കെ​വി​ന്‍ കൊ​ല​ക്കേ​സ്; മുഖ്യപ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കോ​ട്ട​യം: കോട്ടയം : കെവിന്‍ ജോസഫിന്‍റെ കൊലപാതക കേസിലെ പ്രധാന പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കെവിന്‍റെ ഭാര്യ നീനുവിന്‍റെ അച്ഛന്‍ ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ എന്നിവരെയാണ് ഇന്ന് കോടതില്‍ ഹാജരാക്കുക. കേസിലെ പ്രധാന പ്രതികളായ ഇവര്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ കീഴടങ്ങുകയായിരുന്നു. ഇവരെ പോലീസ് ചോദ്യംചെയ്‌ത്‌ വരികയാണ്.  ഇ​തോ​ടെ, കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ആ​റാ​യി. ഗൂഢാലോചന കേസില്‍ നീനുവിന്റെ മാതാവ് രഹനയെയും പ്രതിചേര്‍ക്കും. എന്നാല്‍ ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. കേസിലെ ഒന്നാം പ്രതിയാണ് ഷാനു […]

സംഘര്‍ഷം ആളിക്കത്തുന്നു; കോട്ടയത്ത് നാളെ ഹര്‍ത്താല്‍

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരിൽ കോട്ടയം സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച കോട്ടയത്ത്‌ ഹർത്താലിന് ആഹ്വാനം. സിഎസ്ഡിഎസ് എന്ന സംഘടനയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ ബിജെപി കോട്ടയം ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിഎസ്ഡിഎസ് സംസ്ഥാന ഹർത്താൽ പ്രഖ്യാപിച്ചത്. സംഭവത്തിൽ പോലീസിനെതിരേ പ്രതിഷേധം ഇരന്പുകയാണ്. അതിനിടെ കെവിന്‍റെ മൃതദേഹത്തിന് മുന്നിലും സംഘർഷമുണ്ടായി.മൃതദേഹത്തിന്‍റെ ഇൻക്വസ്റ്റ് […]

പൊലീസ് നടപടി വൈകിയത് തന്‍റെ യാത്രയുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോട്ടയത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ സംഭവത്തില്‍ പൊലീസ് നടപടി വൈകിയത് തന്‍റെ യാത്രയുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിന്‍െറ വീഴ്ചകള്‍ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. കര്‍ക്കശമായ നടപടികളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ സുരക്ഷാ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പ്രത്യേക സംഘമാണ്. എസ്.ഐക്ക് അതില്‍ പങ്കൊന്നുമില്ല. കുറ്റവാളികളെ പിടികൂടുമെന്നും  അദ്ദേഹം പറഞ്ഞു. കോട്ടയം മാന്നാനത്ത് നിന്ന്​ ഭാര്യാ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്‍ കോട്ടയം നട്ടാശ്ശേരി എസ്.എച്ച്‌ മൗണ്ട് ചവിട്ടുവരി പ്ലാത്തറ രാജുവി​​​​​​​​​ന്‍റെ മകന്‍ […]

കെവിന്‍റെ മരണം; 2 ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പിടിയില്‍

കോട്ടയം: കോട്ടയത്തെ ദുരഭിമാനക്കൊലക്കസിലെ പ്രതികള്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍. വാഹനുവായി പോയ നിയാസ് ഡിവൈഎഫ്‌ഐ തെന്മല യൂണിറ്റ് സെക്രട്ടറിയാണ്. ഇന്ന് പിടിയിലായ നിഷാലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്. സംഭവത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഐജിക്ക് ഡിജിപി ലോക്നാഥ് ബഹ്റ ഉത്തരവിട്ടു.  കേസില്‍ എസ്.ഐയേയും എഎസ്‌ഐയേയും സസ്പെന്റ് ചെയ്തു. ഗാന്ധി നഗര്‍ എസ്.ഐ എം.എസ്. ഷിബുവിനെയാണ് സസ്പെന്റ് ചെയ്തത്. കെവിന്‍റെ ഭാര്യ നീനുവിന്‍റെ പരാതി അവഗണിച്ചതിനാണ് ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്.  പ്രണയ വിവാഹത്തെ തുടര്‍ന്ന് ഭാര്യവീട്ടുകാര്‍ തട്ടികൊണ്ട് പോയ കെവിന്‍റെ മൃതദേഹം […]