നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്ന് കോടിയുടെ ഹാഷിഷ് പിടികൂടി

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മൂ​ന്ന് കിലോ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി മാ​ലി പൗ​ര​ന്‍ പി​ടി​യി​ല്‍. നെടുമ്പാശേരി​യി​ല്‍ നി​ന്നും മാ​ലി​യി​ലേ​ക്ക് എ​യ​ര്‍ ഇ​ന്ത്യാ വി​മാ​ന​ത്തി​ല്‍ പോ​കാ​ന്‍ ​വ​ന്ന അ​ഹ​മ്മ​ദി​ല്‍ നി​ന്നാ​ണ് എ​യ​ര്‍ ക​സ്റ്റം​സ് ഇന്‍റലിജന്‍സ് വി​ഭാ​ഗം മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കസ്റ്റഡിയി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. സ​ന്ദ​ര്‍​ശ​ക വി​സ​യി​ല്‍ മൂ​ന്ന് ദി​വ​സം മു​മ്പാ​ണ് ഇ​യാ​ള്‍ ഇ​വി​ടെ വ​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.ഇ​ന്ത്യ​യി​ല്‍ വി​ല​ക്കു​റ​വാ​യ​തി​നാ​ല്‍ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ ക​ച്ച​വ​ടം ന​ട​ത്താ​നാ​ണ് ഇ​വി​ടെ നി​ന്നും ഹാ​ഷി​ഷ് വാ​ങ്ങി കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​തെ​ന്നാ​ണു സൂ​ച​ന. വ​ലി​യ ബാഗിനടി​യി​ല്‍ […]

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നു ര​ണ്ട് കിലോ സ്വ​ര്‍​ണം പി​ടി​കൂ​ടി

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ര​ണ്ട് കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി. എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സാ​ണ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വര്‍ണവേട്ട. റി​യാ​ദി​ല്‍​നി​ന്നെ​ത്തി​യ എ​യ​ര്‍​ഇ​ന്ത്യ വി​മാ​ന​ത്തി​ലെ ശു​ചി​മു​റി​യി​ല്‍ ഉപേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു സ്വ​ര്‍​ണ ബി​സ്ക​റ്റു​ക​ള്‍ കണ്ടെത്തിയത്.

പുറത്തേക്കിറങ്ങാന്‍ കഴിഞ്ഞില്ല; വിമാനത്താവളത്തില്‍ നിലത്തിരുന്ന് പ്രഭാതഭക്ഷണം കഴിച്ച് തൃപ്തി ദേശായിയും സംഘവും

കൊച്ചി: ശബരിമല ദര്‍ശനത്തിനായി ഇന്ന് പുലര്‍ച്ചെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ ഇതുവരെ സാധിച്ചിട്ടില്ല. വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധക്കാര്‍ നാമജപ പ്രതിഷേധം നടത്തുകയാണ്. ഇതോടെ വീട്ടില്‍ നിന്ന് കൊണ്ട് വന്ന പ്രഭാതഭക്ഷണം തൃപ്തിയും ഒപ്പമെത്തിയ അഞ്ചംഗ സംഘവും വിമാനത്താവളത്തില്‍ നിലത്തിരുന്ന് കഴിച്ചു. എന്ത് സംഭവിച്ചാലും ശബരിമല സന്ദര്‍ശിക്കാതെ മഹാരാഷ്ട്രയിലേക്ക് മടങ്ങിപോവില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് തൃപ്തി ദേശായി. അവര്‍ക്ക് പ്രതിഷേധിക്കാം അതിന് തടസമില്ല, എന്നാല്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് കോടതി അനുമതിയുള്ളതാണ്. […]

തൃപ്തി ദേശായി കൊച്ചിയിലെത്തി; പുറത്തിറങ്ങാന്‍ അനുവദിക്കാതെ പ്രതിഷേധക്കാര്‍

കൊച്ചി: ശബരിലമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താളത്തിലെത്തിയ തൃപ്തിക്കും സംഘത്തിനും പ്രതിഷേധത്തെത്തുടര്‍ന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. വിമാനത്താവളത്തിന് പുറത്ത് നാമജപ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വന്‍ സംഘം നിലയുറപ്പിച്ചിട്ടുണ്ട്. തൃപ്തിക്കും സംഘത്തിനും വിമാനത്താവളത്തില്‍ നിന്നും കോട്ടയത്തേക്ക് പോകാന്‍ വാഹനസൗകര്യം ലഭ്യമായിട്ടില്ല. വിമാനത്താവളത്തിലെ ടാക്സികളൊന്നും ഓട്ടം പോകാന്‍ തയ്യാറാകുന്നില്ല. പ്രതിഷേധത്തെ ഭയന്നാണ് ടാക്സി ഡ്രൈവര്‍മാര്‍ യാത്രയ്ക്ക് തയ്യാറാകാത്തത്. പുലര്‍ച്ചെ അഞ്ചു മണിയോടെ ഇന്‍ഡിഗോ വിമാനത്തിലാണ് […]

ബാഗില്‍ വിഷപ്പാമ്പ്; വിമാനത്താവളത്തില്‍ പ്രവാസി യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി

