എറണാകുളത്തിന് ചുറുചുറുക്കുള്ള കേന്ദ്രമന്ത്രി വേണമെങ്കില്‍ തനിക്ക് വോട്ട് ചെയ്യണം: അല്‍ഫോന്‍സ് കണ്ണാന്താനം

കൊച്ചി: എറണാകുളം മണ്ഡലത്തില്‍ ചുറുചിറുക്കുള്ള കേന്ദ്രമന്ത്രിയെ വേണമെങ്കില്‍ തനിക്ക് വോട്ട് ചെയ്യണമെന്ന് അല്‍ഫോന്‍സ് കണ്ണാന്താനത്തിന്‍റെ അഭ്യര്‍ത്ഥന. സെന്‍റ് തെരാസസ് കോളേജിലെത്തിയ കണ്ണന്താനം വോട്ടഭ്യര്‍ത്ഥന നടത്തിയതിനൊടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ഉപദേശങ്ങളും നല്‍കിയാണ് മടങ്ങിയത്. തെരഞ്ഞെടുപ്പ് ഗോഥയില്‍ എറണാകുളത്തെ മറ്റ് സ്ഥാനാര്‍ഥികള്‍ പ്രായം കൊണ്ട് തന്നെക്കാള്‍ ചെറുപ്പമാണെങ്കിലും മനസ്സുകൊണ്ടും ഊര്‍ജ്ജസ്വലതകൊണ്ടും താനാണ് കേമനെന്നാണ് കണ്ണന്താനത്തിന്‍റെ പക്ഷം. അതുകൊണ്ട് എറണാകുളത്തിന് ചുറുചുറുക്കുള്ള കേന്ദ്രമന്ത്രി വേണെങ്കില്‍ തനിക്ക് വോട്ട് ചെയ്യണമെന്നായിരുന്നു സെന്‍റ് തെരാസസിലെ വിദ്യാര്‍ഥികളോട് കണ്ണന്താനത്തിന്‍റെ അഭ്യര്‍ഥന. തുടര്‍ന്ന് കുട്ടിക്കാലത്തെ കഷ്ടതയും പത്താം ക്ലാസിലെ മാര്‍ക്കും […]

വോട്ട് ചോദിച്ച്‌ ഓടിക്കയറിയത് കോടതി മുറിയില്‍; പുലിവാല് പിടിച്ച്‌ കണ്ണന്താനം

പ​റ​വൂ​ര്‍: വോ​ട്ടു​പിടിത്തത്തിനിടെ കോ​ട​തി മു​റി​യി​ല്‍ ക​യ​റി​യ എറണാ​കു​ള​ത്തെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം വിവാദ​ത്തി​ല്‍. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​റ​വൂ​രി​ലെ​ത്തി​യ ക​ണ്ണ​ന്താ​നം പറവൂര്‍ അ​ഡീ​ഷ​ണ​ല്‍ സ​ബ് കോ​ട​തി മു​റി​യി​ല്‍ ക​യ​റി​യ​താ​ണ് വിവാദ​മാ​യ​ത്. കോ​ട​തി​മു​റി​യി​ല്‍ ക​യ​റി​യ​തും വോ​ട്ട​ര്‍​മാ​രെ ക​ണ്ട​തും ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നാ​ണ് ആ​രോ​പ​ണം.  പ​റ​വൂ​ര്‍ ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ​രി​സ​ര​ത്ത് വോ​ട്ട​ഭ്യ​ര്‍​ഥി​ച്ച്‌ എ​ത്തി​യ​താ​യി​രു​ന്നു ക​ണ്ണ​ന്താ​നം. അ​വി​ടെ​നി​ന്ന് സ​മീ​പ​ത്തു​ള്ള അ​ഡീ​ഷ​ണ​ല്‍ സ​ബ് കോ​ട​തി മു​റി​യി​ലേ​ക്ക്‌ ക​യ​റു​ക​യാ​യി​രു​ന്നു. കേ​സി​നാ​യി എത്തി​യ​വ​രും അ​ഭി​ഭാ​ഷ​ക​രും കോ​ട​തി​യി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ആ ​സ​മ​യം ജ​ഡ്ജി കോ​ട​തി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ക​ണ്ണ​ന്താ​നം പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മാ​ണ് […]

കണ്ണന്താനത്തെ തെറിവിളിച്ചവര്‍ കുടുങ്ങും; വ്യാജസെല്‍ഫിക്കെതിരെ പരാതി നല്‍കി

തിരുവനന്തപുരം: ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വസന്തകുമാറിന്‍റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കവെ എടുത്ത ഒരു ചിത്രം ഉപയോഗിച്ച്‌ അത് സെല്‍ഫിയാണെന്നു വ്യാജ പ്രചാരണം നടത്തുകയും അസഭ്യമായ ഭാഷയില്‍ ഫേസ്ബുക്കില്‍ പ്രതികരിക്കുകയും ചെയ്തവര്‍ക്കെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഡിജിപിക്ക് പരാതി നല്‍കി. വീരമൃത്യു വരിച്ച ജവാന്‍റെ വസതിയില്‍ ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു മുന്നോട്ടു കടക്കുമ്പോള്‍ ആരോ എടുത്ത് സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന തന്‍റെ ഓഫീസിലേക്ക് അയച്ചു കൊടുത്തതാണ് മേല്‍പറഞ്ഞ ചിത്രം. കേന്ദ്ര മന്ത്രിയെന്ന […]

