ഇന്നസെന്‍റിന് 4.6 കോടി സ്വത്ത്, ബെന്‍സ് ഉള്‍പ്പെടെ മൂന്ന് കാറുകള്‍; രാജീവിന് 4.8 കോടി

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ ഇന്നസെന്‍റിന്‍റെയും പി രാജീവിന്‍റെയും ആസ്തി നാലരക്കോടിക്ക് മുകളില്‍. നാമനിര്‍ദേശപത്രികയൊടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇരുവരുടെയും ആസ്തിവിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ ജനവിധി തേടുന്ന പി രാജീവിന്‍റെയും കുടുംബത്തിന്‍റെയും ആസ്തി 4.80 കോടി രൂപയാണ്. രാജീവിന്‍റെ കൈവശമുളള രൊക്കം പണം ആയിരം രൂപയാണ്. ചാലക്കുടി മണ്ഡലത്തില്‍ മത്സരിക്കുന്ന ഇന്നസെന്‍റിന്‍റെയും കുടുംബത്തിന്‍റെയും പേരില്‍ 4.61 കോടി രൂപയുടെ സ്വത്തുക്കളാണ് ഉളളത്. ഇന്നസെന്‍റിന്‍റെ കൈവശം രൊക്കം പണമായി 10000 രൂപയുണ്ട്. ഭാര്യയുടെ കൈയില്‍ 5000 രൂപയുളളതായി സത്യവാങ്മൂലത്തില്‍ […]

‘ആദ്യം ഞാന്‍ കമ്യൂണിസ്റ്റ്കാരനായി, പിന്നെ സിനിമാ നടനായി’; പാട്ടുപാടി രാജീവിന് വോട്ടഭ്യര്‍ത്ഥിച്ച്‌ മണികണ്ഠന്‍- VIDEO

കൊച്ചി: ചെറായിയില്‍ എറണാകുളം മണ്ഡലം സ്ഥാനാര്‍ത്ഥി പി രാജീവിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച്‌ നടന്‍ മണികണ്ഠന്‍ ആചാരി. പി രാജീവിന്‍റെ വൈപ്പിന്‍ മണ്ഡലം പര്യടനത്തിനിടയില്‍ ചെറായി പട്ടേരിക്കുന്നിലെ സ്വീകരണകേന്ദ്രത്തിലെത്തിയാണ് മണികണ്ഠന്‍ ആചാരി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചത്. ഒരു കുല കരിക്ക് നല്‍കിയായിരുന്നു രാജീവിനെ മണികണ്ഠന്‍ സ്വീകരിച്ചത്. എന്‍റെ സഹോദരനെ വിജയിപ്പിക്കുന്നതില്‍ പങ്കാളിയാകാനെത്തിയതാണ് എന്ന് പറഞ്ഞാണ് മണികണ്ഠന്‍ സംസാരിച്ചു തുടങ്ങിയത്. ചെറുപ്പകാലം മുതല്‍ തുടങ്ങിയ അടുപ്പമാണ് തനിക്ക് രാജീവിനോട് ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മാമാങ്കം സിനിമയുടെ ഷൂട്ടിംഗിനിടയില്‍ നിന്നാണ് മണികണ്ഠന്‍ രാജീവിന് […]

പി.രാജീവിന് വോട്ടഭ്യര്‍ത്ഥിച്ച് മേജര്‍ രവി; നെറ്റി ചുളിക്കുന്നവര്‍ക്ക് കിടിലന്‍ മറുപടിയും

കൊച്ചി: എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിന് പിന്തുണയുമായി മേജര്‍ രവി എല്‍ഡിഎഫ് ജില്ലാ കണ്‍വെന്‍ഷനില്‍ എത്തി. രാജ്യത്തോട് സ്‌നേഹമുളളതുകൊണ്ടാണ് രാജീവിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് എത്തിയതെന്ന് മേജര്‍ രവി. വേദിയിലും സദസ്സിലും ഇരിക്കുന്ന ബഹുമാന്യരായ സഖാക്കളെ എന്ന് പറഞ്ഞായിരുന്നു അദ്ദേഹം പ്രസംഗിച്ചു തുടങ്ങിയത്. നിറഞ്ഞ കയ്യടിയോടെയാണ് അദ്ദേഹത്തിന്‍റെ വാക്കുകള്‍ പ്രവര്‍ത്തകര്‍ കേട്ടത്. ഈ വേദിയില്‍ എന്നെ കാണുമ്പോള്‍ പലരും നെറ്റി ചുളിക്കുമായിരിക്കും. എന്നാലും ഞാന്‍ ഇവിടെ നില്‍ക്കുന്നത് പി രാജീവുമായുളള ആത്മബന്ധം കൊണ്ടാണ്. ഒരു രാജ്യസഭാ […]

പി രാജീവ് ദേശാഭിമാനി ചീഫ് എഡിറ്റാകും

തിരുവനന്തപുരം: ദേശാഭിമാനി ചീഫ് എഡിറ്ററായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി.രാജീവിനെ തെരഞ്ഞെടുത്തു. സിപിഎം സംസ്ഥാന സമിതിയുടേതാണ് തീരുമാനം. നിലവില്‍ ചീഫ് എഡിറ്ററായിരുന്ന കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് പകരമാണ് പി. രാജീവിനെ നിയമിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് മുന്‍ രാജ്യസഭ അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി രാജീവ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.    

പി ജയരാജന്‍ ഇല്ല ; പി രാജീവും കെ എന്‍ ബാല​ഗോപാലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

തിരുവനന്തപുരം : പി രാജീവും കെ എന്‍ ബാല​ഗോപാലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍. നിലവിലെ സംസ്ഥാന സെക്രട്ടേറിയറ്റിലെ ആരെയും ഒഴിവാക്കിയിട്ടില്ല. പകരം സെക്രട്ടേറിയറ്റിന്‍റെ അം​ഗസംഖ്യ 15 ല്‍ നിന്നും 16 ആക്കി ഉയര്‍ത്തുകയായിരുന്നു. അതേസമയം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവിലെ സെക്രട്ടേറിയറ്റില്‍ വി വി ദക്ഷിണാമൂര്‍ത്തിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒരു ഒഴിവുണ്ടായിരുന്നു. ഈ ഒഴിവിലേക്ക് കെ എന്‍ ബാല​ഗോപാലിനെ ഉള്‍പ്പെടുത്തി. യുവ പ്രാതിനിധ്യം കണക്കിലെടുത്ത് എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിനെ […]