ശബരിമല യുവതീപ്രവേശനം; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി, റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റില്ല

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റില്ല. മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളി. ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേരള സര്‍ക്കാരിന്‍റെ ഹര്‍ജികള്‍ പരിഗണിച്ചത്.  ശബരിമല നിരീക്ഷണ സമിതിയ്‌ക്കെതിരായ ഹര്‍ജിയുൾപ്പെടെ ശബരിമലയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിലെ 33 ഹര്‍ജികളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. നിരീക്ഷണ സമിതിയുടെ ചില നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അധികാരത്തില്‍ കടന്നുകയറുന്നതാണ് എന്നതായിരുന്നു […]

തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യപ്രചാരണ വിഷയം ആക്കണം; നിലപാട് അറിയിച്ച് ആര്‍എസ്എസ്

കൊച്ചി: തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യപ്രചാരണ വിഷയം ആക്കണമെന്ന് ആര്‍എസ്എസ്. കൊച്ചിയില്‍ നടന്ന ആര്‍എസ്എസ് സമന്വയ ബൈഠക്കിന്‍റെതാണ് തീരുമാനം. എതിര്‍പ്പുകള്‍ക്കിടയിലും ആര്‍എസ്എസ് സമന്വയ ബൈഠക്കില്‍ പങ്കെടുക്കാന്‍ ശ്രീധരന്‍പിള്ള എത്തിയിരുന്നു. പത്തനംതിട്ടയ്ക്ക് വേണ്ടി അവസാന നിമിഷം വരെ ശ്രമിച്ച് തഴയപ്പെട്ടതിലുള്ള അതൃപ്തി ശ്രീധരന്‍പിള്ള ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. വലിയ തര്‍ക്കം നടന്നെങ്കിലും ഇനി പട്ടികയില്‍ മാറ്റമുണ്ടാകാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്. ആര്‍എസ്എസ്സാണ് അവസാന നിമിഷം പിള്ളയുടെ പേര് വെട്ടിയത്. പട്ടികയില്‍ പിള്ളയ്ക്ക് മാത്രമല്ല കൃഷ്ണദാസ് പക്ഷത്തിനും അതൃപ്തിയുണ്ട്. പത്തനംതിട്ട ഇല്ലെന്ന് ഉറപ്പിച്ച […]

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തമിഴ് സ്ത്രീയെ മര്‍ദ്ദിച്ചു: 8 കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് കുടുംബസമേതം എത്തിയ ചെന്നൈ സ്വദേശിനിയെ തടയുകയും മര്‍ദ്ദിക്കുകയും ചെയ്തതിന് കണ്ടാലറിയാവുന്ന എട്ട് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ക്കെതിരെ പമ്പ പൊലീസ് കേസെടുത്തു. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് പമ്പ സി.എ പറഞ്ഞു. രേഖകളില്‍ 56 വയസുണ്ടെന്ന് തെളിഞ്ഞതോടെ പ്രവര്‍ത്തകര്‍ പിന്‍മാറി. അതേസമയം, കൂടുതല്‍ യുവതികള്‍ എത്തിയേക്കുമെന്ന കണക്കുകൂട്ടലില്‍ കൂടുതല്‍ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ ശബരിമലയില്‍ തമ്പടിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയോടെയാണ് ഭര്‍ത്താവിനും സഹോദരിമാര്‍ക്കും ഒപ്പമെത്തിയ സ്ത്രീയെ മരക്കൂട്ടത്ത് വെച്ച് തടഞ്ഞത്. ശബരിപീഠത്തിന് സമീപം എത്തിയപ്പോള്‍ പത്തോളം വരുന്ന കര്‍മ്മസമിതി പ്രവര്‍ത്തകര്‍ […]

ശബരിമല കേസ്;റിവ്യൂ ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ ഇനിയും വൈകും

ന്യൂ​ഡ​ല്‍​ഹി: ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് പറയാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. അവധിയിലുളള ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര തിരിച്ചെത്തിയതിന് ശേഷം മാത്രമെ തിയതി നല്‍കാന്‍ കഴിയൂ. പുനഃപരിശോധന ഹര്‍ജികള്‍ ഭരണഘടനാബെഞ്ച് എപ്പോള്‍ പരിഗണിക്കുമെന്ന് അഡ്വ. മാത്യൂസ് നെടുമ്പാറ ആരാഞ്ഞപ്പോളായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ പ്രതികരണം. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ജനുവരി 30 വരെ അവധിയിലാണ്. അവരുടെ സൗകര്യം അറിയാതെ തീയതി നല്‍കാന്‍ ആകില്ല. അവരുടെ സൗകര്യം നോക്കി കേസ് പരിഗണിക്കുന്ന തീയതി നിശ്ചയിക്കുമെന്നും ചീഫ് ജസ്റ്റിസ് […]

ശബരിമല വിഷയം ബിജെപിക്ക് നേട്ടമാകുമെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമാകുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല വിഷയം മുതലെടുക്കാന്‍ ബിജെപിക്ക് കഴിയും. അയ്യപ്പ സംഗമത്തില്‍ കണ്ടത് സവര്‍ണ്ണ ഐക്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.  ആത്മീയതയുടെ മറവിൽ രാഷ്ട്രീയം കളിക്കുന്നുവെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. മാതാ അമൃതാനന്ദമയി വരുമെന്ന് പറഞ്ഞു കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ വിളിച്ചിരുന്നു. സവർണ സംഗമമായതോടെ പോകാന്‍ കഴിയാതിരുന്നത് മഹാഭാഗ്യമായി. തന്‍റെ നിലപാടിന് എതിരായിരുന്നു അയ്യപ്പ സംഗമം.  ശബരിമലയില്‍ മുതലെടുപ്പിന് പലരും ശ്രമിച്ചു. നേട്ടമുണ്ടാക്കിയത് ബിജെപിയാണെന്നും വെള്ളാപ്പള്ളി […]

