കെവിന്‍റെ മരണത്തെ കുറിച്ച്‌ സി.ബി.ഐ അന്വേഷണം നടത്തണം: അല്‍ഫോണ്‍സ് കണ്ണന്താനം

കോട്ടയം: കോട്ടയത്ത് കൊല്ലപ്പെട്ട കെവിന്‍റെ മരണത്തെ കുറിച്ച്‌ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ആവശ്യപ്പെട്ടു. പൊലീസുകാര്‍ പ്രതികളായ കേസായതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കെവിന്‍റെ ഭാര്യ നീനുവിനെ സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു എ.എസ്.ഐ മാത്രം വിചാരിച്ചാല്‍ കോട്ടയത്ത് നിന്ന് ഒരാളെ കടത്തികൊണ്ടു പോകാന്‍ കഴിയില്ല. കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ കേസ് പൊലീസ് അന്വേഷിക്കുന്നതിന് പകരം സി.ബി.ഐയ്ക്ക് കൈമാറുന്നതാണ് നല്ലത്.

കോട്ടയം എസ്. പിക്ക് ഉള്‍പ്പെടെ ഇതില്‍ ബന്ധമുണ്ടെന്നാണ് കേള്‍ക്കുന്നത്. അത് എത്രമാത്രം ശരിയാണെന്ന് അറിയില്ല. അതുകൊണ്ട് തന്നെ വിശദമായ അന്വേഷണം ആവശ്യമാണെന്നും കണ്ണന്താനം പറഞ്ഞു.

prp

Related posts

Leave a Reply

*