കു​ഞ്ഞ​ന​ന്ത​നു പ​രോ​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ വി​വേ​ച​ന​മു​ണ്ടോ​യെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സി​ലെ പ്ര​തി കു​ഞ്ഞ​ന​ന്ത​നു പ​രോ​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ വി​വേ​ച​ന​മു​ണ്ടോ​യെ​ന്ന് ഹൈ​ക്കോ​ട​തി. വി​വേ​ച​നമില്ലെന്ന് ഉ​റ​പ്പാ​ക്കാ​നു​ള്ള ച​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചും ‌കു​ഞ്ഞ​ന​ന്ത​ന് പ​രോ​ള്‍ അ​നു​വ​ദി​ച്ച​തു സം​ബ​ന്ധി​ച്ചും സ‌​ര്‍​ക്കാ‌​രി​നോ​ട് കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി. കു​ഞ്ഞ​ന​ന്ത​ന് പ​രോ​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​നെ​തി​രെ കെ.​കെ. ര​മ ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കോടതി ന​ട​പ​ടി. ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ ര​മ​യെ​യും കോ​ട​തി വി​മ​ര്‍​ശി​ച്ചു. ഹ‌​ര്‍​ജി ഗൗ​ര​വ​ത്തോ​ടെ​യാ​ണോ കാ​ണു​ന്ന​തു കോ​ട​തി ര​മ​യോ​ട് ചോ​ദി​ച്ചു. അ‌​ര്‍​ഹ​മാ​യ ഗൗ​ര​വ​ത്തോ​ടെ കേ​സി​നെ സ​മീ​പി​ക്ക​ണ​മെ​ന്നും കാര്യങ്ങ​ള്‍ നി​സാ​ര​വ​ത്ക​രി​ക്ക​രു​തെ​ന്നും ര​മ​യോ​ട് കോ​ട​തി വ്യ​ക്ത​മാ​ക്കി. ജ​യി​ല്‍ ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച്‌ പ​രോ​ള്‍ അ​നു​വ​ദി​ച്ച […]

ഹര്‍ത്താലിനെതിരെ സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിന് തയ്യാറാകണമെന്ന് ഹൈക്കോടതി

കൊച്ചി: നാളത്തെ പണിമുടക്കില്‍ സ്വീകരിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിക്കും സ്വകാര്യ വാഹനങ്ങള്‍ക്കും സുരക്ഷ നല്‍കും. സ്‌കൂളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്കും സുരക്ഷ നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഹര്‍ത്താലിന് എതിരെ സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിന് തയ്യാറാകണമെന്ന് ഹൈക്കോടതി പറഞ്ഞു. ചെറിയ കാര്യങ്ങള്‍ക്ക് ഹര്‍ത്താല്‍ നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇടപെടുന്നതിന് പരിമിതിയുണ്ട്. ഹര്‍ത്താലിന് മുന്‍കൂര്‍ നോട്ടീസ് നല്‍കുന്നത് നിര്‍ബന്ധമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ത്താല്‍ അതീവ ഗുരുതര പ്രശ്‌നമെന്ന് ഹൈക്കോടതി പറഞ്ഞു. […]

ഹൈക്കോടതിക്കു മുകളില്‍ കോടതിയുണ്ട്; ഹൈക്കോടതി നിര്‍ദ്ദേശിച്ച പിഴയടക്കില്ലെന്ന് ശോഭാ സുരേന്ദ്രന്‍

കൊച്ചി: ശബരിമയിലെ പോലീസ് നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ചുമത്തിയ പിഴ അടക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. വിധിക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍. ഹൈക്കോടതിക്ക് മുകളിലും കോടതിയുണ്ട്. ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം. വിലകുറഞ്ഞ പ്രശസ്തി തനിക്ക് ആവശ്യമില്ലെന്ന് പറഞ്ഞ ശോഭ കോടതി പറയുന്നതെല്ലാം അംഗീകരിക്കാനാകില്ലെന്നും അറിയിച്ചു. ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞതിനെക്കുറിച്ച്‌ തനിക്ക് അറിയില്ല. അക്കാര്യം അഭിഭാഷകനോട് ചോദിക്കണമെന്നും ശോഭ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടി കോടതിയെ […]

