കോഴിക്കോട്: യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന വിവാദത്തില്‍ ആരോപണ വിധേയരായ വൈദികരെ ഐ.പി.സി പ്രകാരം ശിക്ഷിക്കണമെന്നും കാനോന്‍ നിയമമല്ല വേണ്ടതെന്നും കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. നിലവിലെ സംഭവങ്ങളില്‍ സഭ പ്രതിസന്ധയിലാണെന്നും കണ്ണന്താനം പറഞ്ഞു. പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് പ്രശാന്ത് ഐ.എ.എസിനെ മാറ്റിയതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പ്രശാന്തിനെ മാറ്റണമെന്ന് പറഞ്ഞിരുന്നു. അതറിഞ്ഞിട്ടാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ താനില്ലെന്നും. ചോദിച്ചാല്‍ വേണ്ടെന്ന് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി
Tag: alphons kannanthanam
കണ്ണന്താനത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും ‘കളക്‌ടര്‍ ബ്രോ’യെ പുറത്താക്കി
തിരുവനന്തപുരം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നു മുന്‍ കോഴിക്കോട് കളക്‌ടര്‍ പ്രശാന്ത് നായരെ പുറത്താക്കി. 2007 ബാച്ചിലെ കേരളാ കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ പ്രശാന്തിനെ കേന്ദ്രസര്‍ക്കാരിന് കീഴിലെ ഏതെങ്കിലും വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. കഴിഞ്ഞ നവംബറില്‍ കണ്ണന്താനം കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റെടുത്തപ്പോഴാണ് സംസ്ഥാന ബി.ജെ.പി നേതാക്കളുടെ എതിര്‍പ്പ് മറികടന്നും പ്രശാന്തിനെ തന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി അദ്ദേഹം നിയമിച്ചത്. കോഴിക്കോട് ജില്ലാ കളക്‌ടറായിരിക്കേ പ്രശാന്തിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ വിവിധ […]
കെവിന്‍റെ മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണം: അല്‍ഫോണ്‍സ് കണ്ണന്താനം
കോട്ടയം: കോട്ടയത്ത് കൊല്ലപ്പെട്ട കെവിന്‍റെ മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ആവശ്യപ്പെട്ടു. പൊലീസുകാര്‍ പ്രതികളായ കേസായതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കെവിന്‍റെ ഭാര്യ നീനുവിനെ സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു എ.എസ്.ഐ മാത്രം വിചാരിച്ചാല്‍ കോട്ടയത്ത് നിന്ന് ഒരാളെ കടത്തികൊണ്ടു പോകാന്‍ കഴിയില്ല. കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ കേസ് പൊലീസ് അന്വേഷിക്കുന്നതിന് പകരം സി.ബി.ഐയ്ക്ക് കൈമാറുന്നതാണ് നല്ലത്. […]
ശബരിമല അയ്യപ്പനെ തൊഴുത് കണ്ണന്താനം; ഈ തീര്‍ത്ഥാടന കാലം പ്ലാസ്റ്റിക് വിമുക്തമാക്കും. VIDEO
പത്തനംതിട്ട: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ശബരിമല സന്ദര്‍ശനം നടത്തി. അമൃതാനന്ദമയീ മഠത്തിന്‍റെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ കണ്ണന്താനം, 36 വര്‍ഷം മുന്‍പ് ശബരിമലയില്‍ എത്തിയതിന്‍റെ ഓര്‍മ്മകളും പങ്കുവെച്ചു. ശബരിമലയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് 106 കോടി രൂപയുടെ ‘സുഖദര്‍ശനം’ പദ്ധതിയെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ശബരിമലയില്‍ ധാരാളം മാറ്റങ്ങളുണ്ടായിട്ടുണ്ട്, ഇനിയും വേണ്ടത് ചെയ്യുക എന്നതാണ് സര്‍ക്കാരുകളുടേയും ദേവസ്വം ബോര്‍ഡിന്‍റെയും ലക്ഷ്യം. കൂടാതെ പ്ലാസ്റ്റിക് ഉപേക്ഷിക്കുന്ന സംസ്കാരം ഉണ്ടാകണമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കി. പരിസ്ഥിതി പ്രാധാന്യമുള്ള ശബരിമലയില്‍ പ്ലാസ്റ്റിക് കുന്നുകൂടുന്നത് […]
അല്‍ഫോണ്‍സ് കണ്ണന്താനം രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥിയാവുന്നു
ന്യൂഡല്‍ഹി: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി നേതൃത്വം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്. മുന്‍ കേന്ദ്രമന്ത്രി എം.വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായതിനു പിന്നാലെ രാജസ്ഥാനിലുണ്ടായ ഒഴിവില്‍ കണ്ണന്താനത്തെ രാജ്യസഭയിലെത്തിക്കാനാണ് തീരുമാനം. രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും എന്നാണ് വിവരം. നവംബര്‍ ആറിനാണു നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഇരുനൂറ് അംഗങ്ങളുള്ള രാജസ്ഥാന്‍ നിയമസഭയില്‍ ബിജെപിക്ക് 160 ഉം കോണ്‍ഗ്രസിന് 24 എംഎല്‍എമാരുമാണ് ഉള്ളത്.





