പി രാജീവ് ദേശാഭിമാനി ചീഫ് എഡിറ്റാകും

തിരുവനന്തപുരം: ദേശാഭിമാനി ചീഫ് എഡിറ്ററായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി.രാജീവിനെ തെരഞ്ഞെടുത്തു. സിപിഎം സംസ്ഥാന സമിതിയുടേതാണ് തീരുമാനം.

നിലവില്‍ ചീഫ് എഡിറ്ററായിരുന്ന കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് പകരമാണ് പി. രാജീവിനെ നിയമിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് മുന്‍ രാജ്യസഭ അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി രാജീവ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

 

 

prp

Related posts

Leave a Reply

*