‘യുവതീ പ്രവേശനത്തിനു പരിമിതിയുണ്ട്’; ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍

കൊച്ചി: യുവതീ പ്രവേശനത്തിനു പരിമിതിയറിയിച്ച്‌ ദേവസ്വം ബോര്‍ഡ്. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ദേവസ്വം ബോര്‍ഡ് യുവതീ പ്രവേശനത്തിനു സാവകാശം വേണമെന്നറിയിച്ചത്. ശബരിമല ദര്‍ശനത്തിന് സംരക്ഷണം വേണമെന്ന ആവശ്യവുമായി നാല് യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദേവസ്വംബോര്‍ഡ് നിലപാട് അറിയിച്ചത്. യുവതികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഇതുവരെ ശബരിമലയില്‍ ഒരുക്കിയിട്ടില്ല. അതിനു സമയം വേണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതുവരെ സാവകാശം വേണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മാസ്റ്റര്‍ പ്ലാനിന് അനുമതി ലഭിക്കേണ്ടതുണ്ട്. വനഭൂമി വിട്ടുകിട്ടാന്‍ ചില നിയന്ത്രണങ്ങളുണ്ടെന്നും ദേവസ്വം ബോര്‍ഡ് […]

വീരപ്പനെ വെറുതെ വിട്ടത് അംഗീകരിക്കില്ല, ഹെെക്കോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍

ചെന്നെെ: കന്നട സൂപ്പര്‍ സ്റ്റാര്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പന്‍ സംഘാംഗങ്ങളായ ഒമ്പത് പ്രതികളെ വെറുതെ വിട്ട കോടതി വിധി അംഗീകരിക്കില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍. ഈറോഡ് ഗോപിചിട്ടിപ്പാളയം അഡീഷണല്‍ ജില്ല മജിസ്ട്രേറ്റിന്‍റെ വിധിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥരും കോയമ്പത്തൂരിലെ സി.ബി.സി.എെ.ഡി ഉദ്യോഗസ്ഥരും കേസില്‍ ഗൂഢാലോചന നടത്തിയെന്നാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ ആരോപണം. പ്രതികള്‍ക്കെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്ന് കാണിച്ചാണ് കോടതി എല്ലാവരെയും വെറുതെ വിട്ടത്. 2000ലാണ് വീരപ്പനും സംഘവും തമിഴ്നാട് […]

എ.ഡി.ജി.പിയുടെ മകള്‍ക്കെതിരായ കേസ് റദ്ദാക്കേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ചെന്ന പരാതിയില്‍ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ദ്ധയ്ക്കെതിരായ കേസ് റദ്ദാക്കേണ്ടെന്ന് ഹൈക്കോടതി. എ.ഡി.ജി.പിയുടെ മകളായതു കൊണ്ട് കേസ് വേണ്ടെന്നാണോ പറയുന്നതെന്നും കോടതി ചോദിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌നിഗ്ദ്ധ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ ഈ ചോദ്യം. സ്‌നിഗ്ദ്ധയ്ക്കെതിരായ കേസ് റദ്ദാക്കേണ്ട സാഹചര്യം എന്താണെന്ന് അഭിഭാഷകനോട് ചോദിച്ചു. എല്ലാവര്‍ക്കും നിയമം ഒരുപോലെ ബാധകമാണ്. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷിച്ച്‌ വസ്തുതകള്‍ കണ്ടെത്തുന്നതാണ് ഉചിതം. വൈദ്യപരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒരു കേസ് […]

മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുമ്പോള്‍ ദലിത് എന്ന പദം ഉപയോഗിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍കണം: മുംബൈ ഹൈക്കോടതി

മുംബൈ: മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുമ്പോള്‍ ദലിത് എന്ന പദം ഉപയോഗിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍ണം എന്ന് മുംബൈ ഹൈക്കോടതി. വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിനോട് മുംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ രേഖകളില്‍ നിന്നും ദലിത് എന്ന് പദം ഒഴിവാക്കണം എന്നാവശ്യപ്പെട്ട് രണ്ട് വര്‍ഷം മുന്‍പ് പങ്കജ് മിശ്ര നല്‍കിയ പൊതുതാല്പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. 2017 നവംബറില്‍ കേന്ദ്ര സാമൂഹ്യനീതി വകുപ്പ് ഇത്തരം നിര്‍ദേശം പുറപ്പെടുവിക്കാന്‍ ആലോചിക്കുകയും 2018 മാര്‍ച്ചില്‍ സര്‍ക്കുലര്‍ ഇറക്കുകയും […]

പൊലീസുകാരുടെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘം ഹൈക്കോടതിയിലേക്ക്

കോട്ടയം: കെവിന്‍ വധക്കേസിലെ പ്രതികളായ പൊലീസുകാരുടെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ കോടതിയിലേക്ക്. ഇത് സംബന്ധിച്ച്‌ അന്വേഷണസംഘം  ഹൈകോടതിയില്‍ നാളെ ഹരജി നല്‍കും. മുഖ്യപ്രതി ഷാനുവില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസിലാണ് ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ.എസ്.ഐയും ഡ്രൈവറും അറസ്റ്റിലായത്. ഏറ്റുമാനൂര്‍ കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. ഇത് അന്വേഷണ സംഘത്തിന് വന്‍തിരിച്ചടിയായിരുന്നു. കേസില്‍ വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ സ്റ്റേഷനിലെ നാല് പൊലീസുകാര്‍ക്ക് ഇന്ന് നോട്ടീസ് നല്‍കും. അച്ചടക്ക നടപടിയില്‍ തീരുമാനമെടുക്കുന്നതിന് മുമ്പായാണ് വിശദീകരണം ആവശ്യപ്പെടുന്നത്. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് […]

മെമ്മറി കാര്‍ഡിലെ സ്ത്രീ ശബ്ദം ആരുടേത്..? പുതിയ വാദവുമായി ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയാക്കപ്പെട്ട നടന്‍ ദിലീപ് മെമ്മറി കാര്‍ഡിലെ സ്ത്രീ ശബ്ദം കച്ചിത്തുരുമ്പാക്കി നിയമ പോരാട്ടത്തിനൊരുങ്ങുന്നു. കേസിലെ നിര്‍ണായക തെളിവായ മെമ്മറികാര്‍ഡിലെ ഉള്ളടക്കത്തെപ്പറ്റി നല്‍കിയ പരാതിയുടെ തുടര്‍ച്ചയായിട്ടാകും ദീലീപ് ഹൈക്കോടതിയിലെത്തുക. നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറികാര്‍ഡിലെ ‘സ്ത്രീ ശബ്ദ’മാണ് ദിലീപ് കോടതിയില്‍ ഉയര്‍ത്തിക്കാട്ടുക. അതേസമയം മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ വിധി വരാനിരിക്കുകയാണ്. ‘ഓണ്‍ ചെയ്യൂ.’ എന്ന വാചകം മെമ്മറികാര്‍ഡില്‍ രണ്ടുതവണ പറയുന്നുണ്ടെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍റെ ആരോപണം. എന്നാല്‍ ഇത് പ്രോസിക്യൂഷന്‍ മറച്ചു വെയ്ക്കുകയാണെന്നും അഭിഭാഷകന്‍ […]

ചാലക്കുടി രാജീവ് വധക്കേസ്: ഉദയഭാനു ഉള്‍പ്പെടെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം

കൊച്ചി: റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായിരുന്ന ചാലക്കുടി രാജീവ് കൊല്ലപ്പെട്ട കേസില്‍ അഭിഭാഷകന്‍ സിപി ഉദയഭാനു ഉള്‍പ്പെടെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് കര്‍ശന ഉപാധികളോടെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ ഉദയഭാനുവിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. നേരത്തെ ഭാര്യാപിതാവിന്‍റെ മരണാനന്തര കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനായി ഉദയഭാനുവിന് മൂന്ന് ദിവസത്തെ ഇടക്കാലജാമ്യം ഹൈക്കോടതി അനുവദിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ പത്തുമണി മുതല്‍ ഞായര്‍ രാവിലെ പത്തുവരെയായിരുന്നു ഇടക്കാലജാമ്യം അനുവദിച്ചിരിക്കുന്നത്. ഇടക്കാലജാമ്യം നിലനില്‍ക്കെയാണ് ഉദയഭാനുവിന് പൂര്‍ണജാമ്യം അനുവദിച്ച്‌ കോടതി വിധി വന്നിരിക്കുന്നത്. […]