കോട്ടയം: കെവിന്‍ വധക്കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിലിരിക്കെ ബന്ധുക്കളുമായി വിഡിയോ കോള്‍ നടത്തിയ സംഭവം അന്വേഷിക്കാന്‍ കോട്ടയം എസ്.പിയുടെ ഉത്തരവ്. സംഭവം സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷിച്ച് 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്. വെള്ളിയാഴ്ച ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുന്നില്‍ പ്രതികളെ ഹാജരാക്കാനായി കൊണ്ടു വന്നപ്പോഴായിരുന്നു സംഭവം. കോടതി വളപ്പില്‍ നിന്ന് പ്രതിയായ ഷെഫിന്‍ വീട്ടുകാരുമായി വിഡിയോ കോളിലൂടെ സംസാരിക്കുകയായിരുന്നു. നാലരക്കായിരുന്നു പ്രതികളെ കോടതിയില്‍ എത്തിച്ചത്. കോടതി വളപ്പില്‍ നില്ക്കുമ്പോള് ഷെഫിനെ കാണാനെത്തിയ സ്ത്രീ […]
Tag: kevin murder case
”രണ്ടു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു”- ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നീനു
കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്‍റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിനെ ഇന്നും ആരും മറന്നിട്ടുണ്ടാകില്ല. കല്ല്യാണം കഴിഞ്ഞ് ഒരു ദിവസം പോലും ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കാതെ നീനുവിന്‍റെ വീട്ടുകാര്‍ കെവിനെ അതിദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ തന്‍റെ വീട്ടുകാരെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നീനു. തന്‍റെ വീട്ടില്‍ നിന്നും ഒരിക്കല്‍ പോലും സമാധാനം കിട്ടിയിട്ടില്ലെന്നും വീട്ടുകാര്‍ കാരണം രണ്ടു തവണ താന്‍ ഞരമ്ബ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും നീനും പറഞ്ഞു. വിട്ടില്‍ അച്ഛനോ അമ്മയ്‌ക്കോ സഹോദരനോ തന്നോട് […]
പൊലീസുകാരുടെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘം ഹൈക്കോടതിയിലേക്ക്
കോട്ടയം: കെവിന്‍ വധക്കേസിലെ പ്രതികളായ പൊലീസുകാരുടെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ കോടതിയിലേക്ക്. ഇത് സംബന്ധിച്ച് അന്വേഷണസംഘം ഹൈകോടതിയില്‍ നാളെ ഹരജി നല്‍കും. മുഖ്യപ്രതി ഷാനുവില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസിലാണ് ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ.എസ്.ഐയും ഡ്രൈവറും അറസ്റ്റിലായത്. ഏറ്റുമാനൂര്‍ കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. ഇത് അന്വേഷണ സംഘത്തിന് വന്‍തിരിച്ചടിയായിരുന്നു. കേസില്‍ വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ സ്റ്റേഷനിലെ നാല് പൊലീസുകാര്‍ക്ക് ഇന്ന് നോട്ടീസ് നല്‍കും. അച്ചടക്ക നടപടിയില്‍ തീരുമാനമെടുക്കുന്നതിന് മുമ്പായാണ് വിശദീകരണം ആവശ്യപ്പെടുന്നത്. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് […]
