പൊലീസുകാരുടെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘം ഹൈക്കോടതിയിലേക്ക്

കോട്ടയം: കെവിന്‍ വധക്കേസിലെ പ്രതികളായ പൊലീസുകാരുടെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ കോടതിയിലേക്ക്. ഇത് സംബന്ധിച്ച്‌ അന്വേഷണസംഘം  ഹൈകോടതിയില്‍ നാളെ ഹരജി നല്‍കും. മുഖ്യപ്രതി ഷാനുവില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസിലാണ് ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ.എസ്.ഐയും ഡ്രൈവറും അറസ്റ്റിലായത്. ഏറ്റുമാനൂര്‍ കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. ഇത് അന്വേഷണ സംഘത്തിന് വന്‍തിരിച്ചടിയായിരുന്നു.

കേസില്‍ വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ സ്റ്റേഷനിലെ നാല് പൊലീസുകാര്‍ക്ക് ഇന്ന് നോട്ടീസ് നല്‍കും. അച്ചടക്ക നടപടിയില്‍ തീരുമാനമെടുക്കുന്നതിന് മുമ്പായാണ് വിശദീകരണം ആവശ്യപ്പെടുന്നത്. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് അന്വേഷണസംഘം നോട്ടീസ് നല്‍കുന്നത്.

ഗാ​ന്ധി​ന​ഗ​ര്‍ എ​സ്.​ഐ  എം.​എ​സ്. ഷി​ബു​വടക്കമുള്ള പൊ​ലീ​സു​കാ​ര്‍ ഗു​രു​ത​ര​കൃ​ത്യ​വി​ലോ​പം നടത്തിയതായി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​നും കൊ​ച്ചി റേ​ഞ്ച്​ ​ഐ .​ജി​യു​മാ​യ വി​ജ​യ്​ സാ​ഖ​റെ സം​സ്ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലുണ്ട്. റി​പ്പോര്‍​ട്ട്​ ക​ണ്ട മു​ഖ്യ​മ​ന്ത്രി മൂ​ന്നു​പേ​രെ​യും പി​രി​ച്ചു​വി​ടാ​നു​ള്ള ന​ട​പ​ടി​യി​ലേ​ക്ക്​ നീ​ങ്ങാ​ന്‍​​ ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്ക്​ നി​ര്‍​ദേ​ശം ന​ല്‍​കിയിട്ടുണ്ട്.

prp

Related posts

Leave a Reply

*