കൊച്ചി: ശബരിമലയുടെ നിയന്ത്രണം ഇനി പൂര്‍ണമായും ഹൈക്കോടതി നിയമിച്ച മേല്‍നോട്ട സമിതിക്ക്. ഈ മണ്ഡലകാലത്ത് ശബരിമലയുടെ പൂര്‍ണ നിയന്ത്രണം മൂന്ന് അംഗ മേല്‍ നോട്ട സമിതിയെ ഏല്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഈ സമിതിയോട് സഹകരിക്കണം. ശബരിമലയുമായി ബന്ധപ്പെട്ട മുഴുവന്‍ വകുപ്പുകളിലും സമിതിക്ക് ഇടപെടാമെന്നും ഉത്തരവില്‍ പറയുന്നു. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ഇനി മുതല്‍ സമിതിയെ സഹായിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്ത് തീരുമാനവും ഉടനടി എടുക്കാനും നടപ്പാക്കാനും സമിതിക്ക് അധികാരമുണ്ടാകും. ഏതെങ്കിലും കാര്യത്തില്‍ സമിതിക്ക് […]
Tag: sabarimala issue
സ്പീക്കറും പ്രതിപക്ഷാംഗങ്ങളും തമ്മില്‍ വാക്പോര്; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം: ശബരിമല വിഷയത്തെച്ചൊല്ലി നിയമസഭയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് സഭ നിറുത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചതോടെ നിയമസഭാ സമ്മേളനത്തിന്‍റെ രണ്ടാം ദിവസത്തെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ വിട്ടിറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയ്‌ക്ക് പുറത്തും മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ആര്‍.എസ്.എസും ബി.ജെ.പിയും ഇതിന് പിന്തുണ നല്‍കുകയാണെന്നും പ്രതിപക്ഷ നേതാവ് […]
കെ. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ വിധി പറയാനായി നാളത്തേക്ക് മാറ്റി
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഭക്തയെ തടഞ്ഞ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ വിധി പറയാനായി വ്യാഴാഴ്ചത്തേക്കു മാറ്റി. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ സുരേന്ദ്രനു ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. ഗൂഡാലോചന കേസില്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന് വാദിച്ചത്. കേസിലെ ഒന്നാം പ്രതിയുമായി സുരേന്ദ്രന് സംസാരിച്ചതിന്റെ ഫോണ്‍ രേഖകള്‍ പ്രോസിക്യൂഷന് ഹാജരാക്കി. അതേസമയം സുരേന്ദ്രനെതിരെ ബോധപൂര്‍വം നിരന്തരം കേസുകള്‍ […]
ശബരിമലയിലെ നിയന്ത്രണങ്ങളിലും, പ്രതിഷേധങ്ങളിലും ഹൈക്കോടതിക്ക് അതൃപ്തി
പത്തനംതിട്ട: ശബരിമലയില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങളിലും, പ്രതിഷേധങ്ങളിലും ഹൈക്കോടതിക്ക് അതൃപ്തി. ഭക്തരെ ബുദ്ധിമുട്ടിപ്പിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങളാണ് നിലവില്‍ ശബരിമലയിലുള്ളതെന്നും പ്രസാദ വിതരണ കൗണ്ടറുകളും, അന്നദാന കൗണ്ടറുകളും നേരത്തെ അടയ്ക്കുന്നത് നിര്‍ത്തണമെന്നും കോടതി നിര്‍ദേശിച്ചു. കൂടാതെ ശബരിമലയില്‍ യാത്രാ നിയന്ത്രണങ്ങള്‍ പാടില്ലെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. നവംബര്‍ 30 വരെയാണ് സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ നീട്ടുന്നത്. സന്നിധാനം, പമ്ബ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നീ സ്ഥലങ്ങളില്‍ […]
ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും
പത്തനംതിട്ട: ശബരിമലയില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കും. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നിരോധനാജ്ഞ ദീര്‍ഘിപ്പിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച രാത്രി സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് സംഘം ചേര്‍ന്നവരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ നിരോധനാജ്ഞ ദീര്‍ഘിപ്പിച്ചേക്കുമെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് എ ഡി എമ്മില്‍ നിന്നും കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. തുലാമാസ പൂജയ്ക്ക് ശേഷം ഇത് നാലാം വട്ടമാണ് ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നീ മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്.