കെവിന്‍ കൊലക്കേസ്: കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും
കോട്ടയം: കെവിന്‍ കൊലക്കേസില്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിക്ക് സാധ്യത. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകും. കൊലക്കേസില്‍ പിടിയിലായവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അതേസമയം, കെവിന്‍ കൊലക്കേസില്‍ സിപിഐഎമ്മിന്റെ വിശദീകരണ യോഗം ഇന്ന് കോട്ടയത്ത് നടക്കും. തെളിവെടുപ്പിനിടെ മാരകായുധങ്ങള്‍ കണ്ടെടുത്ത പശ്ചാത്തലത്തിലാണ് കെവിന്‍ കൊലക്കേസിലെ പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ആയുധങ്ങള്‍ തട്ടിക്കൊണ്ട് പോകലിനായി മാത്രം ഉപയോഗിച്ചതാണോ എന്ന് പരിശോധിക്കുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു. […]
കെവിന്‍റെ മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണം: അല്‍ഫോണ്‍സ് കണ്ണന്താനം
കോട്ടയം: കോട്ടയത്ത് കൊല്ലപ്പെട്ട കെവിന്‍റെ മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ആവശ്യപ്പെട്ടു. പൊലീസുകാര്‍ പ്രതികളായ കേസായതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കെവിന്‍റെ ഭാര്യ നീനുവിനെ സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു എ.എസ്.ഐ മാത്രം വിചാരിച്ചാല്‍ കോട്ടയത്ത് നിന്ന് ഒരാളെ കടത്തികൊണ്ടു പോകാന്‍ കഴിയില്ല. കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ കേസ് പൊലീസ് അന്വേഷിക്കുന്നതിന് പകരം സി.ബി.ഐയ്ക്ക് കൈമാറുന്നതാണ് നല്ലത്. […]
കെവിന്‍ കൊലക്കേസ്; ഷാനുവിന് ദുബായിലെ ജോലി നഷ്ടമാവും
ദുബായ്: കെവിന്‍ കൊലക്കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയുടെ ദുബായിലെ ജോലി നഷ്ടമായേക്കും. 26കാരനായ ഷാനു ചാക്കോ ദുബായില്‍ ഇലട്രിക്കല്‍ ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. ശനിയാഴ്ച എമര്‍ജന്‍സി ലീവ് എടുത്താണ് ഷാനു നാട്ടിലെത്തിയത്. സഹോദരിയുടെ കാര്യത്തില്‍ അത്രയേറെ ശ്രദ്ധ ഉണ്ടായതിനാലാണ് ഷാനുവിന് ലീവ് അനുവദിച്ചതെന്നും, അയാളുടെ ഭാഗത്ത് നിന്ന് ഒരിക്കലും ഇത്തരം ഒരു കാര്യം പ്രതീക്ഷിച്ചിരുന്നില്ലെന്നും കമ്പനിയുടെ ഉടമ പറഞ്ഞു. ഷാനു ചാക്കോ തിരിച്ച് ദുബായിലേക്ക് വരേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019 ജൂലൈ വരെയാണ് […]
കെവിന്‍ വധം: 2 പേര്‍ കൂടി പിടിയില്‍
