യ​ര്‍ ക​സ്റ്റം​സ് ഇന്‍റലിജന്‍സ് വി​ഭാ​ഗം മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കസ്റ്റഡിയി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. സ​ന്ദ​ര്‍​ശ​ക വി​സ​യി​ല്‍ മൂ​ന്ന് ദി​വ​സം മു​മ്പാ​ണ് ഇ​യാ​ള്‍ ഇ​വി​ടെ വ​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.ഇ​ന്ത്യ​യി​ല്‍ വി​ല​ക്കു​റ​വാ​യ​തി​നാ​ല്‍ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ ക​ച്ച​വ​ടം ന​ട​ത്താ​നാ​ണ് ഇ​വി​ടെ നി​ന്നും ഹാ​ഷി​ഷ് വാ​ങ്ങി കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​തെ​ന്നാ​ണു സൂ​ച​ന. വ​ലി​യ ബാഗിനടി​യി​ല്‍ […]

രണ്ട് കോടിയുടെ ഹാഷിഷ് ഓയിലുമായി ചലച്ചിത്ര താരം പിടിയില്‍

കൊച്ചി: രണ്ട് കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി ചലച്ചിത്ര താരം പിടിയില്‍. ഇടുക്കി കമ്പിളികണ്ടം സ്വദേശിയായ താരത്തിന്‍റെ പക്കല്‍നിന്നും രണ്ട് കിലോ ഹാഷിഷ് ഓയിലാണ് അധികൃതര്‍ പിടിച്ചെടുത്തത്. പെരുമ്പാവൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു. കൊച്ചിയില്‍ സിനിമാ രംഗത്തെ പ്രമുഖര്‍ക്കുവേണ്ടിയാണ് ഇയാള്‍ മയക്കുമരുന്ന് കടത്തിയതെന്ന് സൂചനയുണ്ട്. പോലീസ് അന്വേഷണം നടത്തുകയാണ്.