നീണ്ട ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി വീണ്ടും അഭിനയരംഗത്തേയ്ക്ക്

ഒരു കാലത്ത് മലയാളത്തിന്‍റെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളായിരുന്നു സുരേഷ് ഗോപി. വില്ലനായും നായകനായും ആക്ഷന്‍ ഹീറോയായും സിനിമകളില്‍ നിറഞ്ഞു നിന്ന അദ്ദേഹത്തിന്‍റെ അഭിനയ രംഗത്ത് പെട്ടെന്നാണ് വലിയൊരു ഇടവേള വന്നത്. തുടര്‍ന്ന് രാഷ്ട്രീയ രംഗത്ത് സജീവമായ അദ്ദേഹം വീണ്ടും അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തുന്ന വാര്‍ത്തയാണ് വെള്ളിത്തിരയില്‍ നിന്നെത്തുന്നത്.

നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മലയാളത്തിന്‍റെ ഇഷ്ട നടനും രാജ്യസഭാ അംഗവുമായ സുരേഷ് ഗോപി അഭിനയ രംഗത്ത് തിരിച്ചെത്തുന്നത്. ബാബു യോഗേശ്വരന്‍ സംവിധാനം ചെയ്യുന്ന തമിഴരശന്‍ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്.

വിജയ് ആന്‍റണി നായകനാകുന്ന ചിത്രത്തില്‍ ഒരു ഡോക്ടറുടെ വേഷമാണ് സുരേഷ്ഗോപിയുടേത്. രമ്യാ നമ്പീശനാണ് ചിത്രത്തിലെ നായിക. ഒരു ആക്ഷന്‍ എന്‍റര്‍ടൈനര്‍ ആണ് ചിത്രം. തന്‍റെ സിനിമയിലേയ്ക്കുള്ള തിരിച്ചുവരവ് സുരേഷ് ഗോപി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

2015ല്‍ പുറത്തിറങ്ങിയ മൈ ഗോഡ് എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. എന്തായാലും താരത്തിന്‍റെ തിരിച്ചു വരവ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

prp

Leave a Reply

*