ഹൈക്കോടതിക്കു മുകളില്‍ കോടതിയുണ്ട്; ഹൈക്കോടതി നിര്‍ദ്ദേശിച്ച പിഴയടക്കില്ലെന്ന് ശോഭാ സുരേന്ദ്രന്‍

കൊച്ചി: ശബരിമയിലെ പോലീസ് നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ചുമത്തിയ പിഴ അടക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. വിധിക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍.

ഹൈക്കോടതിക്ക് മുകളിലും കോടതിയുണ്ട്. ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം. വിലകുറഞ്ഞ പ്രശസ്തി തനിക്ക് ആവശ്യമില്ലെന്ന് പറഞ്ഞ ശോഭ കോടതി പറയുന്നതെല്ലാം അംഗീകരിക്കാനാകില്ലെന്നും അറിയിച്ചു. ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞതിനെക്കുറിച്ച്‌ തനിക്ക് അറിയില്ല. അക്കാര്യം അഭിഭാഷകനോട് ചോദിക്കണമെന്നും ശോഭ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്ന് ചൂണ്ടിക്കാട്ടി 25,000 രൂപ പിഴ ഈടാക്കിയാണ് ശോഭാ സുരേന്ദ്രന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. പോലീസ് നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വികൃതമായ ആരോപണങ്ങളാണ് ശോഭ നടത്തിയതെന്ന് നിരീക്ഷിച്ച കോടതി പിഴ വിധിച്ച നടപടി എല്ലാവര്‍ക്കും പാഠമാകണമെന്നും വ്യക്തമാക്കി.

ഇത്തരം ആവശ്യങ്ങള്‍ക്ക് കോടതിയെ ഉപയോഗിക്കരുതെന്ന് പറഞ്ഞതോടെ ഹര്‍ജി പിന്‍വലിച്ച്‌ മാപ്പ് പറയാമെന്ന് ശോഭയുടെ അഭിഭാഷകന്‍ നിലപാടെടുത്തെങ്കിലും കോടതി വഴങ്ങിയില്ല. കോടതിയുടെ സമയം കളഞ്ഞതിന് 25,000 രൂപ പിഴയടക്കണമെന്നും ഈ തുക ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നല്‍കണമെന്നും കോടതി ഉത്തരവിടുകയായിരുന്നു.

prp

Related posts

Leave a Reply

*