കോട്ടയം: കെവിന്‍ വധവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി പിടിയില്‍. നിഷാദ്, ഷെഫിന്‍ എന്നിവരാണ് ഇന്ന് പിടിയിലായത്. അതേസമയം കേസിലെ മറ്റൊരു പ്രതിയായ ടിറ്റോ പീരുമേട് കോടതിയില്‍ കീഴടങ്ങി. കെവിനെ തട്ടിക്കൊണ്ടുപോവാന്‍ അക്രമിസംഘം ഉപയോഗിച്ച രണ്ടാമത്തെ വാഹനം ഇന്ന് കണ്ടെത്തിയിരുന്നു. ടിറ്റോയുടെ ഉടമസ്ഥയിലുള്ള ഹ്യൂണ്ടായ് ഐ 20 കാറാണ് പുനലൂരില്‍ വച്ച് കണ്ടെടുത്തത്. അക്രമിസംഘം സഞ്ചരിച്ച ഇന്നോവ കാര്‍ തിങ്കളാഴ്ച തന്നെ കണ്ടെടുത്തിരുന്നു
കെവിന്‍ വധം; രണ്ടാമത്തെ വാഹനവും കണ്ടെത്തി
കോട്ടയം: കെവിന്‍ കൊലക്കേസില്‍ ഒരു വാഹനം കൂടി പോലീസ് കണ്ടെത്തി. പുനലൂരില്‍ നിന്നാണ് ഹ്യൂണ്ടായ് ഐ20 കാര്‍ കണ്ടെത്തിയത്. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചതാണ് ഇതെന്ന് കരുതുന്നു. ഫോറന്‍സിക് വിദഗ്ദ്ധര്‍ വാഹനം പരിശോധിച്ചുവരികയാണ്. റ്റിറ്റോ എന്ന ആളുടെ ഉടമസ്ഥതയിലുള്ള കാര്‍ റബര്‍ തോട്ടത്തിനുള്ളില്‍ നിന്നാണ് കണ്ടെടുത്തത്. കെവിനെ ഈ കാറില്‍ വെച്ച് അക്രമികള്‍ മര്‍ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിക്കാണ് റബര്‍ തോട്ടത്തില്‍ കാര്‍ കണ്ടത്. അക്രമിസംഘം സഞ്ചരിച്ച ഇന്നോവ കാര്‍ തിങ്കളാഴ്ച തന്നെ കണ്ടെടുത്തിരുന്നു. മൂന്നാമത്തെ […]
കെവിനെ തട്ടിക്കൊണ്ട് പോയത് പോലീസ് കാവലില്‍; വെളിപ്പെടുത്തലുമായി അനീഷ്
കൊല്ലം: കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തട്ടിക്കൊണ്ടുപോകല്‍ എസ്‌ഐയും അറിഞ്ഞിരുന്നതായി വെളിപ്പെടുത്തല്‍. തട്ടിക്കൊണ്ടുപോകും വഴി ഷാനു ചാക്കോയും ഗാന്ധിനഗര്‍ എസ്‌ഐ യും ഫോണില്‍ സംസാരിച്ചിരുന്നതായി കെവിനൊപ്പം തട്ടിക്കൊണ്ടുപോയ ബന്ധു അനീഷ് വെളിപ്പെടുത്തി. ഇരുവരും മൂന്ന് തവണ ഫോണില്‍ സംസാരിച്ചിരുന്നു. ഇതില്‍ രണ്ട് തവണ എസ്‌ഐ ഷാനുവിനെ അങ്ങോട്ട് വിളിച്ചതാണ്. തലേദിവസം രാത്രി പട്രോളിംഗിനിടെ ഷാനുവിനെ എസ്‌ഐ ചോദ്യം ചെയ്തിരുന്നു. അപ്പോള്‍ എസ്‌ഐക്ക് 10000 രൂപ നല്‍കിയെന്ന് ഷാനു പറഞ്ഞതായും അനീഷ് പറഞ്ഞു. ഷാനുവിന്‍റെ ഫോണില്‍ നിന്നാണ് എഎസ്‌ഐ ബിജു […]
ഷാനുവിന്‍റെ ഫോണ്‍ സംഭാഷണം പുറത്ത്
കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഷാനുവിന്‍റെ മൊഴി പുറത്ത്. തെന്മലയില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ കെവിന്‍ ഓടിരക്ഷപ്പെട്ടെന്നും കെവിന്‍റെ പുറകെ ഓടിയെങ്കിലും കണ്ടെത്താനായില്ലെന്നും ഷാനു പറയുന്നു. കണ്ടെത്താന്‍ പറ്റാതായതോടെ സംഘത്തിലുള്ളവര്‍ തിരികെ വന്നു. അനീഷിനെ കോട്ടയത്ത് ഇറക്കിവിട്ടെന്നും ഷാനു പറഞ്ഞു. എന്നാല്‍, കോട്ടയം മുതല്‍ പുനലൂര്‍ വരെയുള്ള 95 കിലോമീറ്റര്‍ ദൂരവും കെവിനെ മര്‍ദിച്ചതായി കഴിഞ്ഞദിവസം പുനലൂരില്‍ അറസ്‌റ്റിലായ പ്രതികള്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. കേസിലെ ഒന്നാം പ്രതിയും നീനുവിന്‍റെ സഹോദരനുമായ ഷാനുവാണു മര്‍ദനത്തിനു നേതൃത്വം […]






