പത്തനംതിട്ട: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞിട്ടില്ലെന്ന് എസ്പി ഹരിശങ്കര്‍. മന്ത്രിയുടെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന മറ്റൊരു കാറാണ് തടഞ്ഞത്. പ്രതിഷേധക്കാര്‍ ഉണ്ടെന്ന സംശയത്തിലാണ് പരിശോധിച്ചത്. മന്ത്രിയോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും എസ് പി ഹരി ശങ്കര്‍ വ്യക്തമാക്കി. പോലീസ് പട്ടികയിലുള്ള പ്രതിഷേധക്കാര്‍ വാഹനത്തിലുണ്ടെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കാര്‍ തടഞ്ഞതോടെ മന്ത്രി സംഭവ സ്ഥലത്തേക്കു തിരിച്ചെത്തുകയായിരുന്നു. വാഹനം പരിശോധിച്ചത്തിന്റെ വിശദീകരണം മന്ത്രി ആവശ്യപ്പെട്ടപ്പോള്‍ എഴുതി നല്‍കിയെന്നും എസ്പി കൂട്ടിച്ചേര്‍ത്തു. പ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍റിന് […]
Tag: sabarimala issue
യതീഷ് ചന്ദ്രയ്ക്ക് പിണറായിയുടെ പ്രേതം കേറിയെന്ന് എ.എന്‍. രാധാകൃഷ്ണന്‍
പത്തനംതിട്ട: സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നതിനെ ചൊല്ലി നിലയ്ക്കലില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട എസ്പി യതീഷ് ചന്ദ്രയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ബിജെപി. യതീഷ് ചന്ദ്ര ധിക്കാരപൂര്‍വമാണ് മന്ത്രിയോട് പെരുമാറിയത്. കറുത്തവനായത് കൊണ്ടാണോ എസ്പി മന്ത്രിയോട് ഇങ്ങനെ പെരുമാറിയതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ചോദിച്ചു. യതീഷ് ചന്ദ്രയുടെ പെരുമാറ്റത്തിനെതിരെ കേന്ദ്രആഭ്യന്തര വകുപ്പിന് പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. രമേശ് ചെന്നിത്തലയെ കണ്ടപ്പോള്‍ ഓച്ഛാനിച്ച് നിന്ന ആളാണ് എസ്പി. കേന്ദ്രമന്ത്രിയെ കണ്ടപ്പോള്‍ കറുത്തവനായതുകൊണ്ട് അദ്ദേഹത്തോട് പരമമായ പുച്ഛം. ഇതെന്ത് നീതിയാണ്-രാധാകൃഷ്ണന്‍ […]
ശബരിമലയിലെ നിരോധനാജ്ഞ: സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി:ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ദേവസ്വം ബെഞ്ചിന്‍റെ ചോദ്യം. ഇക്കാര്യത്തില്‍ ഉച്ചയ്ക്ക് 1.30ന് വിശദീകരണം നല്‍കാനാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമലയില്‍ എത്തുന്ന ഭക്തരെയും പ്രതിഷേധക്കാരെയും പോലീസ് എങ്ങനെ തിരിച്ചറിയും. ആര്‍ക്കൊക്കെയാണ് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ബാധകമാവുക തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചിട്ടുണ്ട്. അതിനിടെ ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സമയ നിയന്ത്രണം ചോദ്യം ചെയ്ത് പ്രത്യേക അപേക്ഷയും […]
സന്നിധാനത്ത് പോകാന്‍ ഭയം; 110 പേരടങ്ങുന്ന തീര്‍ത്ഥാടക സംഘം തിരിച്ചുപോയി
പത്തനംതിട്ട:ശബരിമലയില്‍ ദര്‍ശനം നടത്താതെ ഇതര സംസ്ഥാന തീര്‍ത്ഥാടക സംഘം തിരിച്ചുപോയി. മുംബൈയില്‍ നിന്നുവന്ന 110 പേരടങ്ങുന്ന സംഘമാണ് തിരിച്ചുപോയത്. ഇതില്‍ മലയാളികളും ഉള്‍പ്പെടുന്നു. ശബരിമലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് തിരിച്ചുപോകുന്നതെന്ന് സംഘം അറിയിച്ചു. ശബരിമല ദര്‍ശനത്തിനായി എരുമേലിയില്‍ എത്തിയ സംഘം തിരിച്ചുപോകാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ശബരിമലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് തീരുമാനമെന്ന് സംഘം അറിയിച്ചു. 13 കുട്ടികളും 12 മാളികപ്പുറങ്ങളും അടങ്ങുന്ന സംഘം ആര്യങ്കാവ് ശാസ്താ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങിപ്പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഭയം കൊണ്ടാണ് […]
നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കുള്ള ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ചു
പമ്പ: ശശികല സന്നിധാനത്തേക്ക് നീങ്ങിയതിന്‍റെ പിന്നാലെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കുള്ള ബസ് സര്‍വ്വീസ് നിര്‍ത്തിവച്ചു. പൊലീസ് നിര്‍ദേശ പ്രകാരമാണ് സര്‍വ്വീസ് നിര്‍ത്തിവച്ചതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈനിലാണ് ടിക്കറ്റ് തീര്‍ത്ഥാടകര്‍ ബുക്ക് ചെയ്തിരിക്കുന്നത്. സമയം മാറുന്നതോടെ ഈ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ റദ്ദാകുന്ന സാഹചര്യമാണുള്ളത്. സന്നിധാനത്ത് നിന്ന് തിരിച്ച് പമ്പയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മടങ്ങുന്നതിനും ഇത് പ്രശ്‌നങ്ങള്‍ സൃഷടിക്കും.





