കെവിന്‍ വധക്കേസ്; വിചാരണയ്ക്കിടെ രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി

കോട്ടയം: കെവിന്‍ വധക്കേസില്‍ വീണ്ടും സാക്ഷികള്‍ കൂറുമാറി. വിചാരണയ്ക്കിടെ 27-ാം സാക്ഷി അലന്‍, 98-ാം സാക്ഷി സുലൈമാന്‍ എന്നിവരാണ് പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റിയത്. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം ആകെ അഞ്ചായി. എട്ടാം പ്രതി നിഷാദിന്‍റെ അയല്‍വാസിയാണ് കൂറുമാറിയ സുലൈമാന്‍. കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ പ്രതികളെത്തിയ പമ്പിലെ ജീവനക്കാരനാണ് അലന്‍. ഇന്നലെ നടന്ന വിചാരണയ്ക്കിടെ കേസില്‍ രണ്ട് സാക്ഷികള്‍ കൂറുമാറിയിരുന്നു. 28-ാം സാക്ഷിയും പ്രതികളുടെ സുഹൃത്തുമായ എബിന്‍ പ്രദീപും മൊഴിമാറ്റിയിരുന്നു. രണ്ടാം പ്രതി നിയാസിന്‍റെ അയല്‍വാസികളായ […]

കെവിൻ വധക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കോട്ടയം: കെവിൻ വധക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ഒന്നാം പ്രതി സാനു ചാക്കോ, അഞ്ചാം പ്രതി ചാക്കോ, രണ്ടാം പ്രതി നിയാസ് എന്നിവർ ഉൾപ്പെടെ അഞ്ച് പ്രതികളാണ് അപേക്ഷ നൽകിയത്. കുറ്റപത്രം അംഗീകരിച്ചതോടെ വിചാരണ നടപടികൾ എന്ന് ആരംഭിക്കണമെന്നതു സംബന്ധിച്ച് ഏപ്രിൽ രണ്ടിന് തീരുമാനമുണ്ടാകും. കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പതിനാല് പ്രതികൾക്കു മേൽ ചുമത്തിയിരിക്കുന്നത്. കേസിൽ പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റപത്രം കോടതി നേരത്തെ അംഗീകരിച്ചിരുന്നു. പ്രണയിച്ച് വിവാഹം […]

കെവിന്‍റെത് കൊലപാതകമല്ല മുങ്ങിമരണമാണെന്ന് ഒന്നാം പ്രതി ഷാനു ചാക്കോ

കോട്ടയം: കെവിന്‍ കേസില്‍ കൊലപാതകം നടത്തിയിട്ടില്ലെന്ന് ഒന്നാം പ്രതി സാനു ചാക്കോ. 302ാം വകുപ്പ് റദ്ദാക്കണമെന്നും കെവിന്‍ മുങ്ങിമരിക്കുകയായിന്നെന്നുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇത് ശരി വയ്ക്കുന്നുവെന്നും ഷാനുവിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പറഞ്ഞ മൂന്നാം പ്രതി ഇഷാന്‍ വിശദമായ വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ടു. മറ്റ് പ്രതികളുടെ അഭിഭാഷകര്‍ അവധി ചോദിച്ചു. കേസ് അടുത്ത രണ്ടിന് വീണ്ടും പരിഗണിക്കും. കെവിന്‍റെ കൊലപാതകം കരുതിക്കൂട്ടിയുള്ളതെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി […]

കെവിന്‍ വധക്കേസ്: കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് പ്രോസിക്യൂഷന്‍

കോട്ടയം: കെവിന്‍റെ കൊലപാതകം കരുതിക്കൂട്ടിയുള്ളതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി നാലില്‍ നടന്ന പ്രാഥമിക വാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം ഉന്നയിച്ചത്. കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രാഥമിക വാദം ഇരുപത്തിരണ്ടിന് തുടരും. കേസിലെ പ്രതികളെയെല്ലാം ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രണയവിവാഹത്തിന്‍റെ പേരില്‍ ഭാര്യാസഹോദരന്‍റെ നേതൃത്വത്തില്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ മെയ് 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെവിന്‍റെ ഭാര്യയുടെ സഹോദരന്‍ ഷാനു, അച്ഛന്‍ ചാക്കോ എന്നിവരുള്‍പ്പടെ കേസില്‍ […]

കെവിന്‍ കൊലക്കേസ്; പ്രാഥമിക വാദം ഈ മാസം 7 ന് തുടങ്ങും

കോട്ടയം: കെവിന്‍ കൊലപാതക കേസിലെ പ്രാഥമിക വാദം ഈ മാസം 7 ന് തുടങ്ങും. എല്ലാ പ്രതികളും ഹാജരാകണം. കുറ്റപത്ര പ്രകാരമുള്ള കുറ്റം ചുമത്തുന്നതിന് മുന്നോടിയായുള്ള വാദമാണ് നടക്കുക. ദലിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന്‍ നീനുവിനെ വിവാഹം കഴിച്ചതിലുണ്ടായ വിരോധത്തെ തുടര്‍ന്ന് നീനുവിന്‍റെ വീട്ടുകാര്‍ കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് പോലീസിന്‍റെ കുറ്റപത്രം. കഴിഞ്ഞ മെയ് 27 നായിരുന്നു സംഭവം. കോട്ടയം മാന്നാനത്തെ വീട്ടില്‍ നിന്നും കെവിനെയും ബന്ധുവിനെയും അക്രമികള്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് ബന്ധുവിനെ വഴിയില്‍ ഇറക്കിവിട്ടു. […]