നടയടച്ച്‌ ശുദ്ധിക്രിയ; വിശദീകരണം നല്‍കാന്‍ തന്ത്രിക്ക് രണ്ടാഴ്ച കൂടി സമയം നല്‍കി

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ നടയടച്ച്‌ ശുദ്ധിക്രിയ ചെയ്തതില്‍ വിശദീകരണം നല്‍കാന്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് ദേവസ്വം ബോര്‍ഡ് രണ്ടാഴ്ച കൂടി സമയം അനുവദിച്ചു. നേരത്തെ ബോര്‍ഡ് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ കൂടുതല്‍ സമയം വേണമെന്ന തന്ത്രിയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ജനുവരി രണ്ടിന് ബിന്ദുവും കനകദുര്‍ഗയും ക്ഷേത്രദര്‍ശനം നടത്തിയതിന് പിന്നാലെയാണ് തന്ത്രി നടയടച്ച്‌ ശുദ്ധിക്രിയ ചെയ്തത്. ബോര്‍ഡിനോട് ആലോചിക്കാതെയാണ് ഈ നടപടിയെന്നു ചൂണ്ടിക്കാട്ടിയാണ്, വിശദീകരണം തേടി തിരുവിതാംകൂര്‍ […]

സുരേന്ദ്രന് വീണ്ടും തിരിച്ചടി; ശബരിമല ദര്‍ശനത്തിന് അനുമതിയില്ല

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. പത്തനംതിട്ടയില്‍ പ്രവേശിക്കരുതെന്ന കര്‍ശന ഉപാധികളോടെ ജാമ്യവ്യവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് റാന്നി മജിസ്ട്രേറ്റ് ഹര്‍ജി തള്ളിയത്. സന്നിധാനത്ത് സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലായിരുന്നു സുരേന്ദ്രന് ശബരിമലയില്‍ പ്രവേശിക്കരുതെന്ന കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. പിന്നീട് ശബരിമല ദര്‍ശനത്തിന് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനായിരുന്നു കോടതി നിര്‍ദേശം

കെ. സുരേന്ദ്രന് ശബരിമലയിലെത്തി മകര വിളക്ക് ദര്‍ശിക്കാനാകില്ല

കൊച്ചി: മകര വിളക്ക് ദര്‍ശനത്തിനായി ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല. ഇന്ന് പരി​ഗണിക്കേണ്ട കേസുകളുടെ ലിസ്റ്റില്‍ സുരേന്ദ്രന്‍റെ ഹര്‍ജി ഉള്‍പ്പെടുത്തിയിട്ടില്ല. മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതിനായി ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥ ഇളവുചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, യാതൊരു കാരണവശാലും ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്നും സുരേന്ദ്രനെ പമ്പയിലും സന്നിധാനത്തും പ്രവേശിക്കാന്‍ അനുവദിക്കരുതെന്നുമാണ് സര്‍ക്കാരിന്‍റെ നിലപാട്. ഇക്കാര്യം […]

ശബരിമല വിഷയം; ബിജെപി നിരാഹാര സമരം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: ശബരിമലവിഷയത്തില്‍ സെക്രട്ടറിയേറ്റ് നടയില്‍ നടത്തുന്ന നിരാഹാരസമരം ബിജെപി നിര്‍ത്തുന്നു. സമരം ഈ മാസം 22ന് അവസാനിപ്പിക്കും. 21 ന് എത്തുന്ന അമിത് ഷായുമായി ആലോചിച്ചശേഷം മാത്രം തുടര്‍സമരം മതിയെന്നാണ് ധാരണ. എന്നാല്‍ സംഘടനാകാര്യങ്ങളിലും, ശബരിമല സമരത്തിലുമുള്ള ആര്‍.എസ്.എസ്. ഇടപെടലില്‍ ബിജെപിയില്‍ അമര്‍ഷം പുകയുകയാണ്. ശബരിമല വിഷയത്തില്‍ സമരവുമായി എത്തിയ ബിജെപി നേതാക്കളെ പിന്‍നിരയിലേക്ക് തള്ളിയാണ് മുന്‍നിരയിലേക്ക് സംഘ പരിവാര്‍ സംഘടനയായ കര്‍മ്മസമിതിയെത്തിയത്. പിന്നീട് ശബരിമലയില്‍ നിന്നു ബിജെപി സമരം സെക്രട്ടറിയേറ്റിലേക്കു മാറ്റാനുള്ള നിര്‍ദേശം എത്തിയതും ആര്‍.എസ്.എസില്‍ നിന്നു […]

‘മകരവിളക്കിന് ശബരിമലയില്‍ പോകാന്‍ അനുവദിക്കണം’; അപേക്ഷയുമായി കെ. സുരേന്ദ്രന്‍

പത്തനംതിട്ട: ജാമ്യ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. മകരവിളക്ക് ദർശനത്തിനായി ശബരിമലയിൽ പോകാൻ അനുവദിക്കണമെന്നാണ് സുരേന്ദ്രന്‍റെ ആവശ്യം. സുരേന്ദ്രന്‍റെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ റിപ്പോർട്ട്‌ ആവശ്യപ്പെട്ടു. ഹർജി തിങ്കളാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. ചിത്തിര ആട്ടവിശേഷത്തിനിടെ കുട്ടിയുടെ ചോറൂണിനെത്തിയ സ്ത്രീയെ തടഞ്ഞെന്ന കേസിൽ 23 ദിവസം ജയിലിൽ കിടന്നശേഷമാണ് കെ. സുരേന്ദ്രന് ജാമ്യം അനുവദിച്ചിരുന്നത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇതിൽ ഇളവ് […]