പപ്പുമോന്‍ പ്രയോഗം അനുചിതം, മുഖപ്രസംഗം തിരുത്തുമെന്ന് ദേശാഭിമാനി റസിഡന്‍റ് എഡിറ്റര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുമോന്‍ എന്നു വിശേഷിപ്പിച്ചുകൊണ്ടുള്ള മുഖപ്രസംഗം തിരുത്തുമെന്ന് ദേശാഭിമാനി റസിഡന്‍റ് എഡിറ്റര്‍ പിഎം മനോജ്. മുഖപ്രസംഗത്തില്‍ ഇത്തരമൊരു പ്രയോഗം കടന്നുകൂടിയത് അനുചിതമാണെന്ന് മനോജ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. മുഖപ്രസംഗത്തിനെതിരെ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് വിശദീകരണം. രാഹുല്‍ഗാന്ധിയെ എന്നല്ല രാഷ്ട്രീയനേതാക്കളെ ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതും അധിക്ഷേപിക്കുന്നതും സിപിഎമ്മിന്‍റെ രാഷ്ട്രീയമല്ലെന്ന് മനോജ് പറഞ്ഞു. രാഹുല്‍ഗാന്ധിയെ ബിജെപി പപ്പുമോന്‍ എന്ന് വിളിച്ചപ്പോഴും കോണ്‍ഗ്രസിന്‍റെ വടകര സ്ഥാനാര്‍ഥിയായ കെ മുരളീധരന്‍ സോണിയാഗാന്ധിയെ മദാമ്മ എന്നു വിളിച്ചപ്പോഴും ഞങ്ങള്‍ […]

പി രാജീവ് ദേശാഭിമാനി ചീഫ് എഡിറ്റാകും

തിരുവനന്തപുരം: ദേശാഭിമാനി ചീഫ് എഡിറ്ററായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി.രാജീവിനെ തെരഞ്ഞെടുത്തു. സിപിഎം സംസ്ഥാന സമിതിയുടേതാണ് തീരുമാനം. നിലവില്‍ ചീഫ് എഡിറ്ററായിരുന്ന കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് പകരമാണ് പി. രാജീവിനെ നിയമിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് മുന്‍ രാജ്യസഭ അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി രാജീവ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.