ഉ​ദ്ഘാ​ട​ന വേ​ദി​യി​ല്‍ തിരികളെല്ലാം ഒറ്റയ്ക്ക് കത്തിച്ചു; കണ്ണന്താനം വീണ്ടും വിവാദത്തിലേക്ക്

തിരുവനന്തപുരം: ശ്രീനാരായണ ഗുരു തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ഉദ്ഘാടനത്തിന് തിരികളെല്ലാം ഒറ്റക്ക് കത്തിച്ച്‌ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വേദിയിലുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രനും എ. സമ്പത്ത് എംപിക്കും അവസരം നല്‍കാതെ ഉദ്ഘാടകനായ കണ്ണന്താനം തന്നെ നിലവിളക്കിലെ എല്ലാ തിരിയും ഒറ്റയ്ക്കു കത്തിക്കുകയായിരുന്നു. സര്‍ക്യൂട്ട് പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍ പദ്ധതിയെ ചൊല്ലി മന്ത്രി കടകംപള്ളി സുരേന്ദ്രനും ശിവഗിരി മഠവും തമ്മില്‍ വാക്‌പോരും ഉണ്ടായി. തീര്‍ഥാടന സര്‍ക്യൂട്ട് പദ്ധതി സംസ്ഥാന സര്‍ക്കാരിന്‍റെയാണെന്നും സംസ്ഥാന പദ്ധതികളെ കേന്ദ്രം […]

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ല: കണ്ണന്താനം

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മത്സര സന്നദ്ധത അറിയിച്ചും സാധ്യാതാ പട്ടികയില്‍ ഇടംപിടിച്ചും നേതാക്കളുടെ പേരുകള്‍ പുറത്തുവരുന്നതിനിടെ തന്‍റെ നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് വ്യക്തിപരമായി താല്‍പ്പര്യമില്ലെന്ന് കണ്ണന്താനം പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും. പത്തനംതിട്ട വിജയസാധ്യത ഉള്ള മണ്ഡലമാണെന്നും കണ്ണന്താനം വ്യക്തമാക്കി. തന്റെ അയല്‍നാടായതിനാല്‍, താന്‍ പത്തനംതിട്ടയില്‍ എപ്പോഴും ഉണ്ടാകുമെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. മോദി മന്ത്രിസഭയുടെ അഴിച്ചുപണിയിലാണ് രാജ്യസഭാംഗമായ കണ്ണന്താനം സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. […]

കൊല്ലം ബൈപ്പാസിന് പണം മുടക്കിയത് കേന്ദ്ര സര്‍ക്കാര്‍: അല്‍ഫോന്‍സ് കണ്ണന്താനം

കൊല്ലം: കൊല്ലം ബൈപ്പാസിന്‍റെ അവകാശ വാദവുമായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും രംഗത്ത്. സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ കൊല്ലം ബൈപ്പാസ് പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനം പാലിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. ഇഴഞ്ഞ് നീങ്ങിയ പദ്ധതിക്ക് ജീവന്‍ നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം കൊല്ലം ബൈപ്പാസിന് പണം മുടക്കിയത് കേന്ദ്ര സര്‍ക്കാരെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചു തന്നെയാണ് ബൈപ്പാസിന്‍റെ ഉദ്ഘാടനം നിശ്ചയിച്ചതെന്നും കണ്ണന്താനം വ്യക്തമാക്കി.

പിണറായി അമിത് ഷായെ അധിക്ഷേപിച്ചെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ അധിക്ഷേപിച്ചെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. മുഖ്യമന്ത്രിയുടെ അധിക്ഷേപത്തിന് രാജ്യത്തെ ജനങ്ങള്‍ മറുപടി പറയുമെന്നും കണ്ണന്താനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധിയില്‍ ജനവികാരം മാനിക്കണമെന്നാണ് അമിത് ഷാ കണ്ണൂരില്‍ പ്രസംഗിച്ചത്. ജനവികാരം മാനിക്കുകയെന്നത് ഒരു മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണ്. അതു ചെയ്യാതെ കേരളത്തിലെ ജനങ്ങളെ അപമാനിക്കുകയാണ് പിണറായി വിജയന്‍ ചെയ്തത്. ജനവികാരം മാനിച്ചില്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിനെ വലിച്ചിടും എന്നാണ് […]

