നെടുമ്പാശേരി വിമാനത്താവളം തുറന്നു; ഇന്ന് 33 സര്‍വീസുകള്‍

നെടുമ്പാശ്ശേരി: പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. ബംഗളുരുവില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ വിമാനമാണ് ഉച്ചക്ക് 2.05ന് ഇറങ്ങിയത്.

റണ്‍വേ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാവുകയും ജീവനക്കാരുടെ ലഭ്യത വിമാനക്കമ്പനികള്‍ ഉറപ്പാക്കുകയും ചെയ്തതോടെയാണ് പ്രവര്‍ത്തനം പൂര്‍ണനിലയില്‍ ആരംഭിക്കാന്‍ കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) തീരുമാനിച്ചത്.

33 വിമാനങ്ങള്‍ കൊച്ചിയില്‍ ഇറക്കും. 30 എണ്ണം പുറപ്പെടും. ഇന്‍ഡിഗോയുടെ ബെംഗളൂരുവില്‍നിന്നുള്ള വിമാനം ഇന്ന് ഉച്ചയ്ക്ക് 2.05ന് ഇറങ്ങി. ആദ്യം പറന്നുയരുന്നതും (3.25) ഈ വിമാനം തന്നെയാണ്.

4.30ന് ഇറങ്ങുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ മസ്‌കറ്റില്‍ നിന്നുള്ള വിമാനമാണ് ആദ്യ രാജ്യാന്തര സര്‍വീസ്. ഇന്‍ഡിഗോയുടെ ദോഹ, ജെറ്റ് എയര്‍വേയ്‌സിന്‍റെ ദുബായ്, ഗോ എയറിന്‍റെ ഷാര്‍ജ, ഇത്തിഹാദിന്‍റെ അബുദാബി, എയര്‍ ഏഷ്യയുടെ ക്വാലലംപുര്‍ വിമാനങ്ങളും എത്തി മടങ്ങുന്നുണ്ട്. താല്‍ക്കാലികാടിസ്ഥാനത്തില്‍ കൊച്ചി നാവികസേന വിമാനത്താവളത്തില്‍നിന്ന് ആരംഭിച്ച ആഭ്യന്തര സര്‍വിസുകള്‍ ബുധനാഴ്ച ഉച്ചയോടെ അവസാനിച്ചു.

 

prp

Related posts

Leave a Reply

*