നെടുമ്പാശേരി: ഹാന്‍ഡ് ബാഗില്‍ വിഷപ്പാമ്പുമായി യാത്രക്കൊരുങ്ങിയ ആളുടെ യാത്ര മുടങ്ങി. ഇന്നലെ രാത്രി നെടുമ്പാശേരി വിമാനത്താവളത്തിലായിരുന്നു സംഭവം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ അബുദാബിയിലേക്കു പോകാനെത്തിയതാണ് പാലക്കാട് സ്വദേശി സുനില്‍ കാട്ടാക്കളം (40). അവധിക്കു നാട്ടിലെത്തി മടങ്ങുന്ന സുനില്‍ നാട്ടിന്‍പുറത്തെ കൃഷിയിടത്തില്‍ നിന്നു നേരിട്ടു കൂര്‍ക്ക വാങ്ങിയിരുന്നു. പായ്ക്കറ്റിലാക്കിയാണ് 2 കിലോഗ്രാം കൂര്‍ക്ക സുനിലിന് കൃഷിക്കാരന്‍ നല്‍കിയത്. സുനില്‍ വീട്ടിലെത്തി ഇതു മറ്റൊരു പായ്ക്കറ്റില്‍ കൂടി പൊതിഞ്ഞ് ഹാന്‍ഡ് ബാഗില്‍ വച്ചാണ് യാത്രയ്ക്കായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. സി […]

നെടുമ്പാശേരി വിമാനത്താവളം തുറന്നു; ഇന്ന് 33 സര്‍വീസുകള്‍

നെടുമ്പാശ്ശേരി: പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. ബംഗളുരുവില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ വിമാനമാണ് ഉച്ചക്ക് 2.05ന് ഇറങ്ങിയത്. റണ്‍വേ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാവുകയും ജീവനക്കാരുടെ ലഭ്യത വിമാനക്കമ്പനികള്‍ ഉറപ്പാക്കുകയും ചെയ്തതോടെയാണ് പ്രവര്‍ത്തനം പൂര്‍ണനിലയില്‍ ആരംഭിക്കാന്‍ കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) തീരുമാനിച്ചത്. 33 വിമാനങ്ങള്‍ കൊച്ചിയില്‍ ഇറക്കും. 30 എണ്ണം പുറപ്പെടും. ഇന്‍ഡിഗോയുടെ ബെംഗളൂരുവില്‍നിന്നുള്ള വിമാനം ഇന്ന് ഉച്ചയ്ക്ക് 2.05ന് ഇറങ്ങി. ആദ്യം പറന്നുയരുന്നതും […]

നെടുമ്പാശേരി വിമാനത്താവളം 26ന് തുറന്നേക്കും

കൊച്ചി : കനത്തമഴയില്‍ വെളളക്കെട്ടിലായതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ച നെടുമ്പാശേരി വിമാനത്താവളം 26ന് തന്നെ തുറന്നേക്കും. റണ്‍വേയില്‍ ഉള്‍പ്പെടെ വെളളക്കെട്ട് ഒഴിവായി. ടാക്‌സിവേയിലും പാര്‍ക്കിങ് വേയിലും ഉള്‍പ്പെടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. റണ്‍വേയില്‍ കേടുപാടുകള്‍ സംഭവിച്ച 800 ലൈറ്റുകള്‍ മാറ്റുന്നതിനുളള നടപടികളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് നെടുമ്പാശേരി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. കനത്തമഴയൊടൊപ്പം മുല്ലപ്പെരിയാര്‍ അണക്കെട്ട് കൂടി തുറന്നുവിട്ടതോടെ, വിമാനത്താവളത്തിന് സമീപത്തെ ചെങ്ങല്‍തോട് കരവിഞ്ഞു ഒഴുകുകയായിരുന്നു. വിമാനത്താവളത്തിന് ആവശ്യമായ വൈദ്യൂതി ഉല്‍പ്പാദിപ്പിക്കാന്‍ സ്ഥാപിച്ച സോളാര്‍ പാനലുകളുടെ […]

നെടുമ്പാശ്ശേരിയില്‍ നിര്‍ത്തിവച്ച ലാന്‍ഡിംഗ് പുനരാരംഭിച്ചു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിര്‍ത്തിവച്ച ലാന്‍ഡിംഗ് പുനരാരംഭിച്ചു. ഉച്ചകഴിഞ്ഞ് 3.05 മുതലാണ് ലാന്‍ഡിംഗ് പുനരാരംഭിച്ചത്. റണ്‍വെയിലെ വെളളം നീക്കുന്ന ജോലികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിനാല്‍ എല്ലാ സര്‍വീസുകളും പുനരാരംഭിച്ചതായി സിയാല്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇടമലയാര്‍, ഇടുക്കി ഡാമുകള്‍ തുറന്നുവിട്ട സാഹചര്യത്തിലായിരുന്നു കൊച്ചി ഇന്‍റര്‍നാഷണ്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍)വിമാനത്താവളത്തിലെ ലാന്‍ഡിംഗ് താത്കാലികമായി നിര്‍ത്തിവെച്ചത്. ഉച്ചയ്ക്ക് 1.10 മുതലായിരുന്നു ലാന്‍ഡിംഗ് നിര്‍ത്തിവെച്ചിരുന്നത്.