പമ്പയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് പൊലീസ്; പോകുമെന്ന് രാഹുല്‍
നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിന് എത്തിയ അയ്യപ്പ ധര്‍മ സേന പ്രസിഡന്‍റും ആക്ടിവിസ്റ്റുമായ രാഹുല്‍ ഈശ്വറിനെ പമ്പയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് പൊലീസ്. രാഹുലിനെ പൊലീസ് നിലയ്ക്കലില്‍ തടഞ്ഞു. വേണ്ടി വന്നാല്‍ കരുതല്‍ തടങ്കലില്‍ എടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. ഹൈക്കോടതിയുടെ ഉത്തരവുണ്ടെങ്കില്‍ കടത്തിവിടാമെന്ന് പൊലീസ് അറിയിച്ചു. റാന്നി കോടതി ഉത്തരവ് അനുസരിച്ച് പമ്പയില്‍ പോയി ഒപ്പിടണമെന്നാണ് പറഞ്ഞിരിക്കുന്നതെന്ന് രാഹുല്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. ശബരിമലയില്‍ ദര്‍ശനം നടത്തരുതെന്ന് പറഞ്ഞിട്ടില്ല. ഭക്തര്‍ക്ക് ഭീതിയുണ്ടാക്കുകയാണ് പൊലീസ് ചെയ്യുന്നത്. മനുഷ്യാവകാശ ലംഘനമാണിത്. പൊലീസ് രാജാണിതെന്ന് […]
കെ.സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കണ്ണൂര്‍: ശബരിമല ആക്രമണങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. റാന്നി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഭാര്യയെയും മകനെയും ഫോൺ ചെയ്യാൻ അനുമതി നൽകണം, പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റണം തുടങ്ങിയ ആവശ്യങ്ങളും ജാമ്യാപേക്ഷക്കൊപ്പം സുരേന്ദ്രൻ സമർപ്പിച്ചിട്ടുണ്ട്. കേസിൽ സുരേന്ദ്രനെ ചോദ്യം ചെയ്യാൻ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. ഇന്നലെയാണ് സുരേന്ദ്രനെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തത്. കേസിൽ ജാമ്യം ലഭിച്ചാലും […]
കെ. സുരേന്ദ്രന്‍ ഡിസംബര്‍ ആറുവരെ റിമാന്‍ഡില്‍
പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ ഡിസംബര്‍ ആറു വരെ റിമാന്‍ഡ് ചെയ്തു. റാന്നി കോടതിയാണ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തത്. ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയിലെത്തിയ 52 വയസുകാരിയായ തീര്‍ഥാടകയെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് സുരേന്ദ്രന്‍റെ അറസ്റ്റ് വ്യാഴാഴ്ച പോലീസ് രേഖപ്പെടുത്തിയത്. എന്നാല്‍, സുരേന്ദ്രനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്‍റെ ആവശ്യം കോടതി തള്ളി. അദ്ദേഹത്തിന്‍റെ ജാമ്യാപേക്ഷ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച പരിഗണിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഗൂഢാലോചനയാണ് തനിക്കെതിരെ നടക്കുന്നതെന്ന് കോടതിക്കു പുറത്തെത്തിയ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.
ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ 4 ദിവസത്തേക്ക് കൂടി നീട്ടി
പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ 4 ദിവസത്തേക്ക് കൂടി നീട്ടി. തിങ്കളാഴ്ച അര്‍ധരാത്രി വരെ സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ വീണ്ടും 144 പ്രഖ്യാപിച്ച് പത്തനംതിട്ട കലക്ടര്‍ ഉത്തരവിറക്കി. ജനുവരി 14 വരെ നീട്ടണമെന്നാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി.നാരായണന്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. എഡിഎമ്മിന്‍റെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചാണ് കലക്ടര്‍ തീരുമാനമെടുത്തത്. അയ്യപ്പന്മാരുടെ സമാധാനപരമായ ദര്‍ശനത്തിനോ ശരണംവിളിക്കോ നിയന്ത്രണമില്ല. തീര്‍ഥാടകര്‍ക്ക് ഒറ്റയ്‌ക്കോ സംഘമായോ ദര്‍ശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ തടസ്സമുണ്ടാകില്ലെന്ന് ഉത്തരവില്‍ പറയുന്നു. തീര്‍ഥാടനത്തിനായി […]
52കാരിയെ സന്നിധാനത്ത് തടഞ്ഞു: കെ സുരേന്ദ്രനെതിരെ വീണ്ടും കേസ്
പത്തനംതിട്ട: കെ. സുരേന്ദ്രനെതിരെ പോലീസ് വീണ്ടും കേസെടുത്തു. ചിത്തിര ആട്ട വിശേഷ സമയത്ത് 52 വയസുകാരിയെ സന്നിധാനത്ത് തടഞ്ഞതില്‍ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഐപിസി 120(ബി) പ്രകാരം ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഗൂഢാലോചന നടത്തിയതിന് സുരേന്ദ്രനെതിരെ തെളിവുകള്‍ ലഭിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് കേസെടുത്തിരിക്കുന്നത് എന്നാണ് വിവരം. കെ. സുരേന്ദ്രന് പുറമേ ആര്‍എസ്‌എസ് നേതാവ് വത്സന്‍ തില്ലങ്കേരി, ബിജെപി നേതാവ് വി.വി രാജേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് പ്രകാശ് ബാബു എന്നിവര്‍ക്കെതിരെയും ഗൂഢാലോചനക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. […]