കെവിൻ വധക്കേസ്; പ്രാഥമിക വാദം ഇന്ന് ആരംഭിക്കും

കോട്ടയം: കെവിൻ വധക്കേസിൽ ഇന്ന് പ്രാഥമിക വാദം ആരംഭിക്കും. കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി നാലാണ് കേസ് പരിഗണിക്കുന്നത്. കേസിലെ 13 പ്രതികളെയും ഇന്ന് ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. പ്രതികളിൽ ഏഴ് പേർ ജാമ്യത്തിലും ആറ് പേർ റിമാൻഡിലുമാണ്. കുറ്റപത്രത്തിനൊപ്പം നൽകിയ രേഖകളുടെ പകർപ്പ് പ്രതികൾക്ക് ലഭ്യമാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഈ രേഖകൾ ഇന്ന് കൈമാറും. കുറ്റപത്രത്തെ സംബന്ധിച്ച പ്രാഥമിക വാദങ്ങളാണ് ഇന്ന് നടക്കുക. പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരിൽ കോട്ടയം നട്ടാശേരി സ്വദേശി […]

കെവിന്‍ കൊലക്കേസ്; ഈ മാസം 24 ന് പ്രാഥമിക വാദം തുടങ്ങും

കോട്ടയം: കെവിന്‍ വധക്കേസില്‍ ഈ മാസം 24 ന് പ്രാഥമിക വാദം തുടങ്ങും. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറ്റപത്രത്തിനൊപ്പം നല്‍കിയ രേഖകളുടെ പകര്‍പ്പ് എല്ലാ പ്രതികള്‍ക്കും നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നീനുവിന്‍റെ പിതാവും സഹോദരനും അടക്കം 13 പ്രതികളാണുള്ളത്. ഇവരില്‍ ഏഴ് പേര്‍ ജാമ്യത്തിലും ആറുപേര്‍ റിമാന്‍ഡിലുമാണ്. മുഴുവന്‍ പ്രതികളും 24 ന് കോടതിയില്‍ ഹാജരാകണം. കഴിഞ്ഞ മെയ് 27 നാണ് പ്രണയ വിവാഹത്തിന്‍റെ പേരില്‍ കെവിന്‍റെ ഭാര്യാ സഹോദരന്‍റെ നേതൃത്വത്തില്‍ […]

കെവിനെ ഒറ്റുകൊടുത്ത പൊലീസുകാര്‍ അപകടത്തില്‍പെട്ടു, ഒരാളുടെ നില ഗുരുതരം

കോട്ടയം: കെവിന്‍ കൊലക്കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ട പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ദുരഭിമാനക്കൊലയെന്നു വിശേഷിപ്പിച്ച കെവിന്‍റെ കൊലപാതകം കേരളത്തെ പിടിച്ചു കുലുക്കിയിരുന്നു. കൂടാതെ പൊലീസിന്‍റെ അനാസ്ഥയിലും ക്രൂരതയിലും സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായ സംഭവമായിരുന്നു കെവിന്‍റെ കൊലപാതകം. ഇതുമായി ബന്ധപ്പെട്ട് സര്‍വീസില്‍ നിന്നും നീക്കം ചെയ്ത ഗാന്ധിനഗര്‍ എ.എസ്‌ഐ യായിരുന്ന ടി.എം. ബിജു, മൂന്നുവര്‍ഷത്തെ ആനുകൂല്യം റദ്ദാക്കിയ പൊലീസ് ഡ്രൈവര്‍ എം.എന്‍. അജയകുമാര്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജറി […]

കെവിന്‍റെത് ദുരഭിമാനക്കൊല തന്നെ; ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കും

കോട്ടയം: മാന്നാനത്ത്  പ്രണയ വിവാഹത്തെ തുടർന്ന് വധുവിന്‍റെ വീട്ടുകാർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കെവിന്‍റെത്  ദുരഭിമാനക്കൊല തന്നെയെന്ന് കോടതി. പ്രോസിക്യൂഷന്‍സ് വാദം കോട്ടയം സെഷന്‍സ് കോടതി അംഗീകരിച്ചു. ആറ് മാസത്തിനകം അതിവേഗ കോടതിയില്‍ വിചാരണ പൂര്‍ത്തിയാകും. നീനുവാണ് കെവിന്‍റെ ഭാര്യ. കോട്ടയത്തിന് സമീപമുള്ള കോളേജില്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു നീനു. നീനുവും കെവിനും തമ്മില്‍ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹം നടത്താന്‍ ബന്ധുക്കള്‍ ഉറപ്പിച്ചതോടെയാണ് നീനു കെവിനൊപ്പം ഇറങ്ങിപ്പോയത്. തുടര്‍ന്ന് നീനു വീട്ടില്‍ വിളിച്ച്‌ കെവിനുമായുള്ള വിവാഹം കഴിഞ്ഞെന്ന് […]

കെവിന്‍ വധം: നീനുവിന്‍റെ പിതാവിന്‍റെ ജാമ്യാപേക്ഷ തള്ളി

കോട്ടയം: കെവിന്‍ വധക്കേസില്‍ നീനുവിന്‍റെ പിതാവ് ചാക്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കൊലപാതകത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ നീനുവിന്‍റെ പിതാവ് ചാക്കോയാണെന്ന പ്രോസിക്യൂഷന്‍റെ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്. ചാക്കോയാണ് പ്രതികള്‍ക്ക് പണവും മറ്റ് സൗകര്യങ്ങളും ഒരുക്കിയത്. ഇയാള്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കെവിന്‍ തന്നോട് പണം ചോദിച്ചിരുന്നുവെന്ന് ചാക്കോ കോടതിയില്‍ പറഞ്ഞു. പിതാവ് എന്ന നിലയില്‍ മകനെ കാര്യങ്ങള്‍ അറിയിക്കുക മാത്രമാണ് ചെയ്തത്. കെവിന്‍റെത് കൊലപാതകമാണെന്ന് പൊലീസ് പോലും […]