പ്രളയത്തില്‍ കേരളം മുങ്ങാനുള്ള കാരണം പിണറായി സര്‍ക്കാരിന്‍റെ പണത്തോടുള്ള ആര്‍ത്തി: കണ്ണന്താനം

ന്യൂഡല്‍ഹി: മഹാപ്രളയത്തില്‍ കേരളം മുങ്ങാനുള്ള കാരണം പിണറായി സര്‍ക്കാരിന്റെ പണത്തോടുള്ള ആര്‍ത്തിയാണെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ആപത്ത് ഘട്ടങ്ങളില്‍ പോലും ഡാമുകളില്‍ വെള്ളം നിറച്ചു കോടികളുണ്ടാക്കാന്‍ വൈദ്യുതി ബോര്‍ഡ് ശ്രമിച്ചതാണ് ഇത്രയും വലിയ ദുരന്തത്തിന് വഴി വച്ചതെന്നും കണ്ണന്താനം പറയുന്നു. നാശ നഷ്ടങ്ങളുടെ കണക്ക് നല്‍കുന്നതനുസരിച്ച്‌ കേന്ദ്രം കൂടുതല്‍ തുക നല്‍കുമെന്നും കണ്ണന്താനം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം നാശ നഷ്ടങ്ങളുടെ കണക്ക് നല്‍കുന്നതനുസരിച്ച്‌ കേന്ദ്രം കൂടുതല്‍ […]

കൈയ്യടി കിട്ടിയതുമില്ല കല്ലേറ് കിട്ടുകയും ചെയ്തു: കണ്ണന്താനത്തെ വിമര്‍ശിച്ച്‌ ബിജെപി മുഖപത്രം

കോട്ടയം: കേരളത്തില്‍ കുമ്മനം രാജശേഖരന് ശേഷം ട്രോളന്മാരുടെ കല്ലേറുകള്‍ക്ക് ഇരയായ വ്യക്തിയാണ് അല്‍ഫോന്‍സ്‌ കണ്ണന്താനം. പ്രളയത്തിനിടയിലും അദ്ദേഹത്തെ ട്രോളന്മാര്‍ ഉപേക്ഷിച്ചില്ല എന്നതാണ് വസ്തുത. ഇപ്പോള്‍ കേന്ദ്രമന്ത്രിയെ വിമര്‍ശിച്ച്‌ രംഗത്തെത്തിയത് ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയാണ്. കേന്ദ്രമന്ത്രി എന്ന നിലയില്‍ അദ്ദേഹം കുറച്ചു കൂടി മിതത്വം പാലിക്കേണ്ടിയിരുന്നെന്നാണ് മുഖപ്രസംഗത്തില്‍ പറയുന്നത്. ക്യാമ്പില്‍ ഒരു രാത്രി ഉറങ്ങിയതിന് കൈയ്യടിക്ക് പകരം കല്ലേറ് കിട്ടിയെന്നും പരിഹാസമുണ്ട്. അതിമിടുക്ക് ആലോസരമാകുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. സമൂഹ മാധ്യമങ്ങളിലെ പരിഹാസങ്ങള്‍ക്ക് പുറമെയാണ് ഇപ്പോള്‍ മുഖപത്രത്തില്‍ ലഭിച്ച തിരിച്ചടി. […]

സാര്‍ ഉറങ്ങുന്ന ഫോട്ടോ സാറിന്‍റെ പേജില്‍ ആരിട്ടു?; കണ്ണന്താനത്തിന് ട്രോള്‍ മഴ

പ്രളയക്കെടുതിയുടെ ആഘാതത്തിനിടെ ചിരി പടര്‍ത്തി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ ഉറക്കം.   ഒരു രാത്രി ദുരിതാശ്വാസ ക്യമ്പില്‍ അന്തിയുറങ്ങാന്‍ തീരുമാനിച്ചതായി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയും കിടക്കുന്ന ചിത്രം പങ്കുവയ്‌ക്കുകയും ചെയ്‌തതാണ് ട്രോളര്‍മാര്‍ വിഷയം ഏറ്റെടുത്തത്. ചങ്ങനാശ്ശേരിയിലെ എസ്.ബി ഹൈസ്‌കൂളിലെ ക്യാമ്പില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചുവെന്നായിരുന്നു കണ്ണന്താനത്തിന്‍റെ പോസ്റ്റ്‌. എന്നാല്‍ ഉറങ്ങുന്ന ചിത്രം അദ്ദേഹം പോസ്‌റ്റ് ചെയ്‌തതാണ് ട്രോളര്‍മാര്‍ക്ക് നേട്ടമായത്. കണ്ണന്താനത്തിന്‍റെ പോസ്റ്റിന് താഴെ പരിഹാസ കമന്‍റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഉറങ്ങിക്കിടക്കുന്ന ആള്‍ ഏങ്ങനെ സ്വന്തം ചിത്രങ്ങളെടുത്ത് സ്വന്തം അക്കൗണ്ടില്‍ […]